Jump to content

കൊല്ലം പബ്ലിക് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം പബ്ലിക് ലൈബ്രറി
സ്ഥാപിതം1973
സ്ഥലംകന്റോൺമെന്റ്, കൊല്ലം ഇന്ത്യ

കൊല്ലത്തെ ഒരു പ്രമുഖ ഗ്രന്ഥശാലയാണ് കൊല്ലം പബ്ലിക്ക് ലൈബ്രറി. കന്റോൺമെന്റിൽ തീവണ്ടിയാപ്പീസിനു സമീപത്തായാണ് ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. ഈ ലൈബ്രറിയുടെ നിർമ്മാനത്തിൽ അച്ചാണി രവിയ്ക്ക് (കെ. രവീന്ദ്രനാഥൻ നായർ) പ്രധാന പങ്കുണ്ട്.

1973ൽ അച്ചാണി ചലച്ചിത്രമിറങ്ങിയപ്പോൾ അതിന്റെ നിർമ്മാതാവായ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായി കെ. രവീന്ദ്രൻ നായർ അച്ചാണിയുടെ ലാഭം മുഴുവൻ കൊല്ലത്ത് ഒരു പൊതു ഗ്രന്ഥശാല നിർമ്മിക്കുന്നതിനായി സംഭാവന ചെയ്യുമെന്നു പറഞ്ഞു. ചലച്ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയും അച്ചാണി രവി ഏതാണ്ട് 15 ലക്ഷത്തോളം രൂപ നിർമ്മാണത്തിനായി സംഭാവന ചെയ്യുകയും ചെയ്തു. ഭിഷഗ്വരനായ ടി. കുര്യൻ, പത്രപ്രവർത്തകരായ എം.എസ്. ശ്രീധരൻ, ദേവാനന്ദ് എന്നിവർ അന്നത്തെ കൊല്ലം കളക്ടറായിരുന്ന എം.ജോസഫിനെ കാണുകയും അനുമതി നേടുകയും ചെയ്തു. തുടർന്ന് രവിയുടെ തന്നെ സ്ഥലത്ത് [അവലംബം ആവശ്യമാണ്] ഇപ്പോൾ സോപാനം ആഡിറ്റോറിയം നിൽക്കുന്നതിനു അടുത്തായിട്ടണ് ലൈബ്രറി നിർമ്മിക്കപ്പെട്ടത്. [1]

കുട്ടികളുടെ വായനശാല

നിലവിൽ 50,000ൽ അധികം ആൾക്കാർ ഇവിടെ അംഗത്വം എടുത്തിട്ടുണ്ട്. പ്രധാന ലൈബ്രറിയോട് അനുബന്ധമായി ഒരു കുട്ടികളുടെ ഗ്രന്ഥശാലയും, ഒരു റിസർച്ച് സെന്ററും സോപാനം ഫിലിം ക്ലബും പ്രവർത്തിക്കുന്നു.[2] QPLRC മലയാളം, ഇസ്ലാമിക് ചരിത്ര പഠനത്തിനു യു.ജി.സി. സാക്ഷ്യപ്പെടുത്തിയ ഗവേഷണ കേന്ദ്രങ്ങളിയൊന്നാണ്.

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/todays-paper/tp-in-school/a-library-that-owes-its-birth-to-a-movie/article6108769.ece
  2. http://www.thehindu.com/todays-paper/tp-national/tp-kerala/quilon-public-library-to-expand-activities/article1786208.ece
"https://ml.wikipedia.org/w/index.php?title=കൊല്ലം_പബ്ലിക്_ലൈബ്രറി&oldid=3231599" എന്ന താളിൽനിന്ന് ശേഖരിച്ചത്