കിളികൊല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kilikollur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കിളികൊല്ലൂർ

കിളിക്കൊല്ലൂർ
കിളികൊല്ലൂർ തീവണ്ടി നിലയം
കിളികൊല്ലൂർ is located in Kerala
കിളികൊല്ലൂർ
കിളികൊല്ലൂർ
കേരളത്തിലെ സ്ഥാനം
Coordinates: 8°55′2.76″N 76°37′59.08″E / 8.9174333°N 76.6330778°E / 8.9174333; 76.6330778Coordinates: 8°55′2.76″N 76°37′59.08″E / 8.9174333°N 76.6330778°E / 8.9174333; 76.6330778
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Area
 • Total11.24 കി.മീ.2(4.34 ച മൈ)
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
പിൻകോഡ്
691004
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കിളികൊല്ലൂർ.[1] കൊല്ലം നഗരത്തിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. [2][3] ഇവിടെ ദേശീയപാത 744-നു സമീപം കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നുണ്ട്. കൊല്ലം, പരവൂർ, പുനലൂർ, തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം, ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികൾക്ക് ഈ നിലയത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4][5] കിളികൊല്ലൂരിനു സമീപം കരിക്കോട് ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതിചെയ്യുന്നു.[6] കൊല്ലം കോർപ്പറേഷന്റെ ഒരു സോണൽ ഓഫീസും കിളികൊല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ചന്ദനത്തോപ്പ്, കുണ്ടറ, കല്ലുംതാഴം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.

ചരിത്രം[തിരുത്തുക]

1953-ൽ കിളിക്കൊല്ലൂർ പഞ്ചായത്ത് രൂപീകൃതമായി. കൊല്ലം ജില്ലയിൽ അഞ്ചാലുംമൂട് ബ്ലോക്കിൽ ഉൾപ്പെട്ടിരുന്ന ഈ പഞ്ചായത്തിന് 11.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്നു.[7] 2000-ത്തിൽ കൊല്ലം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ കിളികൊല്ലൂരിനെ കൊല്ലം കോർപ്പറേഷനോടു കൂട്ടിച്ചേർത്തു.[8][9]

എത്തിച്ചേരുവാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Building Permit Management System -Kollam Corporation". ശേഖരിച്ചത് 16 December 2014.
  2. [1] Expoters Directory - The Cashew Export Promotion Council of India
  3. [2] Pincode of Kilikollur, Kollam
  4. [3] Trains from Kilikollur - Indiarailinfo
  5. [4] Six new stops for Punalur - Guruvayur train : TOI
  6. [5] TKM College of Engineering, Kollam
  7. [6] Welcome to the Land of Cashews - Kollam
  8. "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-13.CS1 maint: archived copy as title (link) Rapid Baseline Assessment - Kollam City
  9. [7] Residents' associations hail UDF panel decision - The Hindu
"https://ml.wikipedia.org/w/index.php?title=കിളികൊല്ലൂർ&oldid=3262549" എന്ന താളിൽനിന്ന് ശേഖരിച്ചത്