ഏയ് ഓട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aye Auto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഏയ് ഓട്ടോ
വി.സി.ഡി. പുറംചട്ട
സംവിധാനംവേണു നാഗവള്ളി
നിർമ്മാണംമണിയൻപിള്ള രാജു
രചനവേണു നാഗവള്ളി
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
മുരളി
രേഖ
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഷിർദ്ദി സായി റിലീസ്
സ്റ്റുഡിയോസരസ്വതി ചൈതന്യ
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഓട്ടോറിക്ഷ ജീവനക്കാരുടെ ജീവിതം വിഷയമാക്കി 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏയ് ഓട്ടോ. വേണു നാഗവള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം ഷിർദ്ദി സായി റിലീസ് ആണ് വിതരണം ചെയ്തത്.

പ്രമേയം

സുധി (മോഹൻലാൽ) ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. മീനാക്ഷിയെ (രേഖ) കണ്ടുമുട്ടുന്നു, ഒരു വലിയ സമ്പന്ന കുടുംബത്തിലെ പേരക്കുട്ടിയാണ് മീനാക്ഷി. സുധിയും മീനാക്ഷിയും പ്രണയത്തിലാണെങ്കിലും അവരുടെ കുടുംബത്തിൽ ശക്തമായ എതിർപ്പ് നേരിടുന്നു. അവരുടെ മുത്തച്ഛനായ കൃഷ്ണപിള്ള (തിക്കുറിശി സുകുമാരൻ നായർ) മാത്രമാണ് അവരുടെ പിന്തുണ.

ഒടുവിൽ അവർ വിവാഹിതരാവുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഏയ്_ഓട്ടോ&oldid=3120065" എന്ന താളിൽനിന്ന് ശേഖരിച്ചത്