വിക്രമൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത ബംഗാളി പത്രപ്രവർത്തകനും ഗദ്യകാരനുമായിരുന്ന മലയാളിയായിരുന്നു ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സ്വദേശിയായ വിക്രമൻനായർ[അവലംബം ആവശ്യമാണ്]. ആനന്ദബസാർ പത്രികയുടെ ദക്ഷിണേന്ത്യൻ ലേഖകനായിരുന്നു

ജീവിത രേഖ[തിരുത്തുക]

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായി.1957 ൽ വിശ്വഭാരതിയിൽ വിദ്യാർത്ഥിയായി ബംഗാളി ജീവിതം ആരംഭിച്ചു.സ്വർണ്ണ മെഡലോടെ ബി.എ പാസ്സായ വിക്രമൻ നായർ കുറച്ചു കാലം അസമിലും അധ്യാപകനായിരുന്നു.പിന്നീട് മുഴുവൻ സമയ പത്രപ്രവർത്തകനായി.2004 ൽ അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പ്രവർത്തന വഴികൾ[തിരുത്തുക]

ആനന്ദ ബസാർ ഗ്രൂപ്പിലെ ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിലായിരുന്നു പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. പിന്നീട് ബംഗാളി പത്രത്തിലേയ്ക്ക് മാറി.

സാഹിത്യ ജീവിതം[തിരുത്തുക]

എൻ. വി കൃഷ്ണവാരിയരുടെ കവിതകളും, എം. സുകുമാരന്റെ കഥകളും ബംഗാളി ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ബംഗാളി ഭാഷയിലെ ഏറ്റവും മികച്ചചില സഞ്ചാര സാഹിത്യകൃതികളുടെ രചയിതാവു കൂടിയാണ് വിക്രമൻ നായർ. [1] [2]

രചനകൾ[തിരുത്തുക]

  • പശ്ചിം ദിഗന്തേ പ്രദോഷ് കാലേ.(പശ്ചിമ ചക്രവാളത്തിൽ സന്ധ്യാനേരത്ത്) - യാത്രാ വിവരണം
  • ദുയ് യുറോപ്പേർ ദിൻലിപി' (രണ്ട് യൂറോപ്പുകളിലെ ദിനസരിക്കുറിപ്പ്) - യാത്രാ വിവരണം

അവലംബം[തിരുത്തുക]

  1. ""പശ്ചിം ദിഗന്തേ പ്രദോഷ് കാലേ-മാതൃഭൂമി ബുക്സ്""->ISBN 81-8264-139-X ME-II/2000/2008
  2. സഖാവ് നായർദാ-കെ.എൻ.രാമചന്ദ്രൻ (അനുസ്മരണം)മാതൃഭൂമി ആഴ്ചപ്പതിപ്പ്(ജൂൺ 13-19) 2004, പേജ് 44
"https://ml.wikipedia.org/w/index.php?title=വിക്രമൻ_നായർ&oldid=3404914" എന്ന താളിൽനിന്ന് ശേഖരിച്ചത്