കെ. മോഹനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗവും മുതിർന്ന പത്ര പ്രവർത്തകനുമാണ് കെ. മോഹനൻ (5 ഏപ്രിൽ 1940). ദേശാഭിമാനി പത്രത്തിന്റ റസിഡന്റ് എഡിറ്ററും ജനറൽ എഡിറ്ററും ആയിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി തൃക്കുന്നപ്പുഴയിൽ കലവറ കൃഷ്ണപിള്ളയുടെയും കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കേരള നിയമ സഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി അമ്മാവനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായി ചേർന്നു. ദീർഘകാലം നിയമസഭാ റിപ്പോർട്ടറായി പ്രവർത്തിച്ചു. തലസ്ഥാനി എന്ന പേരിൽ ശ്രദ്ധേയമായ ആക്ഷേപഹാസ്യ പരമ്പര കൈകാര്യം ചെയ്തിരുന്നു.[1] ഇ.എം.എസിന്റെ പേഴ്സണൽ അസിസ്റ്റന്റും ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി പ്രവർത്തിച്ചു. രണ്ടു തവണ കേരള പ്രസ് അക്കാദമി അധ്യക്ഷനായി.02 ജൂലൈ 1982 മുതൽ 01 ജൂലൈ 1988 വരെ രാജ്യസഭാംഗം ആയിരുന്നു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേസരി സ്മാരക പുരസ്കാരം
  • കേരള പ്രസ് അക്കാദമി അവാർഡ്
  • വിജയരാഘവൻ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Mohanan.K#sthash.qRiRc4Iv.dpuf". pressacademy. ശേഖരിച്ചത് 2013 ജൂൺ 12. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  2. http://164.100.47.5/Newmembers/alphabeticallist_all_terms.aspx
"https://ml.wikipedia.org/w/index.php?title=കെ._മോഹനൻ&oldid=3424826" എന്ന താളിൽനിന്ന് ശേഖരിച്ചത്