ഏയ് ഓട്ടോ
ഏയ് ഓട്ടോ | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | മണിയൻപിള്ള രാജു |
രചന | വേണു നാഗവള്ളി |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ മുരളി രേഖ |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സരസ്വതി ചൈതന്യ |
വിതരണം | ഷിർദ്ദി സായി റിലീസ് |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മുരളി, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഓട്ടോറിക്ഷ ജീവനക്കാരുടെ ജീവിതം വിഷയമാക്കി 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏയ് ഓട്ടോ. വേണു നാഗവള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സരസ്വതി ചൈതന്യയുടെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം ഷിർദ്ദി സായി റിലീസ് ആണ് വിതരണം ചെയ്തത്.
പ്രമേയം(കഥാ തന്തു )
[തിരുത്തുക]സുധി (മോഹൻലാൽ) ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. മീനാക്ഷിയെ (രേഖ) കണ്ടുമുട്ടുന്നു, ഒരു വലിയ സമ്പന്ന കുടുംബത്തിലെ പേരക്കുട്ടിയാണ് മീനാക്ഷി. സുധിയും മീനാക്ഷിയും പ്രണയത്തിലാണെങ്കിലും അവരുടെ കുടുംബത്തിൽ ശക്തമായ എതിർപ്പ് നേരിടുന്നു. അവരുടെ മുത്തച്ഛനായ കൃഷ്ണപിള്ള (തിക്കുറിശി സുകുമാരൻ നായർ) മാത്രമാണ് അവരുടെ പിന്തുണ. ഒടുവിൽ അവർ വിവാഹിതരാവുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – സുധി
- രേഖ – മീനാക്ഷി (മീനുക്കുട്ടി)
- ശ്രീനിവാസൻ – എസ്. ഐ.
- മുരളി – ശേഖരൻ
- മണിയൻപിള്ള രാജു – തങ്കു
- ജഗദീഷ് – കൃഷ്ണൻ (പപ്പടം)
- തിക്കുറിശ്ശി സുകുമാരൻ നായർ – എച്ചി കൃഷ്ണപിള്ള
- കുതിരവട്ടം പപ്പു – മൊയ്തീൻ (പുയ്യാപ്ല)
- കെ.ബി. ഗണേഷ് കുമാർ – സുരേഷ്
- എം.ജി. സോമൻ – കമ്മീഷണർ
- മോഹൻ ജോസ് – ഡൊമനിക്ക്
- കുഞ്ചൻ – രമണൻ
- കഞ്ഞാണ്ടി – റഷീദ്
- നന്ദു – കമ്പോണ്ടർ ലോനപ്പൻ
- ശ്യാമ
- സുകുമാരി
- അടൂർ പങ്കജം
- അശോകൻ- സണ്ണിക്കുട്ടി(അതിഥിവേഷം)
സംഗീതം
[തിരുത്തുക]ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.
- ഗാനങ്ങൾ
- സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ – എം.ജി. ശ്രീകുമാർ , രവീന്ദ്രൻ, കോറസ്
- ഓട്ടോ ഓട്ടോ കുടുകുടു ശകടം – പി. ജയചന്ദ്രൻ , എം.ജി. ശ്രീകുമാർ
- എ.ഇ.ഐ.ഒ.യു. പാഠം ചൊല്ലിപ്പഠിച്ചും – മോഹൻലാൽ, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: എസ്. കുമാർ
- ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ
- കല: കൃഷ്ണൻ കുട്ടി
- ചമയം: വിക്രമൻ നായർ
- വസ്ത്രാലങ്കാരം: വജ്രമണി
- നൃത്തം: പുലിയൂർ സരോജ
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: ഗായത്രി
- നിശ്ചല ഛായാഗ്രഹണം: രാമലിംഗം
- ശബ്ദലേഖനം: സമ്പത്ത്
- നിർമ്മാണ നിർവ്വഹണം: കെ. മോഹനൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഏയ് ഓട്ടോ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഏയ് ഓട്ടോ – മലയാളസംഗീതം.ഇൻഫോ
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വേണു നാഗവള്ളി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബിച്ചുതിരുമല-രവീന്ദ്രൻ ഗാനങ്ങൾ
- രവീന്ദ്രൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ