കിഴക്കുണരും പക്ഷി
ദൃശ്യരൂപം
(കിഴക്കുണരും പക്ഷി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കുണരും പക്ഷി | |
---|---|
സംവിധാനം | വേണു നാഗവള്ളി |
നിർമ്മാണം | പി.കെ.ആർ. പിള്ള |
കഥ | ലിയോൺ |
തിരക്കഥ | വേണു നാഗവള്ളി |
അഭിനേതാക്കൾ | |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കെ. ജയകുമാർ കോന്നിയൂർ ഭാസ് |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ഷിർദ്ദി സായി ഫിലിംസ് |
വിതരണം | ഷിർദ്ദി സായി ക്രിയേഷൻസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, ശങ്കർ, മുരളി, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991ൽ പ്രദർശനത്തിനെത്തിയ, സംഗീതപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് കിഴക്കുണരും പക്ഷി. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച ഈ ചിത്രം ഷിർദ്ദിസായി ക്രിയേഷൻസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ലിയോണിന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചത് സംവിധായകൻ വേണു നാഗവള്ളി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – അനന്തൻ
- ശങ്കർ – ഗോപി കൃഷ്ണൻ
- മുരളി – ജോണീ
- നെടുമുടി വേണു
- കരമന ജനാർദ്ദനൻ നായർ
- ജഗതി ശ്രീകുമാർ
- ഇന്നസെന്റ് – ഗിരിജാവല്ലഭ പണിക്കർ
- ശങ്കരാടി – ഈശ്വരമാമ
- മാള അരവിന്ദൻ
- അശോകൻ
- ജഗദീഷ്
- സന്തോഷ്
- നന്ദു
- രേഖ – മീര
- കവിയൂർ പൊന്നമ്മ
- സുകുമാരി
- ഉണ്ണിമേരി
സംഗീതം
[തിരുത്തുക]കെ. ജയകുമാർ, കോന്നിയൂർ ഭാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ രഞ്ജിനി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മൺചിരാതുകൾ – കെ.ജെ. യേശുദാസ്
- സൗപർണ്ണികാമൃത വീചികൾ – കെ.ജെ. യേശുദാസ്
- അരുണകിരണമണിയും ഉദയം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര , കോറസ് (ഗാനരചന: കോന്നിയൂർ ഭാസ്)
- ഹേ കൃഷ്ണാ ഹരേ കൃഷ്ണാ – കെ.എസ്. ചിത്ര, കോറസ്
- സൗപർണ്ണികാമൃത വീചികൾ – മിൻമിനി
- കിഴക്കുണരും പക്ഷീ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- അരുണകിരണമണിയും ഉദയം – കെ.എസ്. ചിത്ര, കെ.ജെ. യേശുദാസ് (ഗാനരചന: കോന്നിയൂർ ഭാസ്)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: കെ.പി. നമ്പ്യാന്തിരി
- ചിത്രസംയോജനം: എൻ. ഗോപാലകൃഷ്ണൻ
- കല: കെ. കൃഷ്ണൻ കുട്ടി
- ചമയം: വിക്രമൻ നായർ
- വസ്ത്രാലങ്കാരം: നടരാജൻ
- സംഘട്ടനം: ത്യാഗരാജൻ
- ലാബ്: വിജയ കളർ ലാബ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിയന്ത്രണം: പി.കെ. നായർ
- നിർമ്മാണ നിർവ്വഹണം: സുധാകരൻ
- വാതിൽപുറ ചിത്രീകരണം: മെറിലാന്റ്
- ശബ്ദലേഖനം: രാമലിംഗം
- അസിസ്റ്റന്റ് ഡയറക്ടർ: ബ്ലെസ്സി, സി.എസ്. സുധീഷ്
- സൗണ്ട് ഡയറക്ടർ: ദീപൻ ചാറ്റർജി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കിഴക്കുണരും പക്ഷി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കിഴക്കുണരും പക്ഷി – മലയാളസംഗീതം.ഇൻഫോ