കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം
അപരനാമം: ദൈവത്തിന്റെ സ്വന്തം നാട്
India-kerala-labelled-green-grey.png
തലസ്ഥാനം തിരുവനന്തപുരം
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
ആര്‍. എസ്. ഗവായി
വി.എസ്. അച്യുതാനന്ദന്‍
വിസ്തീര്‍ണ്ണം 38,863ച.കി.മീ
ജനസംഖ്യ 31,838,619
ജനസാന്ദ്രത 819/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മലയാളം
ഔദ്യോഗിക മുദ്ര
തമിഴ്, കന്നഡ തുടങ്ങി 25ഓളം ഭാഷകളും സംസാരിക്കുന്നുണ്ട്.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷില്‍: Kerala). വടക്കന്‍ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കന്‍ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്കും തെക്കുമായി തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.[ക][1]. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.

കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങള്‍
മൃഗം ആന
പക്ഷി മലമുഴക്കി വേഴാമ്പല്‍
പുഷ്പം കണിക്കൊന്ന
വൃക്ഷം തെങ്ങ്
ഫലം ചക്ക

1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌[2].

വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌. [3],[4]. 2005-ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. [5] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[6][7][8]

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

കേരളം എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട്.

  • കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
  • ‘ചേരളം’ എന്ന പദത്തില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി. [9]
  • ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. [10] ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. [11]ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്.
  • വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.[12]
  • മലഞ്ചരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ്‌ ചേരല്‍ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു.
  • മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്[13]. കേരളത്തിന്റെ പ്രകൃതി സൌന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാര്‍ എന്ന പേര്‍ നല്‍കിയത് അറബികള്‍ ആണെന്നതും ഇതിന് ശക്തി പകരാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
  • ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് എല്‍.എ. അനന്തകൃഷ്ണയ്യര്‍ സൂചിപ്പിക്കുന്നു.[14] കേരളത്തിലെ ദ്രാവിഡരുടെ നാഗാരധനകാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.

[തിരുത്തുക] ചരിത്രം

ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ കേരളത്തിലെ മറയൂര്‍ എന്ന സ്ഥലത്ത്.
പ്രധാന ലേഖനം: കേരള ചരിത്രം

പ്രാക്തന കാലം മുതലുളള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം. ആദ്യമായി അധിനിവേശം നടത്തിയത് നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാക്തനകാലത്ത് ഇന്നുകാണുന്ന സമതലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഈ അധിനിവേശക്കാര്‍ മുഖ്യമായും ഉയര്‍ന്ന നിരപ്പിലുള്ള സ്ഥലങ്ങളിലേക്കാണ്‌ അധിനിവേശം ചെയ്തത്. ഇവര്‍ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികള്‍ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവര്‍ക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാര്‍ ഇന്നും കേരളത്തില്‍ അവശേഷിച്ചിട്ടുണ്ട്. കിഴക്കന്‍ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയര്‍, ഇരുളര്‍, കുറിച്യര്‍, മുതുവാന്മാര്‍, മലയരയര്‍, മലവേടര്‍, ഉള്ളാടര്‍, കാണിക്കാര്‍ തുടങ്ങിയ ആദിവാസികള്‍ ഇവരുടെ പിന്‍‌ഗാമികള്‍ ആണ്‌.[15]

പിന്നീട് അധിനിവേശം ചെയ്തവരാണ്‌ ദ്രാവിഡര്‍. ഇത് ഭൂമിയിലെ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും കടല്‍ മാറി കൂടുതല്‍ സമതലപ്രദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തതിനുശേഷമാണ്‌ എന്നാണ്‌ ചരിത്രഗവേഷകര്‍ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ ഇവരാണ്‌. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവര്‍ ആദിമനിവാസികള്‍ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികള്‍ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കില്‍ ദ്രാവിഡര്‍ ആദിവാസികള്‍ക്ക് മേല്‍ മേല്‍ക്കോയ്മ നേടിയിരുന്നിരിക്കാം. അവരുടേതായ ചുറ്റുപാടുകളില്‍ ജീവിച്ചുകൊണ്ട് പുതിയ അധിനിവേശക്കാരുമായി വ്യാപാരം ബന്ധം ചെയ്തിരുന്നതായി പില്‍ക്കാലത്തെ സംഘം കൃതികളില്‍ നിന്ന് മനസ്സിലാക്കാം. ഇവര്‍ കാളി, പൂ‌ര്‍‌വ്വികര്‍(മുത്തപ്പന്‍), പ്രകൃതിശക്തികള്‍, മലദൈവങ്ങള്‍ എന്നിവരെ ആരാധിച്ചിരുന്നു.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌.[16]. അശോകക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട്തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു: മനുഷ്യര്‍ക്കുള്ള ചികിത്സക്കും കന്നുകാലികള്‍ക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് വ്യക്തം. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ല്‍ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു[17]‌.

ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് നിരവധി പരാമര്ശങ്ങള്‍ ഉണ്ട്. പുരാതന കാലം മുതല്‍ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും[18] അതല്ല കുറവരാണെന്നും വാദങ്ങള്‍ നിലനില്‍കുന്നു.[19] തമിഴ്‌ ആയിരുന്നു ചേരന്‍മാരുടെ വ്യവഹാര ഭാഷ. തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌. പ്രത്യേകിച്ചു മതങ്ങള്‍ ഇല്ലായിരുന്ന കേരളത്തില്‍ ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുന്‍പു തന്നെ കേരളീയര്‍ യഹൂദരുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങള്‍ വളരെ മുന്നേറ്റം നടത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നില്‍. പത്താം നൂറ്റാണ്ടു മുതല്‍ കേരളം ജന്മി പ്രഭുക്കന്മാരുടെ കീഴിലായി. ഇവരുടെ പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നു അധികാര കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. തുടര്‍ന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌.

1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്

പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ല്‍ കേരളത്തില്‍ എത്തിയത്‌ കേരളത്തില്‍ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറബികളുടെ മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ഉദ്ദ്യേശത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാര്‍ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടല്‍മുഖങ്ങള്‍ യൂറോപ്യന്‍ വ്യാപാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പുതിയ് അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തില്‍ ക്രമബദ്ധമായ രേഖകള്‍ പാശ്ചാത്യനാടുകളില്‍ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദര്‍ശനത്തോടെയാണ്‌. [20] പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തില്‍ സ്വാധീനമുറപ്പിച്ചു. വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങളാണ് പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളെല്ലാം.

ഈ കാലഘട്ടത്തിലെല്ലാം കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം. 1947-ല്‍‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം
കേരളത്തിലെ ഏറ്റവും വലിയ പര്‍വ്വതം- ആനമുടി (2695 മീറ്റര്‍)

അക്ഷാംശം 8o17' 30" മുതല്‍ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതല്‍ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ 124 കിലോമീറ്റര്‍ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.

[തിരുത്തുക] ജില്ലകള്‍

കേരളത്തിലെ പതിനാല്‌ ജില്ലകള്‍ വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍ എന്നീ അഞ്ച് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.

കേരളത്തിലെ 14 റവന്യൂ ജില്ലകള്‍ 62 താലൂക്കുകള്‍, 1453 റവന്യൂ വില്ലേജുകള്‍, 1007 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകള്‍ കേരളവുമായാണ്‌ പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ്‌ സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരവും[21]. കൊച്ചിയാണ്‌ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരാതിര്‍ത്തിയിലായി വസിക്കുന്നതും.[22] വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ്‌ പ്രധാന വാണിജ്യനഗരങ്ങള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരങ്ങളില്‍ താമസിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങള്‍ നഗരത്തിലാണ്‌ വസിക്കുന്നത്.‌[23] കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ്‌ സ്ഥിതി ചെയ്യുന്നത്.


[തിരുത്തുക] കാലാവസ്ഥ

കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം

ഭൂമധ്യരേഖയില്‍ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാല്‍ കേരളത്തില്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളേയും ഈര്‍പ്പത്തിനേയും തടഞ്ഞു നിര്‍ത്തുന്നതും മൂലം, സമശീതോഷ്ണ കാലവസ്ഥയാണുള്ളത്. കേരളത്തില്‍ കാലാവസ്ഥകള്‍ വ്യക്തമായി വ്യത്യാസം പുലര്‍ത്തുന്നവയാണ്‌. രണ്ട് മഴക്കാലങ്ങള്‍ ആണ് ഉള്ളത്. കാലവര്‍ഷവും തുലാവര്‍ഷവും. ശൈത്യകാലം, വേനല്‍ക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആര്‍ദ്രത മൂലം അന്തരീക്ഷ ഊഷ്മാവില്‍ വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.

[തിരുത്തുക] ശൈത്യകാലം

ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാന്‍ പറ്റൂ. ഭൂമധ്യരേഖയില്‍ നിന്ന് അകന്ന പ്രദേശങ്ങള്‍ പോലെ വളരെ കുറഞ്ഞ താപനില കേരളത്തില്‍ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോള്‍ ആകാറുണ്ട്. എന്നാല്‍ കൂടിയ താപനില 23 നു താഴെ നില്‍ക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാര്‍ പോലെയുള്ള കുന്നിന്‍പ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വളരെ ഇഷ്ടമാകുന്നതിനാല്‍ വിദേശീയരായ സന്ദര്‍ശകര്‍ കൂടുതല്‍ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യില്‍ താഴെയാണ്.

[തിരുത്തുക] വേനല്‍ക്കാലം

കേരളത്തില്‍ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍ മറ്റിടങ്ങളിലില്ലാത്ത തരം വേനല്‍ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാര്‍ച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാന്‍ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്.[25] കണ്ണൂര്‍ ജില്ലയിലെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ , മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍, പാലക്കാട് ജില്ല എന്നിവിടങ്ങളില്‍ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്.

[തിരുത്തുക] മഴക്കാലം

ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവര്‍ഷം.

[തിരുത്തുക] ഇടവപ്പാതി

കേരളത്തിലെ ഇടവപ്പാതിമഴ

ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം പൊതുവേ കാലവര്‍ഷം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയില്‍ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇറ്റുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.

കേരളത്തിലെ മഴയുടെ നാലില്‍ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ്‌ പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോള്‍ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വര്‍ഷത്തില്‍ ശരാശരി 302.26 സെന്റീമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റര്‍ മാത്രമാണ്‌[17]‌.

[തിരുത്തുക] തുലാവര്‍ഷം

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആണ് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂര്‍, കുറ്റിയാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.

[തിരുത്തുക] ഗതാഗതം

ദേശീയപാത 47- ചേര്‍ത്തലയില്‍ നിന്നുള്ള ദൃശ്യം

[തിരുത്തുക] റോഡുകള്‍

കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്‌, കൂടാതെ 23,702 കിലോമീറ്റര്‍ ജില്ലാപാതകളും കേരളത്തിലുണ്ട് [26] കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയ പാത 17. ഇടപ്പള്ളിയില്‍ നിന്നും പനവേല്‍(മുംബൈക്ക് സമീപം‍)ദേശീയ പാത 4 വരെയുള്ള ദേശീയ പാത 17-ലെ ഇടപ്പള്ളിമുതല്‍ തലപ്പാടി വരെ 420 കിലോമീറ്റര്‍ ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 47. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു. ഇത് വാളയാര്‍മുതല്‍ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റര്‍ കേരളത്തിലൂടെ കടന്നുപോകുന്നു[27]. ദേശീയപാത 49 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂര്‍), ദേശീയപാത 213(കോഴിക്കോട്-പാലക്കാട്), ദേശീയപാത 220(കൊല്ലം-തേനി) എന്നീ ദേശീയപാതകള്‍ കേരളത്തില്‍ നിന്നും തുടങ്ങുന്നു.[28] ദേശീയപാതകള്‍ കഴിഞ്ഞാല്‍ കേരളത്തിലെ റോഡ് ശൃംഖലയില്‍ പ്രധാനം സംസ്ഥാനപാതകളാണ്‌. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തു പാതകളും ചേര്‍ന്ന്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.

[തിരുത്തുക] റെയില്‍‌വേ

കൊച്ചിയിലെ തുറമുഖത്തു ചരക്കിറക്കുന്ന ഒരു കപ്പല്‍

കേരളത്തിലൂടെ തെക്ക്‌-വടക്കായി കടന്നുപോകുന്ന ദക്ഷിണ റെയില്‍വേയിലെ മംഗലാപുരം - കന്യാകുമാരി പാതയും ഷൊര്‍ണ്ണൂരില്‍ നിന്നും പാലക്കാട്‌ വഴിയുള്ള സേലം പാതയും കൊല്ലത്ത്‌ നിന്നുമുള്ള മധുര പാതയും കേരളത്തിലെ പല പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.

[തിരുത്തുക] ജലഗതാഗതം

ആലപ്പുഴയിലെ കുപ്പപ്പുഴയിലെ ഒരു കടവ്

നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങുമുള്ള കേരളത്തില്‍ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങള്‍. ഇത്തരം ജലഗതാഗത സൗകര്യമുള്ളതിനാല്‍ പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തില്‍ കേരളം ഇടം പിടിച്ചത്. Tables വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങള്‍ കൂടുതലുള്ളതിനാല്‍ യ ഭക്ഷണം, പാര്‍പ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയില്‍ തനതായ ശൈലികള്‍ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉള്‍നാടന്‍ ജലായശയത്തിന്റെ സാമീപ്യം മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ തലസ്ഥാനം പിന്നീട്ട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാര്‍ഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത-3 കേരളത്തിലാണ്.[29]

[തിരുത്തുക] വ്യോമഗതാഗതം

ദേശീയജലപാത 3.

കൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂര്‍), തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങള്‍. കൊച്ചി വെല്ലിങ്ടണ്‍ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു[30].

[തിരുത്തുക] രാഷ്ട്രീയം

രാഷ്ട്രീയ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തില്‍ സാധാരണമാണ്.

ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ്‌ കേരളത്തില്‍ നിലവിലുളളത്‌.കേരളത്തിലെ ജനങ്ങള്‍ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലര്‍ത്താറില്ല. ഇതിനാല്‍ ഓരോ 5 വര്‍ഷവും സര്‍ക്കാരുകള്‍ മാറി മാറി വരുന്നു. സി.പി.എം., കോണ്‍ഗ്രസ്‌(ഐ) എന്നീ പാര്‍ട്ടികളാണ്‌ പ്രധാന കക്ഷികള്‍. വടക്കന്‍ ജില്ലകളില്‍ സി.പി.എംന്റെ ആധിപത്യമാണ്‌. മധ്യകേരളത്തിലാണ്‌ കോണ്‍ഗ്രസിന്‌ സ്വാധീനമുളളത്‌. ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ മുന്നണി സംവിധാനമാണ്‌ ഇപ്പോള്‍‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്‌)യും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ-മാര്‍ക്സിസ്റ്റ്‌(സി.പി.എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി(എല്‍ഡി.എഫ്‌.)യുമാണ്‌ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്‌(മാണി), ജെ.എസ്‌.എസ്‌., സി.എം.പി., ആര്‍.എസ്‌.പി.(എം) എന്നിവയാണ്‌ യു.ഡി.എഫിലെ ഘടക കക്ഷികള്‍. സി.പി.ഐ., ആര്‍.എസ്‌.പി.,ജനതാദള്‍(എസ്‌), കേരളാ കോണ്‍ഗ്രസ്‌(ജെ), കേരളാ കോണ്‍ഗ്രസ്‌(എസ്‌), കോണ്‍ഗ്രസ്‌(എസ്‌) എന്നിവയാണ്‌ എല്‍.ഡി.എഫിലെ ഇതര കക്ഷികള്‍. കെ. കരുണാകരന്റെ ഡി.ഐ.സി. എന്ന പാര്‍ട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ(എന്‍.സി.പി) എല്‍.ഡി.എഫില്‍ നിന്നും 2006 ഡിസംബറില്‍ പുറത്താക്കി.

[തിരുത്തുക] രാഷ്ട്രീയ ചരിത്രം നാഴികകല്ലുകള്‍

  • 1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു.
  • 1957 കോഴിക്കോട് ജില്ല രൂപവത്കരിക്കപ്പെട്ടു. ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍
  • 1959 വിമോചന സമരം. സര്‍ക്കാര്‍ പുറത്താക്കപ്പെട്ടു.
  • 1960 രണ്ടാം പൊതു തിരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സര്‍ക്കാര്‍ കോണ്‍ഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്നണി
  • 1962 പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി, രാജി വെക്കുന്നു. ആര്‍.ശങ്കര്‍ പുതിയ മുഖ്യമന്ത്രി.
  • 1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി
  • 1964 പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപവത്കരിച്ചു. 15 എം.എല്‍.എ. മാര്‍ പിന്തുണ പിന്‍‍വലിച്ചു. മന്ത്രിസഭ നിലം പൊത്തി.
  • 1965 പൊതു തിരഞ്ഞെടുപ്പ്. ആര്‍ക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം
  • 1966 കേരളത്തില്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിന്‍ രാജിവെച്ചു, ഭഗവന്‍ സഹായ് പുതിയ ഗവര്‍ണര്‍.
  • 1967 മൂന്നാം തിരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തില്‍ വന്നു.
  • 1969 മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.
  • 1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിട്ടു. അച്യുത മേനോന്‍ രാജിവെച്ചു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല തിരഞ്ഞെടുപ്പ്. സി.അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രി.
  • 1971 സ്വകാര്യ വനങ്ങള്‍ ദേശസാത്കരിച്ചു
  • 1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബില്ല്‍, സ്വകാര്യ വന നിയമം.
  • 1973 നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നിലവില്‍ വന്നു. കാര്‍ഷിക കടാശ്വാസ നിയമം.
  • 1974 ഒറിജിനല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചു.
  • 1975 മുസ്ലീം ലീഗ് പിളര്‍ന്നു. കര്‍ഷക തൊഴിലാളി നിയമം പാസ്സായി
  • 1976 തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിര്‍ത്താന്‍ നിയമസഭ നിയമം കോണ്ടു വന്നു[ഖ]. കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമാക്കി. (നവ 30)
  • 1977 ലോകസഭ, നിയമസഭ പൊതു തിരഞ്ഞെടുപ്പുകള്‍. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍ കേസ് അരോപണങ്ങളെത്തുടര്‍ന്ന്‌ രാജി. എ.കെ. ആന്‍റണി പുതിയ മുഖ്യമന്ത്രി.
  • 1978 ചികമഗലൂര്‍ പ്രശ്നത്തില്‍ എ.കെ. ആന്‍റണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
  • 1979 കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും
  • 1984 കാസറഗോഡ് ജില്ലാ രൂപവത്കരിക്കപ്പെട്ടു

[തിരുത്തുക] ഭരണ സംവിധാനം

നിയമനിര്‍മ്മാണ സഭയായ കേരള നിയമസഭയില്‍ 141 അംഗങ്ങളുണ്ട്‌. 140 നിയമസഭാമണ്ഡലങ്ങളില്‍ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരു നോമിനേറ്റഡ്‌ അംഗവും. സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണ്‌. എന്നിരുന്നാലും ഗവര്‍ണര്‍ക്ക്‌ നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ ഭരണസംവിധാനം നിയന്ത്രിക്കുന്നത്‌. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ്‌ പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ്‌ ഏറ്റവും താഴെത്തട്ടിലുളളത്‌. പിന്നീട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോര്‍പറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഭരണ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കലക്ടര്‍മാരുമുണ്ട്‌. രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയായ ലോക്‌സഭയിലേക്ക്‌ കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാര്‍ലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയില്‍ കേരളത്തിന്‌ 9 പ്രതിനിധികളുണ്ട്‌.

[തിരുത്തുക] സമ്പദ് വ്യവസ്ഥ

സംസ്ഥാ‍നമായി രൂപീകൃതമായതു മുതല്‍ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്[31]. ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ സൂചികയിലും വന്‍‌കുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980-90കളില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെയായിരുന്ന വളര്‍ച്ചാ നിരക്ക് 2003-2004-ല്‍ 7.4 ശതമാനമായും 2004-2005-ല്‍ 9.2 ശതമാനമായും വര്‍ദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വന്‍‌കിട കമ്പനികളേ കേരളത്തില്‍ മുതല്‍മുടക്കാന്‍ തയാറാകുന്നുള്ളൂ. എന്നാല്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയര്‍ നാട്ടിലേക്കയക്കുന്ന പണമാണ്[32]. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്[33].

കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. ആഗോള ശരാശരിയില്‍ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്[34]. ഒരേ സമയം ഉയര്‍ന്ന ജീ‍വിത നിലവാരവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂര്‍വ സാഹചര്യത്തെ കേരള മോഡല്‍ [35][36]എന്ന പേരില്‍ സാമ്പത്തിക ഗവേഷകര്‍ പഠനവിഷയമാക്കാറുണ്ട്.

വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയുള്‍പ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകള്‍.

[തിരുത്തുക] കാര്‍ഷികവിളകള്‍

മൂന്നാറിലെ ഒരു ചായത്തോട്ടം.
Magnify-clip.png
മൂന്നാറിലെ ഒരു ചായത്തോട്ടം.
റബ്ബര്‍ ഇന്ന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടുണ്ട്. റബ്ബര്‍ കൃഷി യുടെ ദൃശ്യം
ചുക്ക് ഉണക്കുന്നത്- കൊച്ചിയില്‍ നിന്ന്

ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളില്‍ നിന്ന് (1990-ല്‍ ഇത് 5883.4 ച.കി.മീ ആയിരുന്നു) 688,859 ടണ്‍ അരി ഉല്പാദിപ്പിക്കുന്നു. അറൂനൂറോളം നെല്ലിനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യുന്നുണ്ട്. നാളികേരം, തേയില, കാപ്പി, റബ്ബര്‍, കശുവണ്ടി എന്നിവയും കുരുമുളക്, ഏലം, വാനില, കറുവാപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കഴിയുന്നത്‌ . കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാ‍ന്‍ കഴിയുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്, മരച്ചീനി, വാഴ, റബ്ബര്‍, കുരുമുളക്, കവുങ്ങ്, ഏലം, കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളും അതിന്റെ പ്രാഥമികദശയില്‍ തന്നെ വില്‍ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്പാദനങ്ങള്‍ കേരളത്തില്‍ കുറവാണ്. കാര്‍ഷിക ചിലവുകൂടുതലും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കര്‍ഷകര്‍ ചെയ്യാതായിട്ടുണ്ട്. ഇപ്പോള്‍ റബ്ബര്‍ കൂടുതലായി കൃഷി ചെയ്യുന്നു. ഇന്ത്യയില്‍ തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. റബ്ബര്‍ പാല്‍ ഉപയോഗിച്ചു 25,000-ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നു പറയപ്പെടുന്നു. എങ്കിലും വിരലില്‍ എണ്ണാവുന്ന ഉല്‍പ്പന്നങ്ങളേ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബര്‍ പാല്‍ ഉല്‍പ്പാദനത്തിന്റെ പ്രാഥമിക ദശയില്‍ തന്നെ, അതായത് പാലായോ, ഷീറ്റായോ വില്‍പ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.

നെല്പ്പാടങ്ങള്‍
ഏലച്ചെടിയുടെ കട. കേരളത്തില്‍ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്തുവരുന്നു.

സ്വയം പര്യാപ്തത നേടുകയോ കൂടുതല്‍ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതോ ആയ കൃഷികള്‍ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും റബ്ബര്‍ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തില്‍ തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.

നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയില്‍ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരില്‍ നിന്നാണ്.[37]. വിലക്കുറവും, രോഗങ്ങള്‍ മൂലമുള്ള കൃഷി നഷ്ടവും അജ്ഞതയും കാരണം നാളീകേരകൃഷിയില്‍ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാന്‍ ഇന്നും ഇയിടത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ നാളീകേരത്തിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിച്ച് വിപണനം നടത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. [38]

[തിരുത്തുക] പ്രധാന കാര്‍ഷിക വിളകള്‍

തെങ്ങ്
  • ധാന്യങ്ങള്‍: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
  • പയര്‍ വര്‍ഗ്ഗങ്ങള്‍: ഉഴുന്ന്, ചെറുപയര്‍, മുതിര, തുവരപ്പയര്‍, പെരും‌പയര്‍
  • കിഴങ്ങുവര്‍ഗ്ഗങ്ങള്‍: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ, കാച്ചില്‍, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്
  • പച്ചക്കറികള്‍: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക‍), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവര്‍, കാബേജ്, ഉള്ളി (സവാള), മത്തന്‍, കുമ്പളം
  • പഴവര്‍ഗ്ഗങ്ങള്‍: വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, മാങ്ങ, പപ്പായ, കൈതച്ചക്ക,
  • സുഗന്ധവിളകള്‍: മഞ്ഞള്‍, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓല്‍സ്പൈസ്, പെരും‌ജീരകം, ജീരകം
  • എണ്ണവിളകള്‍: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന
  • പാനീയവിളകള്‍: തേയില, കാപ്പി, കൊക്കോ
  • മറ്റു വിളകള്‍: പുകയില, വെറ്റില, കമുക്, റബ്ബര്‍, കരിമ്പ്
  • ഔഷധ സസ്യങ്ങള്‍: ശതാവരി, കരിങ്ങാലി, നീര്‍ബ്രഹ്മി, ഞവര, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, സര്‍പ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവങ
  • വൃക്ഷങ്ങള്‍: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്, മഞ്ചാടി തുടങ്ങിയവ.
കുരുമുളക് കൊടി

[തിരുത്തുക] സംസ്ഥാന കൃഷിവകുപ്പ്

മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കൃഷി വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ്‌. കേളത്തില്‍ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രത്യേക പദ്ധതികള്‍, ഫാം, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ ഉപഘടഘങ്ങളും കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ കാര്‍ഷിക വിദ്യാഭ്യാസത്തിനായി പഠനകേന്ദ്രം 1965 ല്‍ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരം വെള്ളയാണിയില്‍ കാര്‍ഷിക കോളേജും തൃശൂര്‍ മണ്ണുത്തിയില്‍ വെറ്ററിനറി കോളേജും നിലവിലുണ്ട്‌. പിന്നീട് 1972-ല്‍ തൃശൂര്‍ വെള്ളാനിക്കര ആസ്ഥാനമായി കാര്‍ഷിക സര്‍വകലാശാലയും രൂപവത്കരിക്കപ്പെട്ടു. ഇവ കൂടാതെ കൊച്ചിയില്‍ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാര്‍ഷിക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങള്‍ നിലവിലുണ്ട്. കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്.

[തിരുത്തുക] വ്യവസായം

കയര്‍ വ്യവസായം ആലപ്പുഴ പോലുള്ള ജില്ലകളില്‍

ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് വെല്‍ഫെയര്‍ സൊസൈറ്റികള്‍ പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യവല്‍ക്കരണവും, ഉദാരവല്‍ക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയില്‍ നടക്കുന്നുണ്ട് .കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. [39] എങ്കിലും സമീപകാലത്തെ GDP വളര്‍ച്ച(2004–2005 ല്‍ 9.2% 2003–2004ല്‍ 7.4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചമാണെന്നു കാണാം(1980കളില്‍ ഇത് 2.3% ഉം,1990 കളില്‍ ഇത് 5.1%[40] ഉം 5.99%[41]ആയിരുന്നു).[40] 1998 മുതല്‍ 2005 വരെ കേരളത്തിലെ വ്യാവസായികവളര്‍ച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്[42]‌. കേരളത്തിലെ പെര്‍ കാപ്പിറ്റ ജി.എസ്.ഡി.പി Rs. 11,819 (US$ 243.47),[43] ആണ്‌. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാള്‍ വളരെ കുറവുമാണ്‌[44]:8. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഹ്യൂമണ്‍ ഡവലപ്പ്മെന്റ് ഇന്‍ഡെക്സ് കേരളത്തിലാണ്‌. [34] കേരള പ്രതിഭാസം അല്ലെങ്കില്‍ കേരളാ മോഡല്‍ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയര്‍ന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്[45] :48[46]:1. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന കേരളീയര്‍ മൂലമാണ്‌. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്[6][7][8]‌.

ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങള്‍, പൊതുമരാമത്ത്, കമ്യൂണിക്കേഷന്‍ ( ‍- 2002-2003-ലെ ജി.എസ്.ഡി.പിയുടെ 63.8 %) തുടങ്ങിയ സേവനമേഖലകളും ,കൃഷി, മത്സ്യബന്ധനം (ജി.എസ്.ഡി.പിയുടെ 17.2 %) എന്നിവയാണ്‍ പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകള്‍[41][47] . കേരള ജനതയുടെ എതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്‌ കഴിയുന്നത്[48]. കേരളത്തിലെ 3105.21 കിലോമീറ്റര്‍ ചതുരശ്രവിസ്തൃതി വരുന്ന [49]:5 നെല്‍പ്പാടങ്ങളില്‍ നിന്ന്[49]:5, ഏതാണ്ട് 600-ല്‍ അധികം തരത്തിലുള്ള നെല്‍വിളകളിലൂടെ[50] :5 688,859 ടണ്‍ അരി ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്നുണ്ട്[48]. മറ്റു പ്രധാന വിളകളില്‍ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യന്‍ ഉല്പാദനത്തിന്റെ 23 %[51]:13 അല്ലെങ്കില്‍ 57,000 ടണ്‍) റബ്ബര്‍, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തീരങ്ങളിലെ 1.050 മില്യണ്‍ മുക്കുവര്‍ ചേര്‍ന്ന് ഏതാണ്ട് 668,000 ടണ്‍ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).

പരമ്പരാഗത വ്യവസായങ്ങളായ കയര്‍, നെയ്ത്ത്, കരകൗശല വസ്തു നിര്‍മ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളില്‍ നിന്ന് ഏതാണ്ട് 909,859 മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വന്‍കിട വ്യവസായ യൂനിറ്റുകളും കേരളത്തിലുണ്ട്. ഇല്‍മനൈറ്റ്, കാവോലിന്‍, ബോക്സൈറ്റ്, സിലിക്ക, ക്വാര്‍ട്‌സ്, സിക്രോണ്‍[48] തുടങ്ങിയ ഭൂഖനന യൂനിറ്റുകളില്‍ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 % [47]) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹ പൂന്തോട്ട നിര്‍മ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകള്‍ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളില്‍ ടൂറിസം, നിര്‍മ്മാണം, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് എന്നിവയുമുള്‍പ്പെടുന്നു. 2002 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകള്‍ക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതില്‍ ഓരോ ബാങ്കുകളും 10,000 ജനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ്‌ കേരളം[52]. 2007-ലെ കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ തൊഴില്‍ രഹിതര്‍ ആകെ ജനസംഖ്യയുടെ 9.4 % ആണ്[53] [54]:5, 13[55]. ജനസഖ്യയുടെ 12.71 %[56] മുതല്‍ 36 %[57] വരെ ദാരിദ്ര രേഖക്കു താഴെയുള്ളവരാണ്‌. 45,000 ജനവാസികള്‍ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്[58].

വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴില്‍ യൂണിയന്‍ മേഖലയുടെ അകാരണമായ ഇടപെടലുകള്‍ മൂലമോ കുറഞ്ഞ നിരക്കില്‍ ജോലിക്കാരെ കിട്ടാത്തതോ പ്രവര്‍ത്തനദിനങ്ങള്‍ വിവിധ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

[തിരുത്തുക] വിനോദസഞ്ചാരം

കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്‌ , 2006ല്‍ 85 ലക്ഷം വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഇത് മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് 23.68% വര്‍ദ്ധന കാണിക്കുന്നു [59]. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്‍ക്കല, ചെറായി ബീച്ചുകളും, പെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍ മേഖലയും ത്യശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.

[തിരുത്തുക] സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ വിനോദസഞ്ചാര വകുപ്പ് പ്രവര്‍ത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികള്‍, അടിസ്ഥാന സൌകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ച് കൊണ്ടുമുള്ള 'ഉത്തരവാദിത്തവിനോദസഞ്ചാര വികസനം' എന്ന സമീപനമാണ് വകുപ്പിന്‍റേത്.വിനോദ സഞ്ചാര വികസന മേഖലയില്‍ കേരളം സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തര്‍ദ്ദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൌണ്‍സില്‍ 2002ല്‍ പ്രസിദ്ധീകരിച്ച 'ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്' പ്രകാരം ആഗോള തലത്തില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.


[തിരുത്തുക] കടല്‍ത്തീരങ്ങള്‍

തീരദേശ സം‌രക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡ് പ്രവര്‍ത്തിക്കുന്നു

ഇന്ത്യയിലെ ഹിപ്പി കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം, ഇന്ന് വിദേശസഞ്ചാരികളടക്കമുള്ളവരുടെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌. [60] കൂടാതെ ബേക്കല്‍, മുഴപ്പലിങ്ങാട്, ആലപ്പുഴ, വര്‍ക്കല, ശംഖുമുഖം, ചെറായി തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പല കടല്‍ത്തീരങ്ങളും കേരളത്തിലുണ്ട്. [61]

[തിരുത്തുക] കായലുകള്‍

കൊച്ചിയിലെ പ്രശസ്തമായ ബോള്‍ഗാട്ടി കൊട്ടാരം

കെട്ടുവള്ളങ്ങളും കായലുകളമാണ്‌ മറ്റൊരു പ്രധാന സവിശേഷത - അഷ്ടമുടിക്കായല്‍, കുമരകം, പാതിരാമണല്‍ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്‌ [62].

[തിരുത്തുക] മലയോരകേന്ദ്രങ്ങള്‍

മറയൂരിലെ മരത്തിലെ വീട്

നെയ്യാര്‍, മൂന്നാര്‍, നെല്ലിയാമ്പതി, ദേവികുളം, പൊന്‍‌മുടി, വയനാട്‌, പൈതല്‍ മല, വാഗമണ്‍ എന്നിവയാണ്‌ ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങള്‍.കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു അതിരപ്പിള്ളി വെള്ളച്ചാട്ടം.ത്യശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. പതനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേവരുവി."" റാന്നി താലൂക്കിലെ വെചൂചീറ പഞ്ചായതിലാണു ഈ വെള്ളചാട്ടം സ്ഥിതി ചെയ്യുന്നതു.

[തിരുത്തുക] തീര്‍ഥാടനകേന്ദ്രങ്ങള്‍

ശബരിമല, ഗുരുവായൂര്‍, പത്മനാഭസ്വാമിക്ഷേത്രം, വൈക്കം, ഏറ്റുമാനൂര്‍, ആറന്മുള, തൃപ്പൂണിത്തുറ, തൃപ്രയാര്‍, വാഴപ്പള്ളി മഹാക്ഷേത്രം, ബീമാപള്ളി, പാറേല്‍പ്പള്ളി, ചേരമാന്‍ ജുമാ മസ്ജിദ്‌, മലയാറ്റൂര്‍, എടത്വാ, തിരുവല്ല, തെക്കന്‍ കുരിശുമല, കൊടുങ്ങല്ലൂര്‍ [63]

[തിരുത്തുക] വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങള്‍

കേരളത്തില്‍ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ല്‍ ആരംഭിച്ച പെരിയാര്‍ ടൈഗര്‍ റിസര്‍‌വാണ്‌ ആദ്യത്തേത്. ദേശീയോദ്യാനങ്ങള്‍ കൂടാതെ 15 വന്യജീവിസം‌രക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതില്‍ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്‌. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്. കേരളത്തില്‍ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്‌.

ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാന്‍ചോല, ആനമുടിച്ചോല എന്നിവയാണ്‌ 5 ദേശീയോദ്യാനങ്ങള്‍. പെരിയാര്‍, നെയ്യാര്‍, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാര്‍, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂര്‍-മയില്‍ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം എന്നിവയാണ്‌ വന്യജീവി സങ്കേതങ്ങള്‍.

[തിരുത്തുക] സാംസ്കാരികരംഗം

കേരളീയ സാരി ഉടുത്ത ഒരു സ്ത്രീ

മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ്‌ കേരളം വളര്‍ന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്‌. പരകീയമായ നിരവധി പദങ്ങള്‍ മലയാളത്തില്‍ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ കേരളം മലയാളികളൂടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തില്‍ വസിക്കുന്ന പരദേശികളുടെ സംഭാവനകള്‍ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയര്‍ന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ്‌ കേരളം വികസിച്ചത്. കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്‌. മതസഹിഷ്ണുത, ജാതി-മത-വര്‍ഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകള്‍ കേരളത്തില്‍ പൊതുവെ വികസിച്ചുവരാന്‍ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാര്‍വ്വലൗകികതയാണ്‌. കേരളത്തില്‍ മൂന്നേകാല്‍ കോടിയിലേറെ വരുന്ന ജനങ്ങള്‍ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികള്‍ അല്ല എന്നതാണ്‌ കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളില്‍ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്‌. അപ്രധാനമായവരില്‍ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളില്‍ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്‌. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്‌.

ഒരു മതമായി കേരളത്തില്‍ കുടുയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദര്‍ ആണ്‌. സിറിയന്‍ നാഗരികതയില്‍ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേര്‍ന്നു. സിറിയന്‍ നാഗരികതയില്‍ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേര്‍ന്നു. ക്രിസ്തുമതം ദര്‍ശനങ്ങളിലൂടെയും പരിവര്‍ത്തനത്തിലൂടെയും തെക്കന്‍കേരളത്തില് വ്യാപിച്ചപ്പോള്‍ ഇംസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദര്‍ശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ വ്യാപിച്ചു. എന്നാല്‍ ഇതിനേക്കാള്‍ വളരെ മുന്‍പേ തന്നെ ബുദ്ധ-ജൈന മതങ്ങള്‍ കേരളത്തില്‍ വേരൂന്നിയിരുന്നു.

[തിരുത്തുക] സാംസ്കാരിക സ്ഥാപനങ്ങള്‍

തൃശൂരിലെ സംഗീതനാടക അക്കാദമി ആസ്ഥാനം

കേരളത്തില്‍ മലയാള ഭാഷ, കല, സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്‌. തൃശൂര്‍ ആണ്‌ ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്‌ അക്കാദമിയുടെ ലക്ഷ്യം. കെരളത്തിലെ ഏറ്റവും വലിയ റഫറന്‍സ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട്. മികച്ച സാഹിത്യസൃഷ്ടികള്‍ക്ക് അക്കാദമി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. 1968-ല്‍ നിലവില്‍ വന്ന ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനം, ഭാഷാ നവീകരണ എന്നീ മേഖലകളില്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഭൗതികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രകൃതിശാസ്ത്രം, സാങ്കേതികശാസ്ത്രം പ്രസിദ്ധീകരണവിഭാഗം എന്നിങ്ങനെ അഞ്ച് അക്കാദമിക വിഭാഗങ്ങള്‍ ഉണ്ട്. അഖിലേന്ത്യാ തലത്തില്‍ പ്രാദേശിക ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഏറ്റവും മികച്ചത് കേരളത്തിന്റേതാണ്‌. ചിത്ര-ശില്പകലകളുടെ വികസനം, സം‌രക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ 1962-ല്‍ ആരംഭിച്ച സ്ഥാപനമാണ്‌ ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്‌.കേരള കലാമണ്ഡലമാണ്‌ മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം മഹാകവി വള്ളത്തോളാണ്‌ സ്ഥാപിച്ചത്. കലാ സാംസ്കാരിക കേന്ദ്രവും സര്‍വകലാശാലയുമാണിത്. കഥകളിയാണ്‌ പ്രധാനമായും അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, ചാക്യാര്‍ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്.സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സര്‍ക്കാര്‍ 1958-ല്‍ തുടങ്ങിയ സ്ഥാപനമാണ്‌ സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് ത്യശ്ശൂരിനെയാണ്.

[തിരുത്തുക] ആചാരങ്ങള്‍

ഭാഷാന്യൂനപക്ഷങ്ങലുടെ വരവിനെത്തുടര്‍ന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും കൂടാതെ കേരളത്തിന്റെ മൊത്തത്തിലുള്ള സാംസ്കാരിക പശ്ചാത്തലത്തിലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനനം, വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചു നടത്തിയിരുന്നു ആചാരപരമായ ചടങ്ങുകളില്‍ തികച്ചും ദ്രാവിഡീയമായ കാശ്ചപ്പാടുണ്ടായിരുന്ന കേരളത്തിലെ ജനങ്ങള്‍ വിവിധ മതങ്ങളുടെ വരവോടെ അതാതു മതങ്ങളില്‍ അനുശാസിക്കുന്ന വിധത്തിലുള്ള ആചാരങ്ങള്‍ സ്വീകരിക്കുകയുണ്ടായെങ്കിലും പൂര്‍വികാചാരങ്ങള്‍ പാടെ വിസ്മരിക്കാത്ത തരത്തിലുള്ള നയമാണ്‌ അതിലും പ്രകടമായിരുന്നത്. നുറ്റാണ്ടുകള്‍ പിന്നിട്ടശേഷം മറ്റു മതങ്ങളുടെ ആചാരങ്ങള്‍ സ്വാംശീകരിക്കുന്നതിലും കേരളീയര്‍ വിമുഖത കാട്ടിയിട്ടില്ല. ദ്രാവിഡീയാചാരങ്ങള്‍ സ്വാംശീകരിച്ച ബൗദ്ധരും ബൗദ്ധര്‍ പിന്തുടര്‍ന്നിരുന്ന വിവിധാചാരങ്ങള്‍ സ്വംശീകരിച്ച ഹിന്ദുക്കളെയും ക്രിസ്തീയരേയും കേരളത്തില്‍ കാണുന്നു.

[തിരുത്തുക] ആഘോഷങ്ങളും ഉത്സവങ്ങളും

കേരളത്തിലെ ഉത്സവങ്ങളില്‍ പലതും പ്രാദേശികതലത്തില്‍ പ്രാധാന്യമുള്ളവ മാത്രമാണ്‌. ആഘോഷങ്ങളില്‍ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്‌. ആഘോഷങ്ങളിലെ ചടങ്ങുകള്‍ വിവിധമതങ്ങളില്‍ വിവിധതരമാണെങ്കിലും ചില സമാനതകള്‍ ദര്‍ശിക്കാനാവും.

[തിരുത്തുക] മാമാങ്കം

പ്രധാന ലേഖനം: മാമാങ്കം

പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്നു ഇത്. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ മണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു ഇത്.

[തിരുത്തുക] ഓണം

പ്രധാന ലേഖനം: ഓണം

കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു, വിളവെടുപ്പിനോടനുബന്ധിച്ചാണ് വിഷു വരുന്നത്. മേടം ഒന്നിനാണ് വിഷു. മലയാളികളുടെ പുതുവത്സരം മേടം ആണ് എന്നു പറയപ്പെടുന്നു.

[തിരുത്തുക] ഈസ്റ്റര്‍

പ്രധാന ലേഖനം: ഈസ്റ്റര്‍

ലോക ക്രൈസ്തവരുടെ പ്രധാനാഅഘോഷങ്ങളിലൊന്ന്. കേരളത്തിലും ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു. 1952-വരെ കേരളഥ്റ്റിലെ സുറിയാനി സഭകള്‍ പഴയരീതിയിലായിരുന്നു ഈസ്റ്റര്‍ കൊണ്ടാടീരുന്നത്. എന്നാല്‍ 1955-ല്‍ കല്‍ദായ സഭ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ്‌ ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്.

[തിരുത്തുക] ഈദ് അല്‍ഫിതറും ഈദ് അല്‍-അസ്‌ഹയും

പ്രധാന ലേഖനം: ഈദ് അല്‍ഫിതര്‍

ബക്രീദ് എന്ന പേരില്‍ കേരളത്തിലറിയപ്പെടുന്ന മുസ്ലീങ്ങളുടെ രണ്ട് പെരുന്നാള്‍ ആഘോഷങ്ങളാണ്‌ ഈദുല്‍ ഫിത്റും ഈദുല്‍ അസ്‌ഹയും.ഹിജ്‌റ വര്‍ഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വൃതത്തിനൊടുവില്‍ ആഹ്ലാദപൂര്‍വ്വം ആഘോഷിക്കുന്നതാണ്‌ ഈദുല്‍ ഫിത്‌ര്‍.അന്നേദിവസം ഭക്ഷണത്തിന്‌ വകയില്ലാത്തവരെ നിര്‍ബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു.പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മകളുണര്‍ത്തി കടന്ന് വരുന്ന പെരുന്നാളാണ്‌ ഈദുല്‍ അസ്‌ഹ.മൃഗത്തെ ബലിയര്‍പ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദ‌പൂര്‍‌വം ഈദ് ആഘോഷിക്കപ്പെടുന്നു.

[തിരുത്തുക] പ്രാദേശിക ആഘോഷങ്ങള്‍

കേരളത്തില്‍ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങള്‍ നടന്നു വരുന്നു. ഇതില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉള്‍പ്പെടും

  • അര്‍ത്തുങ്കല്‍ പെരുന്നാള്‍- ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.
  • മകരവിളക്ക്- ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തില്‍ (മകരം) നടത്തെപ്പെടുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന്‍ തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്നു.
  • ഗജമേള- ജനുവരി മാസത്തില്‍ തൃശൂരില്‍ വച്ച നടത്തപ്പെടുന്ന ഗജമേള വിദേശികളെ ആകര്‍ഷിക്കുന്നു
  • ഉത്രാളിക്കാവ് പൂരം- തൃശൂരിലെ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവിലെ പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
  • മരാമണ്‍ കണ്‍വെന്‍ഷന്‍- പത്തനം‌തിട്ടയിലെ കോഴഞ്ചേരിയില്‍ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
  • കോണ്ടോട്ടിനേര്‍ച്ച-കോഴിക്കോട് ജില്ലയിലെ കൊണ്ടോട്ടി പള്ളിയില്‍ മുസ്ലീം പുരോഹിതന്റെ ഓര്‍മ്മക്കായി നടത്തെപ്പ്ടുന്ന ആഘോഷം
  • മീനഭരണി- മീനമാസത്തിലെ ഭരണിനാളില്‍ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ്‌ പ്രധാനം. കൊടുങ്ങല്ലൂര്‍ ഭരണി ഉദാഹരണം
  • മലയാറ്റൂര്‍ പെരുന്നാള്‍- മലയാറ്റൂര്‍ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാള്‍. വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവിലെ മലകയറ്റം പ്രധാനം
  • തൃശൂര്‍ പൂരം- പൂരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ പൂരം. കുടം മാറ്റമാണ്‌ പ്രസിദ്ധമായത്.
  • എടത്വപ്പെരുന്നള്‍- ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോര്‍ജ്ജ് പള്‍ളിയിലെ പെരുന്നാള്‍. 11 ദിവസം നീണ്ടുനില്‍കുന്ന ആഘോഷങ്ങള്‍
  • ഓച്ചിറക്കളി- കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നുലുള്ള പടനിലത്തെ ആഷോഷം. യുദ്ധത്തിന്റെ ഓര്‍മ്മക്കായി നടത്തെപ്പെടുന്ന ആഘോഷം.
  • കര്‍ക്കിടകവാവ്- ഹിന്ദുക്കള്‍ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്ന ദിവസങ്ങളില്‍ പ്രധാമായ ഒരു ദിവസം. ശിവക്ഷേത്രങ്ങളില്‍ ബലിയര്‍പ്പിക്കുന്നു.
  • നെഹ്റു ട്റോഫി വള്ളംകളി- ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാശ്ച ആഘോഷിക്കപ്പെടുന്നു.
  • ചന്ദനക്കുടം പെരുന്നാള്‍- തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാള്‍. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ്‌ ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാന്‍ എത്തുന്നു.
  • ആറന്മുള വള്ളം കളി- ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളില്‍ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളില്‍ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
  • കല്പാത്തി രഥോത്സവം-
  • ഭരണങ്ങാനം പെരുന്നാള്‍-
  • മലബാര്‍ മഹോത്സവം-
  • ആനയൂട്ട്
  • ദീപാവലി-
  • ആറ്റുകാല്‍ പൊങ്കാല- തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല എന്ന പേരില്‍ അറിയപ്പെടുന്നത്.

[തിരുത്തുക] കലകള്‍

കഥകളി കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തന്ന ഒരു കലയാണ്
പ്രധാന ലേഖനം: കേരളീയ കലകള്‍

കേരളത്തിലെ തനതായ നൃത്തങ്ങളില്‍ കഥകളി, മോഹിനിയാട്ടം, തുള്ളല്‍, തെയ്യം, തിരുവാതിരക്കളി എന്നിവ ഉള്‍പ്പെടുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

കേരളത്തില്‍ വിദ്യാഭ്യാസം ബുദ്ധജൈനമതക്കാരുടെ പള്ളികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടര്‍ന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി,എസ്.എന്‍.ട്രസ്‌റ്റ്, എം.ഇ.എസ് എന്നീ സംഘടനകളും ഒട്ടേറെ സ്കൂളുകളും കോളെജുകളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയൊടും കിട പിടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്. അക്ഷയ എന്ന പേരില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടൂണ്ട്.

കണ്ണൂര്‍ സര്‍വ്വകലാശാല, കോഴിക്കോട് സര്‍വ്വകലാശാല, കാര്‍ഷിക സര്‍വ്വകലാശാല തൃശൂര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല,സംസ്കൃത സര്‍വ്വകലാശാല കാലടി, മഹാത്മഗാന്ധി സര്‍വ്വകലാശാല കോട്ടയം, കേരള സര്‍വ്വകലാശാല തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകള്‍.കേരള കലാമണ്ഡലത്തിന് കല്പിത സര്‍വകലാശാലാ പദവി ഉണ്ട്.

സര്‍ക്കാര്‍ മേഖലയിലും എയിഡഡ്- അണ്‍ എയിഡഡ് മേഖലകളിലുമായി 12000 ത്തില്‍ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഏതാണ്ട് 5600 അദ്ധ്യാപകരും എയിഡഡ് മേഖലയില്‍ ഏതാണ്ട് 1൧൦൦൦൦ അദ്ധ്യാപകരും ജോലിനോക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം കെ‌) കോഴിക്കോട്, നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) കോഴിക്കോട് തുടങ്ങിയ അന്തര്‍ദേശീയ നിലവാരമുള്ള സാങ്കേതിക മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .

[തിരുത്തുക] സാക്ഷരത

കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ നടത്തിയ സര്‍വേയില്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 90.12 ശതമാനമാണ്‌. നിരക്ഷരര്‍ 7.96% വും. ഇതില്‍ വയനാട് ജില്ലയിലാണ്‌ ഏറ്റവും കുറവ് സാക്ഷരത നിരക്ക്. 81.34%. കൂടുതല്‍ നിരക്ക് പത്തനം തിട്ട ജില്ലയിലും. വായനാശീലത്തിലും പത്തനംതിട്ടയാണ്‌ മുന്നില്‍. [64]

[തിരുത്തുക] ആഹാരരീതി

അല്പം എരിവും പുളിവും കലര്‍ന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടില്‍ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ ഭക്ഷണങ്ങളില്‍ കാണാം. ഭക്ഷണപ്രിയരാണ് കേരളീയര്‍. പൂര്‍ണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങള്‍ കേരളത്തില്‍ കുറവാണ്. അറബിക്കടല്‍ കേരളത്തിന്‌ ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു.

[തിരുത്തുക] കായികരംഗം

കേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാല്‍ മികച്ചു നില്‍കുന്നു. ചരിത്രത്തിനു ഒരു പതിറ്റാണ്ട് പാരമ്പര്യമുണ്ടെങ്കിലും 1950കളിലാണ്‌ കേരളം കായികരംഗത്ത് പേരെടുക്കുന്നത്. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവര്‍മ്മ രാജ (ജി.വി.രാജ) ആണ്‌. 1974ല്‍ ലോങ്ങ് ജമ്പില്‍ 8.07 മീറ്റര്‍ ചാടിയ ടി.സി. യോഹന്നാന്‍ ഇത്രയും ദൂരം ചാടുന്ന ആദ്യത്തെ ഏഷ്യക്കാരനായി. കേരളത്തിലെ മികച്ച് ഓള്‍ റൗണ്ടര്‍ അത്‌ലറ്റായ സുരേഷ്ബാബു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യത്തെ താരമായി മാറിയത് 1978-ലാണ്‌. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളി താരം ഓ.എല്‍. തോമസ് ആണ്‌. ആദ്യത്തെ മലയാളി ഒളിമ്പ്യന്‍ ലക്ഷമണും അര്‍ജ്ജുനപുരസ്കാര ജേതാവ് സി. ബാലകൃഷ്ണനുമാണ്‍

ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയായ പി.ടി. ഉഷ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ നിരവധി രാജ്യാന്തരം മത്സരങ്ങളില്‍ പങ്കെടുത്ത് പുരസ്കാരങ്ങള്‍ വാങ്ങിക്കൂടി കേരളത്തിന്റെ അഭിമാനപാത്രമായി. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച വനിത എം.ഡി.വത്സമ്മയാണ്‌

മേഴ്സി മാത്യു കുട്ടന്‍, ഷൈനി വിത്സണ്‍, കെ.എം. ബീനാമോള്‍ ബോബി അലോഷ്യസ്, അഞ്ജു ബോബി ജോര്‍ജ്ജ്, കെ.സി. റോസക്കുട്ടി, ചിത്ര കെ. സോമന്‍ തുടങ്ങിയ നിരവധി രാജ്യാന്തര അത്‌ലറ്റുകളെ കേരളം വാര്‍ത്തെടുത്തിട്ടുണ്ട്.

കേരള വോളീബോള്‍ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയര്‍ന്ന താരമാണ്‌ ജിമ്മി ജോര്‍ജ്ജ് ഇന്ത്യക്കുവേണ്ടി യൂറോപ്യന്‍ വോളിബോള്‍ ലീഗില്‍ കളിച്ച ആദ്യത്തെ ഏഷ്യക്കാരന്‍ അദ്ദേഹമായിരുന്നു[65]. 1950-ലാണ് കേരളത്തില്‍ വോളിബോള്‍ അസോസിയേഷന്‍ രൂപം കൊണ്ടത്.

കേരളത്തില്‍ നിന്നു രജ്ഞി ട്രോഫി വഴി ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമില്‍ എത്തിയ രണ്ടു താരങ്ങളുണ്ട്. കോതമംഗലത്തു കാരനായ ശ്രീശാന്ത് 2005 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമാണ്[66]‌. ഒളിമ്പ്യന്‍ ടി.സി. യോഹന്നാന്റെ മകന്‍ ടിനു യോഹന്നാന്‍ ആണ്‌ ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച മറ്റൊരു മലയാളി[67][68][69].

[തിരുത്തുക] വാര്‍ത്താ മാധ്യമങ്ങള്‍

ഒമ്പത് ഭാഷകളിലായി ഡസനിലധികം വര്‍ത്തമാനപത്രങ്ങള്‍ കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.[70]. ഇതില്‍ പ്രധാനമായും ഉള്ളത് മലയാളത്തിലും, ഇംഗ്ലീഷിലുമാണ്‌. ഇവയില്‍ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി,ചന്ദ്രിക, സിറാജ്, ദീപിക, കേരളകൗമുദി, തേജസ് എന്നീ ദിനപ്പത്രങ്ങളും ഇന്ത്യാ ടുഡെ, വനിത, ഗൃഹലക്ഷ്മി, ഭാഷാപോഷിണി, മാധ്യമം ആഴ്ചപ്പതിപ്പ്, സംസ്കാരിക പൈത്രികം, രിസാല, പൂങ്കാവനം തുടങ്ങിയ ആനുകാലികങ്ങളും ഉള്‍പ്പെടുന്നു.

ദൂരദര്‍ശന്‍ ആണ്‌ പ്രധാനമായും ടെലിവിഷന്‍ പരിപാടികള്‍ സം‌പ്രേഷണം ചെയ്യുന്നത്. കൂടാതെ ഏഷ്യാനെറ്റ്, കൈരളി, മനോരമ ന്യൂസ്, സൂര്യ, ഇന്ത്യാവിഷന്‍, അമൃത, ജയ്ഹിന്ദ് ടി.വി. തുടങ്ങിയ 17 സ്വകാര്യചാനലുകളും ടെലിവിഷന്‍ പരിപാടികള്‍ സം‌പ്രേഷണം ചെയ്യുന്നുണ്ട്. ആകാശവാണി ആണ്‌ പ്രധാന റേഡിയോ പ്രക്ഷേപകര്‍. ഇവരെക്കൂടാതെ സ്വകായ റേഡിയോ നിലയങ്ങളായ എസ്.എഫ്.എം, റേഡിയോ മാംഗോ, ക്ലബ് എഫ്.എം എന്നിവയും ഉണ്ട്. ബി.എസ്.എന്‍.എല്‍, ടാറ്റാ ഇന്‍ഡികോം, റിലയന്‍സ്, വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ, എയര്‍സെല്‍, എം.ടി.എസ് എന്നീ മൊബൈല്‍ സേവനദാതാക്കളാണ്‌ കേരളത്തിലുള്ളത്. ഗൂഗിള്‍ ന്യൂസിന്റെ മലയാളം പതിപ്പ് 2008 സെപ്റ്റംബറില്‍ നിലവില്‍ വന്നു[71]. ബി.എസ്.എന്‍.എല്.‍,ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ്, വി.എസ്.എന്‍.എല്.‍ എന്നിവ നല്‍കുന്ന ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ്‌.

മലയാള ചലച്ചിത്ര വ്യവസായം കേരളത്തിലാണ്‌ ഉള്ളത്. കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. മലയാള ചലച്ചിത്ര നടനായ പ്രേംനസീര്‍ 720 ചിത്രങ്ങളില്‍ നായകവേഷം ചെയ്തിട്ടുണ്ട്[72]. മലയാള ചലച്ചിത്ര അഭിനേതാക്കളായ മോഹന്‍ലാലും, മമ്മൂട്ടിയും 7 തവണ മികച്ച നടനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.[73]

[തിരുത്തുക] പ്രത്യേകതകള്‍

  • നാഷണല്‍ ക്രൈം റെക്കോര്‍‌ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് (2006)ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്‌[74]. 2006-ല്‍ 6365 അക്രമക്കേസുകളാണ്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് [74]. ബീഹാര്‍(8259 കേസുകള്‍),മഹാരാഷ്ട്ര(7453 കേസുകള്‍) ആണ്‌ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ [74]. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു [74]. ദേശീയ ശരാശരി 5.82 മാത്രമാണ്‌ [74].

[തിരുത്തുക] കുടിവെള്ളം

കേരളത്തിലെ 70 ശതമാനം ആള്‍ക്കാര്‍ക്കും ശുദ്ധജലം അവരവരുടെ വീടുകളില്‍ ഉള്ള കിണര്‍, കുളം എന്നിവയില്‍ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേര്‍ക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാല്‍ നഗരങ്ങളിലും മറ്റും സര്‍ക്കാര്‍ ശുദ്ധജലം കുഴലുകളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ സമുദ്രതീരത്ത് കീടക്കുന്ന വൈപ്പിന്‍ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. [75] നദികളില്‍ നിന്നും പാടങ്ങളില്‍ നിന്നും അനുവദനീയമായ അളവിലും കൂടുതല്‍ മണല്‍ എടുക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ പലയിടങ്ങളിലും വേനല്‍ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

[തിരുത്തുക] ഔദ്യോഗികം

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

[തിരുത്തുക] അവലംബം

  1. ട്രാവലര്‍ മാഗസിനില്‍ കേരളത്തേപറ്റി. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
  2. http://www.ashanet.org/library/articles/kerala.199803.html
  3. 2005-2006 National Family Health Survey
  4. Census India - Number of Literates & Literacy Rate
  5. India Corruption Study — 2005. Transparency International (June 2005). ശേഖരിച്ചത് 2007-11-11.
  6. 6.0 6.1 K.P. Kannan, K.S. Hari (2002). Kerala's Gulf connection: Emigration, remittances and their macroeconomic impact 1972-2000.
  7. 7.0 7.1 S Irudaya Rajan, K.C. Zachariah (2007). Remittances and its impact on the Kerala Economy and Society (PDF).
  8. 8.0 8.1 Jobs Abroad Support ‘Model’ State in India. New York Times (2007).
  9. സോമന്‍ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; താള്‍ 42, ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രില്‍ 2000.
  10. മനോരമ ഇയര്‍ ബുക്ക്‌ 2006 താള്‍ 372. മനോരമ പ്രസ്സ്‌ കോട്ടയം
  11. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  12. മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2008
  13. മുഹമ്മദ്കുഞ്ഞി (1982). മുസ്ലീമിങ്ങളും കേരള സംസ്കാരവും. തൃശൂര്‍: കേരള സാഹിത്യ അക്കാദമി. 
  14. L. A. Ananthakrishna Iye: The Ethnographical survey of Cochin state. Monograph no:10 1906
  15. മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2008
  16. പി.കെ., ബാലകൃഷ്ണന്‍ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറന്‍റ് ബുക്സ് തൃശൂര്‍. ISBN ISBN 81-226-0468-4. 
  17. 17.0 17.1 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 2. 
  18. കെ.പി. പദ്മനാഭമേനോന്‍
  19. നാഗമയ്യ
  20. എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍. വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം, കേരളം 1987
  21. "World Gazetteer:India - largest cities (per geographical entity")
  22. "World Gazetteer: India - largest cities (per geographical entity")
  23. Directorate of Industries and Commerce - Kannur District
  24. Kerala. Office of the Registrar General and Census Commissioner (2007-03-18). ശേഖരിച്ചത് 2008-07-23.
  25. മനോരമ ഇയര്‍ ബുക്ക്‌. കോട്ടയം: മനോരമ പ്രസ്സ്‌. 2006. 
  26. http://www.keralapwd.net/pwd/public/about.jsp
  27. മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റ് 2006 സപ്റ്റംബര്‍ 30
  28. http://www.keralapwd.gov.in/pwd/public/kerala_l.html
  29. http://iwai.gov.in/Waterways.htm
  30. "Cabinet clearance for Kannur airport", The Hindu, 2008-01-18. ശേഖരിച്ചത് 2009-02-24. 
  31. Press Trust of India (2006), "Kerala's GDP hits an all-time high", Rediff [link accessed 25 February 2007].
  32. Jobs Abroad Support 'Model' State in India. New York Times (September 07 2007). ശേഖരിച്ചത് 2007-09-07.
  33. Hari, KS & KP Kannan (2002), "Kerala's Gulf Connection: Emigration, Remittances and their Macro Economic Impact (Working Paper 328)", Centre for Development Studies (Trivandrum).
  34. 34.0 34.1 Varma, MS (2005), "Nap on HDI scores may land Kerala in an equilibrium trap", The Financial Express [link accessed 25 February 2007].
  35. Tharamangalam 2005, p. 1.
  36. Brenkert & Malone 2003, p. 48.
  37. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണന്‍ ജൂണ്‍ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂര്‍. ISBN 81-226-0468-4
  38. കൃഷിയെപറ്റി കേരള ആസൂത്രണ വിഭാഗം ഇറക്കിയ പി.ഡി.എഫ് ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
  39. "Kerala's GDP hits an all-time high", Rediff, Press Trust of India, 2006-03-09. ശേഖരിച്ചത് 2007-11-12. 
  40. 40.0 40.1 Mohindra 2003, p. 8.
  41. 41.0 41.1 Government of Kerala 2004, p. 2.
  42. Pages (PDF). ശേഖരിച്ചത് 2009-07-30.
  43. Raman N. "How almost everyone in Kerala learned to read", 2005-05-17. ശേഖരിച്ചത് 2008-12-29. 
  44. Mohindra KS (2003). "A report on women Self-Help Groups (SHGs) in Kerala state, India: a public health perspective". Université de Montréal Département de médecine sociale et prévention. 
  45. Brenkert A; Malone E (2003). "Vulnerability and resilience of India and Indian states to climate change: a first-order approximation". Joint Global Change Research Institute. 
  46. Tharamangalam J (2005). "The Perils of Social Development without Economic Growth: The Development Debacle of Kerala, India" (PDF). Political Economy for Environmental Planners. Retrieved on 2008-12-28. 
  47. 47.0 47.1 Government of Kerala 2004c, p. 24.
  48. 48.0 48.1 48.2 Government of Kerala 2005c.
  49. 49.0 49.1 Balachandran PG (2004). "Constraints on Diffusion and Adoption of Agro-mechanical Technology in Rice Cultivation in Kerala" (PDF). Centre for Development Studies. Retrieved on 2008-12-28. 
  50. Sreedharan TP (2004). "Biological Diversity of Kerala: A survey of Kalliasseri panchayat, Kannur district" (PDF). Centre for Development Studies. Retrieved on 2008-12-28. 
  51. Joy CV (2004). "Small Coffee Growers of Sulthan Bathery, Wayanad" (PDF). Centre for Development Studies. Retrieved on 2008-12-28. 
  52. State/Union Territory-Wise Number of Branches of Scheduled Commercial Banks and Average Population Per Bank Branch (PDF). Reserve Bank of India (March 2002). ശേഖരിച്ചത് 2008-12-28.
  53. Kumar KG. "Jobless no more?", The Hindu, 2007-10-08. "A study by K.C. Zacharia and S. Irudaya Rajan, two economists at the Centre for Development Studies (CDS), Thiruvananthapuram, unemployment in Kerala has dropped from 19.1[%] in 2003 to 9.4[%] in 2007." 
  54. Nair NG. Nair PRG, Shaji H. ed (PDF). Measurement of Employment, Unemployment, and Underemployment. Kerala Research Programme on Local Level Development. Thiruvananthapuram: Centre for Development Studies. ISBN 81-87621-75-3. http://krpcds.org/publication/downloads/72.pdf. Retrieved on 2008-12-31. 
  55. Government of Kerala 2004, p. 4.
  56. Dhar A. "260 million Indians still below poverty line", The Hindu, 2006-01-28. ശേഖരിച്ചത് 2007-11-11. 
  57. Government of Kerala 2006, p. 1.
  58. (Foundation For Humanization 2002).
  59. http://www.keralatourism.org/tourismstatistics/TS2006.pdf
  60. http://www.kovalam.com/html/about.htm
  61. http://www.keralatourism.org/destination/beaches/
  62. http://www.keralatourism.org/destination/backwater/
  63. http://www.keralatourism.org/destination/pilgrim-centres/
  64. "സാക്ഷരകേരളത്തില്‍ 7.96% പേര്‍ നിരക്ഷരര്‍", മലയാള മനോരമ, 2008 സെപ്തംബര്‍ 18 വ്യാഴം. ശേഖരിച്ചത് 2008 സെപ്തംബര്‍ 18. (മലയാളം) 
  65. Jimmy George. Sports Portal. Ministry of Youth Affairs and Sports. ശേഖരിച്ചത് 2007-11-11.
  66. India Wins World Twenty20 Thriller. The Hindu (2007-09-25). ശേഖരിച്ചത് 2007-11-11.
  67. It's advantage Tinu at the Mecca of cricket. The Hindu (2002-06-13). ശേഖരിച്ചത് 2007-11-11.
  68. India Squad Profiles: Tinu Yohannan. BBC Sport (2002). ശേഖരിച്ചത് 2007-11-11.
  69. Warriors from Kerala. The Hindu (2002-01-20). ശേഖരിച്ചത് 2007-11-11.
  70. General Review. Registrar of Newspapers for India. ശേഖരിച്ചത് 2006–09–01.
  71. Google Malayalam News.
  72. Magic of Sophia Loren. The Hindu (2003-10-02). ശേഖരിച്ചത് 200-07-12.
  73. Dhattiwala, Raheel. "Aiming Higher", Times of India, 4 August 2004. ശേഖരിച്ചത് June 17, 2009. "Mammootty is the recipient of three National film awards for Best Actor, six State awards and six Filmfare awards in best actor category" 
  74. 74.0 74.1 74.2 74.3 74.4 മാതൃഭൂമി വാര്‍ത്ത
  75. ശുദ്ധജല സ്രോതസ്സുകളേക്കുറിച്ച് കേരള ജല അതോറിറ്റിയുടെ പി.ഡി.എഫ്. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24

[തിരുത്തുക] കുറിപ്പുകള്‍

.^  കേരളത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ "ഭൂമുഖത്ത് ഇതുപോലെ മറ്റൊരു നാടില്ല" എന്നാണ്‌ വിവരിക്കുന്നത്.

.^  തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേക്ക് 4000 പറ നെല്ലും 110 പറ ഞവര അരിയും ഒന്നര പറ ഊര അറിയുമാണ് നല്‍കി വന്നിരുന്നത് ഇത് മാര്‍ച്ച് 2 നാണ് നിര്‍ത്തലാക്കിയത്.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം