വിജയനഗര സാമ്രാജ്യം
തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശം ഭരിച്ചിരുന്ന സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം (കന്നഡ: ವಿಜಯನಗರ ಸಾಮ್ರಾಜ್ಯ, തെലുഗു: విజయనగర సామ్రాజ్యము). 1336-ൽ ഹരിഹരൻ I, സഹോദരനായ ബുക്കരായൻ I എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1565-ൽ ഡെക്കാൻ സുൽത്താനൈറ്റുകളിൽ നിന്ന് ഒരു വലിയ സൈനിക പരാജയം വിജയനഗരസാമ്രാജ്യത്തിനുണ്ടായി. ഇതിനു പിന്നാലെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. 1646 വരെ ഈ സാമ്രാജ്യം നിലനിന്നു.
വിജയനഗരം ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം (ഇന്നത്തെ കർണ്ണാടകത്തിലെ ഹമ്പിയാണ് വിജയനഗരം. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹമ്പി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒനാണ്). ഡൊമിങ്കോ പയസ്, ഫെർനോ നൂനിസ്, നിക്കൊളോ ഡ കോണ്ടി, തുടങ്ങിയ യൂറോപ്യൻ യാത്രികരുടെ ലേഖനങ്ങളിൽ നിന്നും തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ ലഭിക്കുന്നത്. ഹമ്പിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
[തിരുത്തുക] കൃഷ്ണദേവരായർ
കൃഷ്ണദേവരായരാണ് ഈ സാമ്രാജ്യത്തിലെ പേരുകേട്ട ഭരണാധികാരി. വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട്[1]
കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജങ്ങളിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ തെനാലി രാമൻ.
[തിരുത്തുക] അവലംബം
- ↑ Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ" (മലയാളം ഭാഷയിൽ). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. താളുകൾ. 28. ISBN 81-7130-993-3.