തെലങ്കാന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമാണ് തെലങ്കാന അഥവാ തെലുങ്കാന. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ് ഈ പ്രദേശം[1].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.
2009 ഡിസംബർ 9-ന് തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[2] ഇന്നേവരെ ഇക്കാരത്തിൽ തീരുമാനമെടുത്തിട്ടില്ല .തെലങ്കാന ഇപ്പോഴും ആന്ധ്രാപ്രദേശിന്റെ ഭാഗമാണ്
[തിരുത്തുക] അവലംബം
- ↑ "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (Malayalam ഭാഷയിൽ). Manoramaonline. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: 10 December 2009.
- ↑ "Click! TRS chief breaks 11-day fast, supporters celebrate" (English ഭാഷയിൽ). Rediff.com. http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm, ശേഖരിച്ചത്: 10 December 2009.