വേദ കാലഘട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങള്‍ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തില്‍ വേദ കാലഘട്ടം (അല്ലെങ്കില്‍ വേദയുഗം) എന്ന് അറിയപ്പെടുന്നത്. പണ്ഡിതമതവും സാഹിത്യപരമായ തെളിവുകളും അനുസരിച്ച് വേദ കാലഘട്ടം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിനും ഒന്നാം സഹസ്രാബ്ദത്തിനും ഇടയ്ക്, ക്രി.മു. 6-ആം നൂറ്റാണ്ടുവരെ തുടരുന്ന കാലത്താണ്.
ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി (ചിലപ്പോള്‍ വേദ സംസ്കാരം എന്നും അറിയപ്പെടുന്നു) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളെ കേന്ദ്രീകൃതമായിരുന്നു. ഇതിന്റെ ആദ്യകാലത്താണ് പല പുരാതന ഇന്ത്യന്‍ സാമ്രാജ്യങ്ങളും രൂപപ്പെട്ടത്. ഇതിന്റെ അവസാന പാദങ്ങളില്‍ (ക്രി.മു. 600 മുതല്‍), ഈ സംസ്കൃതി മഹാജനപദങ്ങളുടെ ഉദയത്തിന് സാക്ഷ്യം വയിച്ചു, വേദ് കാലഘട്ടത്തിനു പിന്നാലെ മൌര്യ സാമ്രാജ്യം (ക്രി.മു. 320 മുതല്‍), ഹിന്ദുമതത്തിന്റെയും ക്ലാസിക്കല്‍ സംസ്കൃത സാഹിത്യത്തിന്റെയും സുവര്‍ണ്ണകാലം, ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങള്‍, എന്നിവ നിലവില്‍ വന്നു.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- വേദിക്ക് ജ്ഞാനത്തിന്റെ പുന:സ്ഥാപനം (പി.ഡി.എഫ്), പട്രീഷ്യ നൊറെല്ലി-ബാച്ചെലെ