മറാഠ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of Bangladesh.svg Flag of Bhutan.svg Flag of India.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍
മറാഠ സാമ്രാജ്യത്തിന്റെ കൊടി
ക്രി. വ. 1760ല്‍ മറാഠ സാമ്രാജ്യത്തിന്റെ വ്യാപ്തി

മറാഠ കോണ്‍ഫെഡെറസി എന്നും അറിയപ്പെട്ട മറാഠ സാമ്രാജ്യം (മറാഠി: मराठा साम्राज्य) ഇന്ത്യയിലെ ഒരു ഹിന്ദു നാട്ടുരാജ്യം ആയിരുന്നു. ഛത്രപതി ശിവജി ആണ് ഈ നാട്ടുരാജ്യം സ്ഥാപിച്ചത്. 1674 മുതല്‍ 1818 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. സാമ്രാജ്യത്തിന്റെ ഉന്നതിയില്‍ മറാഠ സാമ്രാജ്യം 2500 ലക്ഷം ഏക്കര്‍ വിസ്തൃതമായിരുന്നു (അതായത് ദക്ഷിണേഷ്യയുടെ മൂന്നില്‍ ഒന്ന് പ്രദേശം).

[തിരുത്തുക] ചരിത്രം

മുഗളരുമായുള്ള നിരന്തരസംഘര്‍ഷത്തിലൂടെ ഉയര്‍ന്നു വന്ന ഒരു പ്രാദേശികവിഭാഗമാണ്‌ മറാഠകള്‍. ദേശ്‌മുഖ് എന്ന യുദ്ധവീരന്മാരുടെ കുടുംബങ്ങളുടെ സഹായത്തോടെ മറാഠ നേതാവ് ശിവജി സുസ്ഥിരമായ ഒരു സാമ്രാജ്യം സ്ഥാപിച്ചു. കുന്‍ബികള്‍ എന്ന കര്‍ഷ-ഇടയകുടുംബങ്ങളഅണ്‌ മറാഠ സേനയുടെ നട്ടെല്ലായി വര്‍ത്തിച്ചിരുന്നത്.മേഖലയിലെ മുഗള്‍ സ്വാധീനത്തെ വെല്ലുവിളിക്കുന്നതിന്‌ ശിവജി ഈ സേനയെ കാര്യക്ഷമമായി ഉപയോഗിച്ചു. ശിവജിയുടെ മരണത്തിനുശേഷം മറാഠ രാജ്യത്തിന്റെ അധികാരം ചിത്പാവന്‍ ബ്രാഹ്മണരുടെ ഒരു കുടുംബത്തിന് വന്നു ചേര്‍ന്നു. ശിവജിയുടെ പിന്തുടര്‍ച്ചക്കാരായി പേഷ്വ എന്ന സ്ഥാനപ്പേരില്‍ പൂന ആസ്ഥാനമാക്കി ഇവര്‍ ഭരണം നടത്തി. പേഷ്വകള്‍ക്കു കീഴില്‍ മറാഠകള്‍ ശക്തമായ ഒരു സൈനികസം‌വിധാനം കെട്ടിപ്പടുത്തു. മുഗളരുടെ അധീനതയിലായിരുന്ന പല കോട്ടകളും നഗരങ്ങളും ഇവര്‍ പിടിച്ചെടുത്തു[1].

1720-നും 61-നും ഇടയില്‍ മറാഠ സാമ്രാജ്യം വന്‍തോതില്‍ വികാസം പ്രാപിച്ചു. മുഗളരുടെ, മേഖലയിലെ ആധിപത്യം ഇവര്‍ ക്രമേണ അവസാനിപ്പിച്ചു. 1720-ല്‍ മാള്‍വയും ഗുജറാത്തും ഇവര്‍ മുഗളരില്‍ നിന്നും പിടിച്ചെടുത്തു. 1730-ഓടെ ഡെക്കാന്‍ മേഖലയിലെ പരമാധികാരിയായി മറാഠ രാജാവ് പരക്കെ അറിയപ്പെട്ടു. മേഖലയില്‍ നിന്ന് ചൗത്ത്, സര്‍ദേശ്‌മുഖി എന്നീ പേരിലുള്ള നികുതികള്‍ പിരിക്കാനുള്ള അവകാശവും മറാഠകള്‍ക്ക് വന്നു ചേര്‍ന്നു[1].

1737-ല്‍ ദില്ലി ആക്രമിച്ചതോടെ അതിര്‍ത്തിവികസനം അതിവേഗത്തിലായി. വടക്കുവശത്ത് രാജസ്ഥാന്‍, പഞ്ചാബ്, കിഴക്ക് ബംഗാള്‍, ഒറീസ്സ, തെക്ക് കര്‍ണാടകം, തമിഴ്-തെലുഗ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മറാഠകള്‍ തങ്ങളുടെ ആധിപത്യം വ്യാപിപ്പിച്ചു. ഇവയൊന്നും മറാഠസാമ്രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ലെങ്കിലും ഈ രാജ്യങ്ങള്‍ മറാഠകളുടെ അധികാരം അംഗീകരിച്ച് അവര്‍ക്ക് കപ്പം നല്‍കിപ്പോന്നു. ഇത്തരം സൈനികനീക്കങ്ങള്‍ മൂലം മിക്ക ഭരണാധികാരികള്‍ക്കും മറാഠകളോട് മമതയുണ്ടായിരുന്നില്ല. ഇതുകൊണ്ടുതന്നെ 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇവരൊന്നും മറാഠകളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല[1].

[തിരുത്തുക] ഭരണം

നിരന്തരമായ സൈനികനീക്കങ്ങള്‍ക്കൊപ്പം തന്നെ മറാഠകള്‍ക്ക് കരുത്തുറ്റ ഒരു ഭരണസം‌വിധാനവും സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ഇവര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയും കച്ചവടങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഗ്വാളിയറിലെ സിന്ധ്യ, വഡോദരയിലെ ഗേയ്ക്‌വാദ്, നാഗ്‌പൂരിലെ ബോണ്‍സ്ലേ തുടങ്ങിയ മറാഠ നേതാക്കള്‍ക്ക് ശക്തമായ സേനകളെ കെട്ടിപ്പടുക്കുന്നതിന് ഈ പരിഷ്കാരങ്ങള്‍ സഹായകരമായി. 1720-ലെ മാള്‍വയിലേക്കുള്ള മറാഠാ ആക്രമണം മേഖലയിലെ നഗരങ്ങളുടെ സാമ്പത്തികവികസനത്തിന്‌ തടസമായില്ല. സിന്ധ്യയുടെ നേതൃത്വത്തില്‍ ഉജ്ജയിനും, ഹോള്‍ക്കര്‍‍ക്ക് കീഴില്‍ ഇന്ദോറും വികാസം പ്രാപിച്ചു. ഈ നഗരങ്ങള്‍ പ്രധാനപ്പെട്ട വാണിജ്യ-സാംസ്കാരികകേന്ദ്രങ്ങളായി[1].

മറാഠനിയത്രിതപ്രദേശങ്ങളില്‍ പുതിയ വ്യാപാരപാതകള്‍ ഉല്‍ഭവിക്കപ്പെട്ടു. ഛന്ദേരി, ബര്‍ഹാന്‍പൂര്‍, ആഗ്ര, സൂറത്ത്, നാഗ്പൂര്‍, പൂന, ലക്നൗ, അലഹബാദ് എന്നീ നഗരങ്ങളും പരസ്പരവ്യാപാരത്തിലൂടെ വികാസം പ്രാപിച്ചു[1].

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 1.2 1.3 1.4 "10 - EIGHTEENTH-CENTURY POLITICAL FORMATIONS". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 149-151. ISBN 81-7450-724-8. http://www.ncert.nic.in/textbooks/testing/Index.htm. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം