യമുന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റര്‍ നീളമുള്ള ഈ നദി ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെല്‍ഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഉദ്ഭവസ്ഥാനം
നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 6330 മീറ്റര്‍ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാന്‍ഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കള്‍ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയില്‍ ചേരുന്നു.
[തിരുത്തുക] പോഷകനദികള്‍
[തിരുത്തുക] ടോണ്‍സ്
യമുനയ്ടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ ഡെറാഡൂണ്‍ ടോണ്‍സിന്റെ തീരത്താണ്.
[തിരുത്തുക] ചമ്പല്‍
മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്ന ചമ്പല്‍ യമുനയുടെ പോഷക നദിയാണ്. 965 കിലോമീറ്റര്‍ നീളമുള്ള ഈ നദിയില്‍ അനേകം വെള്ളച്ചാട്ടങ്ങള്‍ കാണപ്പെടുന്നു. ഒരുകാലത്ത് ഈ നദിയുടെ തീരങ്ങളിലെ ചമ്പല്‍കാടുകള്‍ കൊള്ളക്കരുടെ ഒളിത്താവളമെന്ന പേരില്‍ കുപ്രസിദ്ധങ്ങളായിരുന്നു.
[തിരുത്തുക] ബെത്വ
വെത്രാവതി എന്നും ഇതിന് പേരുണ്ട്. ഹംരിപൂറില്‍ വച്ച് യമുനയോട് ചേരുന്നു.
[തിരുത്തുക] കെന്‍
യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. മധ്യപ്രദേശിലെ കെയ്ദൂര്‍ മലയില്‍നിന്നാണ് ഉദ്ഭവിക്കുന്നത്.
[തിരുത്തുക] പുരാണത്തില്‍
മഹാഭാരതത്തില്‍ യമുനയ്ക്ക് കാളിന്ദി എന്നാണ് പേര്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച അമ്പാടി,വൃന്ദാവനം എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. കാളീയമര്‍ദ്ദനം നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു.കൃഷ്ണന്‍ ജനിച്ചപ്പോള്‍ കംസനില്‍നിന്ന് രക്ഷിക്കാനായി പിതാവ് വസുദേവര്‍ ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താന്‍ യമുനാ നദി കടക്കണമായിരുന്നു. വസുദേവര്‍ യമുനയോട് പ്രാര്‍ത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തില്‍ പറയുന്നു.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |