വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണവേണി എന്ന് അപരനാമത്താല്‍ അറിയപ്പെടുന്ന കൃഷ്ണ നദി (മറാത്തി: कृष्णा नदी, കന്നഡ: ಕೃಷ್ಣಾ ನದಿ , തെലുഗു: కృష్ణా నది) ഇന്ത്യയിലെ നീളം കൂടിയ നദികളില്‍ പ്രധാനമാണ്. ഈ നദിയുടെ തീരങ്ങള്‍ ഇന്ത്യയിലെ നദീതടങ്ങളില്‍ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു[1]. മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ എന്ന സ്ഥലത്തിന് വടക്കായി പശ്ചിമഘട്ടത്തില്‍ ഉത്ഭവിച്ചതാണ്. അറബിക്കടലില്‍ നിന്നും 64 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന് എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.[2]
[തിരുത്തുക] കടന്നുപോകുന്ന സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശില്‍ വച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റര്‍ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളില്‍ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മലര്‍പ്രഭ, തുങഭദ്ര എന്നീ നദികള്‍ ചേരുന്നു. അത്പോലെ യാര്‍ല, മുസി, മനേറൂ, ഭീമ എന്നീ നദികള്‍ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു[1],[2]
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
|
പശ്ചിമഘട്ടം |
|
| നദികള്‍ |
|
|
| മേഖലകള്‍ |
|
|
| കുന്നുകള്‍ |
|
|
| വെള്ളച്ചാട്ടങ്ങള്‍ |
|
|
| സംസ്ഥാനങ്ങള്‍ |
|
|
- ↑ 1.0 1.1 http://www.rainwaterharvesting.org/Crisis/river-krishna.htm
- ↑ 2.0 2.1 http://www.indianetzone.com/2/krishna_river.htm