തുംഗാ നദി

Coordinates: 14°00′N 75°40′E / 14.000°N 75.667°E / 14.000; 75.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുംഗാ നദി
Physical characteristics
നീളം147 കി.മീ

കർണാടകത്തിലൂടെ ഒഴുകുന്ന ഒരു നദിയാണ് തുംഗ(കന്നഡ: ತುಂಗಾ ನದಿ). പശ്ചിമഘട്ടത്തിൽ വരാഹ പർവതത്തിലെ ഗംഗമൂല എന്ന സ്ഥാനത്തുനിന്നുമാണ് തുംഗാനദി ഉദ്ഭവിക്കുന്നത് . ഇവിടെനിന്നും 147കി. മീ ദൈർഘ്യത്തിൽ ഒഴുകി തുംഗാനദി ഷിമോഗക്ക് സമീപമുള്ള കൂഡ്ലിയിൽ വെച്ച് ഭദ്രാ നദിയുമായി സംയോജിക്കുന്നു. തുംഗയും ഭദ്രയും ചേർന്നുണ്ടാകുന്ന നദിയാണ് തുംഗഭദ്ര. കർണാടകത്തിലെ ചികമംഗ്ലൂർ, ഷിമോഗാ എന്നീ ജില്ലകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. കിഴക്കോട്ടൊഴുകുന്ന തുംഗഭദ്രാ പിന്നീട് ആന്ധ്രാപ്രദേശിൽ വെച്ച് കൃഷ്ണയുമായി സംയോജിക്കുന്നു.

പ്രസിദ്ധമായ ശൃംഗേരി മഠം ഈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

14°00′N 75°40′E / 14.000°N 75.667°E / 14.000; 75.667


"https://ml.wikipedia.org/w/index.php?title=തുംഗാ_നദി&oldid=3386561" എന്ന താളിൽനിന്ന് ശേഖരിച്ചത്