ഗോമതീ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോമതീ നദിക്ക് കുറുകേയുള്ള ഷാഹി പാലത്തിന്റെ ദൃശ്യം.(ജൗന്‍പൂര്‍, ഉത്തര്‍പ്രദേശ്)

ഗംഗാ നദിയുടെ ഒരു പോഷകനദിയാണ് ഗോമതി.(ഹിന്ദി:गोमती) ഏകദേശം 900 കിലോമീറ്റര്‍(560 മൈല്‍‌) നീളമുണ്ട്.

[തിരുത്തുക] പ്രയാണം

ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിലെ പിളിഭിട്ട് ജില്ലയിലാണ് ഗോമതിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റര്‍ വരെ ഗോമതി ഒരു ചെറിയ അരുവി മാത്രമാണ്. മൊഹമ്മദിയില്‍‌വച്ച് പോഷകനദിയായ സരയന്‍ നദിയുമായി കൂടിച്ചേരുന്നതോടെ ഗോമതി കൂടുതല്‍ വിസ്തൃതമാകുന്നു. മറ്റൊരു പ്രധാന പോഷകനദിയായ സായ് നദി ജൗന്‍പൂരില്‍‌വച്ച് ഗോമതിയോട് ചേരുന്നു. 240 കിലോമീറ്റര്‍ നീളമുള്ളപ്പോള്‍ നദി ലക്നൗ നഗരത്തില്‍ കടക്കുന്നു. പ്രവേശന സ്ഥാനത്തുവച്ച് നദിയിലെ ജലം നഗരത്തിലെ ജലവിതരണത്തിനായി ഉപയോഗിക്കുന്നു. പിന്നീട് ഗോമതി തടയണ നദിയെ ഒരു തടാകമാക്കി മറ്റുന്നു.

[തിരുത്തുക] പുരാണത്തില്‍

ഹൈന്ദവ പുരാണങ്ങളനുസരിച്ച് ഗോമതീ നദി വസിഷ്ഠ മഹര്‍ഷിയുടെ പുത്രിയാണ്. ഏകാദശി ദിനത്തില്‍ ഈ നദിയില്‍ സ്നാനം ചെയ്യുന്നത് പാപങ്ങളെ കഴുകിക്കളയുമെന്നാണ് വിശ്വാസം


[തിരുത്തുക] നദീതീരത്തെ പ്രധാന നഗരങ്ങള്‍

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AE%E0%B4%A4%E0%B5%80_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം