ഘാഗ്ര നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഘാഗ്ര നദി
ഗംഗയുടെ പോഷകനദികളായ ഘാഗ്ര ഗന്തകി എന്നിവയുടെ ഭൂപടം
ഗംഗയുടെ പോഷകനദികളായ ഘാഗ്ര ഗന്തകി എന്നിവയുടെ ഭൂപടം
ഉത്ഭവം ഹിമാലയം, ടിബറ്റ്
നദീമുഖം/സംഗമം ചപ്ര,ഗംഗ
നദീതട സംസ്ഥാനം/ങ്ങള്‍‍ ടിബറ്റ്,ഇന്ത്യ
നീളം 917 കി മീ.
ഉത്ഭവ സ്ഥാനത്തെ ഉയരം 3962 മീറ്റര്‍

നേപ്പാളിലൂടെയും വടക്കേ ഇന്ത്യയിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഘാഗ്ര. നേപ്പാളി‍ലും ടിബറ്റിലും ഗോഗ്ര, കര്‍നാലി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രാമായണത്തില്‍ കാണുന്ന സരയു നദി ഘാഗ്ര തന്നെയാണെന്നും അതിന്റെ പോഷക നദിയാണെന്നും രണ്ട് വാദങ്ങളുണ്ട്. ഗംഗാ നദിയുടെ ഏറ്റവും നീളമേറിയ പോഷകനദികളില്‍ ഒന്നാണ് ഘാഗ്ര. ഏകദേശം 917 കിലോമീറ്റര്‍(570 മൈല്‍) നീളമുണ്ട്. ഉത്തര്‍ പ്രദേശിലെ പ്രധാന വാണിജ്യ നദീ പാതകളില്‍ ഒന്നാണിത്.


[തിരുത്തുക] ഉദ്ഭവസ്ഥാനം

ടിബറ്റിലെ ഹിമാലയ പര്‍‌വതത്തിന്റെ തെക്കന്‍ ചെരുവിലാണ് ഘാഗ്രയുടെ ഉദ്ഭവം. സമുദ്രനിരപ്പില്‍‌നിന്ന് ഏകദേശം 13000 അടി(3962 മീറ്റര്‍) ഉയരത്തിലാണ് ഈ പ്രദേശം.


[തിരുത്തുക] പ്രയാണം

നേപ്പാളില്‍ കര്‍നാലി എന്ന പേരില്‍ ‍തെക്ക് ദിശയില്‍ ഒഴുകുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാനത്തില്‍ തെക്ക് ദിശയില്‍ ഒഴുകി ചപ്ര പട്ടണത്തിലെത്തുന്നു. അവിടെവച്ച് ഘാഗ്ര ഗംഗയോട് ചേരുന്നു.


[തിരുത്തുക] നദീതീരത്തെ പ്രധാന പട്ടണങ്ങള്‍

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
"http://ml.wikipedia.org/wiki/%E0%B4%98%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം