ഹൂഗ്ലീ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ ഒരു നദിയാണ് ഹൂഗ്ലി. ഗംഗാ നദിയുടെ ഒരു കൈവഴിയാണിത്. പശ്ചിമബംഗാളിലൂടെയാണ് ഈ നദി ഒഴുകുന്നത്. മൂര്‍ഷിദാബാദ് ജില്ലയിലെ ഫറാക്കാ ബാരേജില്‍വച്ച് ഒരു കനാലായാണ് ഹൂഗ്ലി ഗംഗയില്‍നിന്ന് വേര്‍പിരിയുന്നത്. ഏകദേശം 260 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ദാമോദര്‍ നദി, രുപ്നാരായണ്‍ നദി എന്നിവയാണ് ഹൂഗ്ലിയുടെ പ്രധാന പോഷകനദികള്‍. നര്‍പറില്‍ വച്ച് ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്നു. മുമ്പ് ഹൂഗ്ലി എന്നറിയപ്പെട്ടിരുന്ന ഹൂഗ്ലി ചിന്‍സുര പട്ടണം ഹൂഗ്ലി നദിയുടെ തീരത്തുള്ള ഹൂഗ്ലി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടണത്തിനാണോ നദിക്കാണോ ആദ്യം ഹൂഗ്ലി എന്ന പേര് ലഭിച്ചത് എന്ന കാര്യം നിശ്ചയമില്ലാത്തതാണ്. ഹൂഗ്ലിയുടെ കിഴക്കന്‍ തീരത്താണ് കൊല്‍ക്കത്ത നഗരം സ്ഥിതിചെയ്യുന്നത്.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |