ലൂണി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഒരു നദിയാണ് ലൂണി. സംസ്കൃതത്തില്‍ ലവണവാരി എന്നാണ് പേര്. ഏകദേശം 530 കിലോമീറ്റര്‍ നീളമുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പ്രയാണം

രാജസ്ഥാന്‍ സംസ്ഥാനത്തിലെ ആരവല്ലി പര്‍‌വത നിരയിലെ പുഷ്കര്‍ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്ത് നദിക്ക് സഗര്‍മതി എന്നും പേരുണ്ട്. ആരവല്ലിയുടെ പടിഞ്ഞാറന്‍ ചരിവിലെ ജലം മുഴുവന്‍ ലൂണിയിലും അതിന്റെ പോഷകനദികളിലും ഒഴുകിയെത്തുന്നു. അജ്മര്‍,ബര്‍മെര്‍,ജലൊര്‍,ജോദ്പൂര്‍,നഗൗര്‍,പാലി,സിരോഹി ജില്ലകളും മിത്രവിരാണ വാവ് രധന്‍പൂര്‍ പ്രദേശവും ഉള്‍പ്പെടുന്ന 37363 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തില്‍നിന്നാണ് ലൂണിക്ക് ജലം ലഭിക്കുന്നത്. ഉദ്ഭവസ്ഥാനത്തുനിന്ന് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഒഴുകുന്ന നദി അല്പ ദൂരം ‍ഥാര്‍ മരുഭൂമിയിലൂടെയും ഒഴുകുന്നു. പിന്നീട് റാന്‍ ഓഫ് കച്ച് വഴി അറബിക്കടലില്‍ പതിക്കുന്നു.

[തിരുത്തുക] പോഷകനദികള്‍

[തിരുത്തുക] ഇടതുവശത്തുകൂടി ചേരുന്നവ

[തിരുത്തുക] വലതുവസത്തുകൂടി ചേരുന്നവ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

അക്ഷാംശവും രേഖാംശവും: 24°39′N 71°11′E / 24.65, 71.183

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ


"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%82%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍