തപ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(തപ്തി നദി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തപ്തി നദി

മദ്ധ്യപ്രദേശില്‍ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാറ് ദിശയിലേക്കൊഴുകി, നര്‍മ്മദ, മഹാനദി എന്നീ നദികളെപ്പോലെ അറബിക്കടലില്‍ ചേരുന്ന ഒരു നദിയാണ് തപ്തി. താപി എന്നും വിളിക്കപ്പെടുന്ന ഈ നദി, ദക്ഷിണ മദ്ധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ സത്പുര പര്‍വ്വതത്തില്‍ നിന്നും ഉദ്ഭവിച്ച് മഹാരാഷ്ട്രയിലെ വിദര്‍ഭയിലെത്തി ഗുജറാത്തിലെ സൂററ്റിലൂടെ അറബിക്കടലില്‍ പതിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഈ നദി ഉദ്ഭവിക്കുന്ന സ്ഥലത്തെ പ്രധാന പട്ടണമാണ് മുള്‍തായ്. മുള്‍തായ് എന്ന പട്ടണത്തിന്റെ സംസ്കൃതനാമം മുള്‍താപി എന്നാണ്‌. മുള്‍താപിയിലൂടെ ഒഴുകുന്ന നദിക്ക് താപിനദി എന്ന പേരും വന്നു[അവലംബം ആവശ്യമാണ്].

[തിരുത്തുക] ഉത്ഭവം

[തിരുത്തുക] നദീതടം

തപ്തി നദീതടത്തിന്‍റെ വിസ്തീര്‍ണ്ണം ഏകദേശം 65,145 ചതുരശ്ര കി.മീ. ആണ്. ഭാരതത്തിലെ മൊത്തം നദീതടങ്ങളുടെ ഏകദേശം 2% വരുമിത്. ഉദ്ഭവിക്കുന്ന സംസ്ഥാനത്തിലെ 9,804 ചതുരശ്ര കി.മീ. പ്രദേശത്തെ ഇത് സമ്പന്നമാക്കുന്നു. മഹാരാഷ്ടയിലെ 51,504 ചതുരശ്ര കി.മീ., ഗുജറാത്തിന്‍റെ 3,837 ചതുരശ്ര കി.മീറ്ററും ഈ നദീതടമാണ്.

[തിരുത്തുക] ജില്ലകള്‍

മദ്ധ്യപ്രദേശിലെ ബേതുള്‍, ബുര്‍ഹാന്‍പൂര്‍ എന്നീ ജില്ലകളും, മഹാരാഷ്ട്രയിലെ അമരാവതി,അങ്കോള,ബുള്‍ത്താന, വാഷിം, ധുലെ, നന്ദൂര്‍ബാര്‍, നാസിക് എന്നീ ജില്ലകളും, ഗുജറാത്തിലെ സൂററ്റ് ജില്ലയുമാണ് താപിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ജില്ലകള്‍.

[തിരുത്തുക] അണക്കെട്ടുകള്‍

മഹാരാഷ്ട്രയിലെ ഹാതനൂര്‍ അണക്കെട്ടും, ഗുജറാത്തിലെ ഉക്കായ് അണക്കെട്ടും ഈ നദിയിലെ പ്രധാന അണക്കെട്ടുകളാണ്. ഉക്കായ് ജലവൈദ്യുതി പദ്ധതിയാണ്. ഇത് സൂററ്റിലെ താലൂക്കായ സോന്‍ഗഡിനു സമീപം സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] പതനം

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ


അക്ഷാംശവും രേഖാംശവും: 21°06′N 72°41′E / 21.1, 72.683

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം