ബേത്വാ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ ഇന്ത്യയിലെ ഒരു നദിയാണ് ബേത്വ. വേത്രാവതി,ശുക്തിവതി എന്നീ പേരുകളിലും അറിയപ്പെടുന്നു. യമുനാ നദിയുടെ ഒരു പോഷനദിയാണ്.

മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ഭോപ്പാല്‍ നഗരത്തിന് പുറത്തുള്ള മാന്‍ഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹം‌രിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു.

ഇതിഹാസമായ മഹാഭാരതത്തില്‍ ചര്‍മന്‍‌വതി നദിയോടൊപ്പം ബേത്വ നദിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്.

ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.

ഇന്ത്യയുടെ നദീ സംയോജനപദ്ധതിയുടെ ആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ കെന്‍ നദിയുമായി യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അക്ഷാംശവും രേഖാംശവും: 25°55′N 80°12′E / 25.917, 80.2

ഭാരതത്തിലെ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%BE_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം