വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമുദ്രം, കടൽ, കായൽ മുതലായ ജലാശയങ്ങളിലേക്ക് നദി ചേരുന്ന സ്ഥലങ്ങളേയാണ് നദീമുഖം എന്ന് സ്വതവേ പറയപ്പെടുന്നത്. ചെറു നദികൾ വലിയ നദികളിൽ ചേരുമ്പോൾ സംഗമം എന്നാണ് പറയപെടുന്നത്. എന്നാൽ ചില നദികൾ ബാഷ്പീകരിക്കപ്പെടുന്നതിനാൽ അവയുടെ നദീമുഖം നിർണ്ണയിക്കാൻ ആവുകയില്ല.