തണ്ണീർത്തടം
ജലാശയങ്ങൾക്കും കരപ്രദേശങ്ങൾക്കും ഇടയിലുള്ള മേഖലയാണ് തണ്ണീർത്തടം. തണ്ണീർത്തടങ്ങളിൽ ജലം ഉപരിതലത്തിലോ അല്ലെങ്കിൽ ഉപരിതലത്തിനു തൊട്ടുതാഴെയോ ആണ് കാണപ്പെടുക. ജലം അധികം ആഴത്തിലല്ലാതെ സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണ് തണ്ണീർത്തടം. ജലസസ്യങ്ങൾക്കും ജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഇവിടം ചെളി കലർന്ന മണ്ണിനാൽ കാണപ്പെടുന്നു. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചെളിപ്രദേശങ്ങൾ, കണ്ടൽക്കാടുകൾ, വെള്ളക്കെട്ടുകൾ, കായലുകൾ, അധികം ജലമൊഴുക്കില്ലാത്ത നിലങ്ങൾ തുടങ്ങിയവ തണ്ണീർത്തടങ്ങളാണ്. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. പ്രകൃതിദത്ത നീർത്തടം, മനുഷ്യനിർമ്മിത നീർത്തടം എന്നിങ്ങനെ പ്രാഥമികമായി രണ്ടു തരത്തിലാണ് നീർത്തടങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്.
ഉള്ളടക്കം |
കേരളത്തിലെ തണ്ണീർത്തടങ്ങൾ [തിരുത്തുക]
വേമ്പനാട് കോൾ നിലങ്ങൾ [തിരുത്തുക]
151,250ഹെക്ടർ വിസ്തൃതിയുള്ള വേമ്പനാട്ട് കായൽ ഒരു തീരദേശ തണ്ണീർത്തടമാണ്. ഇത് കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടമാണ്. റാംസർ ഉടമ്പടിയിൽ 1214-ആം നമ്പരാണ് ഈ കായലിന്.
അഷ്ടമുടിക്കായൽ [തിരുത്തുക]
61,400 ഹെക്ടർ വിസ്തൃതിയുള്ള അഷ്ടമുടിക്കായൽ ഒരു തീരദേശ തണ്ണീർത്തടമാണ്. റാംസർ ഉടമ്പടിയിൽ 1204-ആം നമ്പരാണ് ഈ കായലിന്. ഇതു കേരളത്തിലെ വലിപ്പത്തിൽ രണ്ടാമത്തെ തീരദേശനീർത്തടമാണ്.
ശാസ്താംകോട്ട കായൽ [തിരുത്തുക]
373 ഹെക്ടർ വിസ്തൃതിയുള്ള ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ്. റാംസർ ഉടമ്പടിയിൽ 1212-ആം നമ്പരാണ് ഈ കായലിന്.
കേരളത്തിലെ ശുദ്ധജല തടാകങ്ങൾ [തിരുത്തുക]
ഏഴു ശുദ്ധജലതടാകങ്ങളാണ് കേരളത്തിലുള്ളത്.
- വെള്ളായണി കായൽ (തിരുവനന്തപുരം ജില്ല)
- ശാസ്താംകോട്ട കായൽ (കൊല്ലം ജില്ല)
- മണക്കൊടി കായൽ (ഇടുക്കി ജില്ല)
- മൂരിയാട് തടാകം (തൃശ്ശൂർ ജില്ല)
- കാട്ടകാമ്പൽ തടാകം (തൃശ്ശൂർ ജില്ല)
- ഏനമാക്കൽ തടാകം (തൃശ്ശൂർ ജില്ല)
- പൂക്കോട് തടാകം (വയനാട് ജില്ല)