ഹിമാനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Perito Moreno Glacier Patagonia Argentina
Aletsch Glacier, Switzerland
ചലനശേഷിയുള്ള ഹിമപാളികളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതൽ 1 മീറ്റർ പ്രതിദിനമാണ്. ഹിമാനിയിൽ പെട്ടഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്. Jakobshavn Isbræ എന്ന് പേരുള്ള ഇതിന് ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.
ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ് ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .
-
ഹിമാനി.jpg
അലാസ്കയിലെ ഹിമാനി
-
മഞ്ഞുപാളികൾ-അലാസ്ക.JPG
അലാസ്ക