സമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ മഹാസമുദ്രങ്ങളെ കാണിക്കുന്ന ഒരു ആനിമേറ്റഡ് മാപ്പ്.  A continuous body of water encircling the Earth, the world (global) ocean is divided into a number of principal areas.  Five oceanic divisions are usually reckoned: Pacific, Atlantic, Indian, Arctic, and Southern; the last two listed are sometimes consolidated into the first three.
ലോകത്തിലെ മഹാസമുദ്രങ്ങളെ കാണിക്കുന്ന ഒരു ആനിമേറ്റഡ് മാപ്പ്. A continuous body of water encircling the Earth, the world (global) ocean is divided into a number of principal areas. Five oceanic divisions are usually reckoned: Pacific, Atlantic, Indian, Arctic, and Southern; the last two listed are sometimes consolidated into the first three.

ഭൂഗോളത്തിന്റെ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ജലാശയത്തെ സമുദ്രം എന്ന് വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും വെള്ളത്താല്‍ ആവൃതമാണ്. സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. ഭൂമിയുടെ കാലാവസ്ഥാവ്യത്യാനങ്ങളില്‍ സമുദ്രങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു. ഭൂമിയില്‍ ആദ്യമായി ജീവന്‍ അങ്കുരിച്ചതും സമുദ്രത്തിലണ്

ഭൂമിയുടെ ചരിത്രത്തില്‍ ആദ്യ കാലത്ത് പാന്‍‌ജിയ എന്ന ഒരൊറ്റവന്‍കരയും അതിനെ ചുറ്റി പന്തലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാന്‍ജിയ പിളരാന്‍ അരംഭിച്ചു. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിന്‍ കാലഘട്ടത്തിലാണ് ഭൂഖണ്ഡങ്ങള്‍ ഇന്നത്തെ നിലയിലായത്.

ഉള്ളടക്കം

[തിരുത്തുക] ലോകസമുദ്ര ദിനം

ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നു. Helping our Climate, Helping our Ocean എന്നതാണ് 2008-ലെ ലോകസമുദ്രദിന സന്ദേശം.

[തിരുത്തുക] സമുദ്രത്തിന്റെ പ്രാധാന്യം

ആഗോള കാലാവസ്ഥാ നിയന്ത്രണതില്‍ സമുദ്രങ്ങളുടെ പങ്കു വലുതാണ്. ഭൂമിയെ ചുട്ടുപഴുപ്പിച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ ഡൈ ഒക്സൈഡിനെ വന്‍തോതില്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നു. സമുദ്രങ്ങള്‍ മനുഷ്യന്‍റെ ഭക്ഷ്ണാവശ്യത്തിന്‍റെ വലിയൊരു പങ്ക് നിറവേറ്റ പ്പെടുന്നു. മത്സ്യ വിഭവങ്ങള്‍ മാത്രമല്ല കടല്‍ നല്‍കുന്നത്. ചിലതരം ആല്‍ഗകള്‍ ജപ്പാനിലും മറ്റും ഔഷധമായുപയോഗിക്കുന്നുണ്ട്. ഔഷധങ്ങളുടേയും രാസപദാര്‍ഥങ്ങളുടേയും മുത്തുക്കളുടേയും രത്നങ്ങളുടേയുമൊക്കെ കലവറയാണു സമുദ്രം. വന്‍ തോതില്‍ എണ്ണ നിക്ഷേപവും സമുദ്രത്തിനടിയില്‍ ഉണ്ട്. നിലക്കാത്ത ഊര്‍ജസ്രോതസ്സായ സമുദ്രം നമ്മുടെ ഊര്‍ജ പ്രതീക്ഷ കൂടിയാണ്.

[തിരുത്തുക] സമുദ്രത്തിന്‍റെ നിറം

  • കരിങ്കടലിലെ(Black sea) ജലത്തില്‍ പ്രാണവായുവിന്‍റെ സാന്നിദ്ധ്യം വളരെ കുറവാണ് അതേസമയം ആല്‍ഗളുടെ സാന്നിധ്യമാവട്ടെ കൂടുതലും. ഇതാണ് കറുപ്പുനിറത്തിനു കാരണം.
  • ചെങ്കടലിനു (Red sea) ചുവപ്പു നിറം നല്‍കുന്നത് ജലോപരിതലത്തില്‍ കാണപ്പെടുന്ന കടല്‍ക്കളകളും ചിലതരം സയനൊ ബാക്ടീരിയകളുമാണ്

[തിരുത്തുക] മഹാസമുദ്രങ്ങള്‍

[തിരുത്തുക] സമുദ്രം ഒരു ചവറ്റുകുട്ട

പരിസ്തി സംഘടനയായ ഗ്രീന്‍പീസിന്‍റെ പഠനറിപോര്‍ട്ട് അനുസരിച്ച് പസഫിക് സമുദ്രത്തില്‍ ഏതാണ്ടു ഇരുനൂറ്റിഅറുപതോളം സ്പീഷിസുകള്‍ പ്ലാസ്റ്റിക്ക് മലിനീകരണ ഭീഷണിയിലാണ്.

സൂഷ്മ പ്ലവഗങ്ങളും, മത്സ്യങ്ങളും, ആമകളും, തിമിംഗലങ്ങളും, കടല്‍ പക്ഷികളുമൊക്കെ ഇതില്‍പ്പെടും. ഭക്ഷണമെന്നു കരുതി പല ജലജീവികളും പ്ലാസ്റ്റിക്ക് അകത്താക്കാറുണ്ട്. കടല്‍ പ്ലാസ്റ്റിക്ക് കണ്ടയിനറുകളുടെയും കവറുകളുടേയും കുപ്പത്തൊട്ടിലായി മാറുന്നുവെന്നു യുഎന്‍ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടും മുന്നറിയിപ്പും നല്‍കുന്നു.

സമുദ്രാന്തര്‍ഭാഗത്തു നടത്തുന്ന ആണവ പരീക്ഷണങ്ങളും ലെഡും കോണ്‍ക്രീറ്റും കൊണ്ടുനിര്‍മ്മിച്ച പെട്ടികളില്‍നിറച്ച് കടലിനടിയില്‍ തള്ളുന്ന ആണവ മാലിന്ന്യങ്ങളും സ്രിഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഭീകരമാണ്. കടലിനടിയില്‍ മുങ്ങിപോകുന്ന ആണവ മുങ്ങികപ്പലുകള്‍ സ്രിഷ്ടിക്കുന്ന പ്രശ്നം വേറെ. 2000 ഓഗസ്റ്റില്‍ 1000 കിലോഗ്രാമിലധികം യുറേനിയവുമായാണ് റഷ്യന്‍ ആണവ മുങ്ങികപ്പലായ കുര്‍സ്ക്ക് ബേരന്‍റസ് കടലില്‍ മുങ്ങിയത്.

പതിനായിരക്ണ്‍ക്കിനും ദശലക്ഷകണക്കിനുമൊക്കെ വര്‍ഷങ്ങള്‍ അര്‍ധായുസുള്ള റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ വിഷരക്ഷ്മികള്‍ ഉതിര്‍ത്ത് കാലങ്ങളോളം സര്‍വജീവജാലങ്ങള്‍ക്കും ഭീഷണി സ്രിഷ്ടിച്ചുകൊണ്ടേയിരിക്കും.

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം