ലാബ്രഡോർ കടൽ

Coordinates: 61°N 56°W / 61°N 56°W / 61; -56 (Labrador Sea)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാബ്രഡോർ കടൽ
Past sunset at Labrador Sea, off the coast of Paamiut, Greenland, in July 2009.
Coordinates61°N 56°W / 61°N 56°W / 61; -56 (Labrador Sea)
TypeSea
Basin countriesCanada, Greenland
Max. lengthc. 1,000 km (621 mi)
Max. widthc. 900 km (559 mi)
Surface area841,000 km2 (324,700 sq mi)
Average depth1,898 m (6,227 ft)
Max. depth4,316 m (14,160 ft)
References[1][2]

ലാബ്രഡോർ ഉപദ്വീപിനും ഗ്രീൻലാൻഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ്‌ ലാബ്രഡോർ കടൽ (Labrador Sea French: mer du Labrador, Danish: Labradorhavet). ഈ കടലിന്റെ തെക്ക്പടിഞ്ഞാറും വടക്ക്പടിഞ്ഞാറും വടക്ക്കിഴക്കും വൻകരത്തട്ടാണ്. വടക്ക് ഡേവിസ് കടലിടുക്ക് ലാബ്രഡോർ കടലിനെ ബാഫിൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു.[3].

ഏകദേശം ആറു കോടി വർഷം മുമ്പ് ഗ്രീൻലാന്റ് ഫലകം വടക്കേ അമേരിക്കൻ ഫലകത്തിൽനിന്നും അകലാൻ തുടങ്ങിയപ്പോളാണ്‌ ലാബ്രഡോർ കടൽ രൂപം പ്രാപിച്ചത്, ഈ പ്രതിഭാസം നാലുകോടി വർഷം മുമ്പാണ്‌ അവസാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ടർബിഡിറ്റി പ്രവാഹങ്ങളിൽ ഒന്നായ നോർത്ത് വെസ്റ്റ് അറ്റ്ലാന്റിക് മിഡ് ഓഷ്യൻ ചാനൽ (NAMOC) ലാബ്രഡോർ കടലിന്റെ അടിത്തട്ടിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.

ചരിത്രം[തിരുത്തുക]

ഏകദേശം 40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് (പാലിയോസീൻ) നോർത്ത് അമേരിക്കൻ പ്ലേറ്റും ഗ്രീൻ‌ലാൻ‌ഡ് പ്ലേറ്റും വേർതിരിക്കുന്നതിനായാണ് ലാബ്രഡോർ കടൽ രൂപപ്പെട്ടത്.[2]ഒരു അവസാദ തടം, ക്രറ്റേഷ്യസ് കാലഘട്ടത്തിൽ രൂപംകൊണ്ട ഭൂഖണ്ഡാന്തര ചരിവിൽ മൂടപ്പെട്ടിരുന്നു.[2] പാലിയോസീനിൽ ഡേവിസ് കടലിടുക്കിലും ബാഫിൻ ബേയിലുമുള്ള അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ ഉണ്ടായ പിക്രിറ്റുകളുടെയും ബസാൾട്ടിന്റെയും ഫലമായി മാഗ്മാറ്റിക് സീ-ഫ്ലോർ വ്യാപനത്തിന്റെ തുടക്കമായി.[2]

ബിസി 500 നും എ ഡി 1300 നും ഇടയിൽ, കടലിന്റെ തെക്കൻ തീരത്ത് ഡോർസെറ്റ്, ബിയോത്ത്ക്, ഇൻയൂട്ട് കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഡോർസെറ്റ് ഗോത്രങ്ങൾക്കുശേഷം പിന്നീട് തുലെ ജനതയായി.[4]

അതിർത്തികൾ[തിരുത്തുക]

അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ലാബ്രഡോർ കടലിന്റെ അതിർത്തികൾ നിർണ്ണയിച്ചിരിക്കുന്നത് താഴേപ്പറയുന്ന രീതിയിലാണ്.[5]

വടക്ക്: ഡേവിസ് കടലിടുക്കിന്റെ തെക്കെ അതിർത്തി - ഗ്രീൻലാന്റിനും ലാബ്രഡോറിനും ഇടയിൽ 60° ഉത്തര അക്ഷാംശം .

കിഴക്ക് കേപ്പ് സെന്റ് ഫ്രാൻസിസ് (ന്യൂഫൗണ്ട്‍ലാന്റ്) മുതൽ 47°45′N 52°27′W / 47.750°N 52.450°W / 47.750; -52.450 (Cape St. Francis) കേപ്പ് ഫെയർവെൽ (ഗ്രീൻലാന്റ്)വരെയുള്ള സാങ്കൽപികരേഖ.

പടിഞ്ഞാറ് : ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോരിന്റെ കിഴക്കൻ തീരം, സെന്റ് ലോറൻസ് ഉൾക്കടലിന്റെ വടക്ക് കിഴക്കൻ അതിർത്തി കേപ് ബോൾഡ് മുതൽ ( കിർപോൺ ദ്വീപ്ന്റെ വടക്കേയറ്റം) 51°40′N 55°25′W / 51.667°N 55.417°W / 51.667; -55.417 (Cape Bauld)) മുതൽ ബെല്ലെ ദ്വീപിന്റെ കിഴക്കേയറ്റം (52°02′N 55°15′W / 52.033°N 55.250°W / 52.033; -55.250 (Belle Isle)) വരെയും അവിടെ നിന്നും കേപ് സെന്റ് ചാൾസിന്റെ കിഴക്കേയറ്റം (52°13'N) വരെയുമുള്ള സാങ്കൽപികരേഖ. .


അവലംബം[തിരുത്തുക]

  1. "Labrador" (in Russian). Great Soviet Encyclopedia.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 2.2 2.3 Wilson, R. C. L; London, Geological Society of (2001). "Non-volcanic rifting of continental margins: a comparison of evidence from land and sea". Geological Society, London, Special Publications. 187: 77. doi:10.1144/GSL.SP.2001.187.01.05. ISBN 978-1-86239-091-1.
  3. Encyclopædia Britannica. "Labrador Sea". Retrieved 2008-02-03.
  4. Grønlands forhistorie, ed. Hans Christian Gulløv, Gyldendal 2005, ISBN 87-02-01724-5
  5. "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 2011-10-08. Retrieved 6 February 2010.
"https://ml.wikipedia.org/w/index.php?title=ലാബ്രഡോർ_കടൽ&oldid=3643702" എന്ന താളിൽനിന്ന് ശേഖരിച്ചത്