അറൽ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറൽ കടൽ
അറൽ കടൽ - 1989ലും 2008ലും
1989ലും 2008ലും
സ്ഥാനം  Kazakhstan,
 Uzbekistan,
Central Asia
Coordinates 45°N 60°E / 45°N 60°E / 45; 60Coordinates: 45°N 60°E / 45°N 60°E / 45; 60
Lake type endorheic, natural lake, reservoir (North)
Primary sources North: Syr Darya
South: groundwater only
(previously the Amu Darya)
Catchment area 15,49,000 km2 (5 sq mi)
Basin countries Kazakhstan, Uzbekistan, Turkmenistan, Tajikistan, Afghanistan
ഉപരിതല വിസ്തീർണ്ണം 17,160 km2 (6 sq mi)
(2004, four lakes)
28,687 km2 (11 sq mi)
(1998, two lakes)
68,000 km2 (26 sq mi)
(1960, one lake)
North:
3,300 km2 (1 sq mi) (2008)
South:
3,500 km2 (1 sq mi) (2005)
ശരാശരി ആഴം North: 8.7 m (29 ft) (2007)
South: 14 (46–49 ft)(2005)
പരമാവധി ആഴം North:
42 m (138 ft) (2008)[1]
18 m (59 ft) (2007)
30 m (98 ft) (2003)
South:
37 (121–131 ft) (2005)
102 m (335 ft) (1989)
ജലത്തിന്റെ വ്യാപ്തം North: 27 km3 (6 cu mi) (2007)
Surface elevation North: 42 m (138 ft) (2007)
South: 29 m (95 ft) (2007)
53.4 m (175 ft) (1960)[2]
Settlements (Aral)

മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് അറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. അറൽ എന്ന പേരിന്ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു.

മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.[1]. [3].

ഈ താടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ (Amu Darya) സൈർ ദര്യ (Syr Darya) എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, സെറിൽ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു. [4].

മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു. [4] പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. [5].

[തിരുത്തുക] അവലംബം

  1. 1.0 1.1 "The Kazakh Miracle: Recovery of the North Aral Sea". Environment News Service. 2008-08-01. http://www.ens-newswire.com/ens/aug2008/2008-08-01-01.asp, ശേഖരിച്ചത്: 2010-03-22. 
  2. JAXA - South Aral Sea shrinking but North Aral Sea expanding
  3. "Chronological map or Aral Sea". http://www.aralsea.org/resources/0280-aralsea-chrono-EN.jpg, ശേഖരിച്ചത്: 02/03/2012. 
  4. 4.0 4.1 "Shrinking Aral Sea/NASA". http://earthobservatory.nasa.gov/Features/WorldOfChange/aral_sea.php, ശേഖരിച്ചത്: 02/03/2012. 
  5. "UN Chief Calls It 'Shocking Disaster'". http://www.huffingtonpost.com/2010/04/04/aral-sea-almost-dried-up_n_524697.html#s78459&, ശേഖരിച്ചത്: 02/03/2012. 
"http://ml.wikipedia.org/w/index.php?title=അറൽ_കടൽ&oldid=1284415" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ