മഹാതടാകങ്ങൾ
വടക്കേ അമേരിക്കയിലെ കിഴക്കുഭാഗത്ത് അമേരിക്കൻ ഐക്യനാടുകൾ-കാനഡ അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ചേർത്താണ് മഹാ തടാകങ്ങൾ (Great Lakes) എന്ന് വിളിക്കുന്നത്. സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിവയാണ് അഞ്ച് തടാകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകസമൂഹമാണിത്.[1][2].ഇവയുടെ ആകെ ഉപരിതല വിസ്തീർണ്ണം 2,08,610 km2 (80 ച മൈ) ആണ്, ആകെ വ്യാപ്തമായ 22,560 km3 (5 cu mi) , ഭൂമിയിലെ ആകെ ശുദ്ധജലത്തിന്റെ 20%ത്തോളം വരും .[3] സുപ്പീരിയർ ആണ് ഇവയിൽ ഏറ്റവും വലിയത്. ഈ തടാകങ്ങളെ ചിലപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ തീരം (മൂന്നാം തീരം) എന്നും പറയാറുണ്ട്.
ഉള്ളടക്കം |
ഭൂമിശാസ്ത്രം [തിരുത്തുക]
പഞ്ചമഹാതടാകപ്രദേശം, ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും ഏകദേശം 35000 ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്.
ജലനിരപ്പ് [തിരുത്തുക]
മിഷിഗൺ തടാകത്തിലെ ജലനിരപ്പിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജലശാസ്ത്രപരമായി മിഷിഗൺ, ഹൂറോൺ എന്നിവയെ ഒറ്റ തടാകമായി കണക്കക്കാം, സമുദ്രനിരപ്പിൽനിന്നും ഒരേ ഉയരത്തിലുള്ള 577 feet ([[C m) ഇവ [4], പരസ്പരം ബന്ധപ്പെടുന്നത് 295-foot ([[ m) ആഴമുള്ള മാക്‌കിനാക് സ്റ്റ്റയ്റ്റിലൂടെയാണ്.
നദികൾ [തിരുത്തുക]
- ഷിക്കാഗൊ നദി കാൽമെറ്റ് നദി എന്നിവയും അനുബന്ധനദീതടവ്യവസ്ഥകളും മഹാതടാകത്തെ മിസിസിപ്പി താഴ്വരയിലെ നദീതടവ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് മേരി നദി ഹ്യൂറൺ, സുപ്പീരിയർ എന്നിവയെ ബന്ധിപ്പിക്കുന്നു.
- സെയിന്റ് ക്ലെയർ നദി ഹ്യൂറൺ ,സെയിന്റ് ക്ലെയർ തടാകംഎന്നിവയെ ബന്ധിപ്പിക്കുന്നു.
- ഡെട്രോയിറ്റ് നദി സെയിന്റ് ക്ലെയർ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- നയാഗ്ര വെള്ളച്ചാട്ടം ഉൾക്കൊള്ളുന്ന നയാഗ്ര നദി ഒണ്ടാറിയോ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് ലോറൻസ് നദി ഒണ്ടാറിയോ തടാകത്തെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
ദ്വീപുകൾ [തിരുത്തുക]
ഹ്യൂറൺ തടാകത്തിലെ ദ്വീപായ മാനിടൗളിൽ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപാണ്, ഈ ദ്വീപിലാണ് ഗിന്നസ് പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപിലെ തടാകമായി രേഖപ്പെടുത്തിയിരിക്കുന്ന മാനിറ്റൗ തടാകം സ്ഥിതിചെയ്യുന്നത്.
അവലംബം [തിരുത്തുക]
- ↑ LUHNA Chapter 6: Historical Landcover Changes in the Great Lakes Region
- ↑ Ghassemi, Fereidoun (2007). Inter-basin water transfer. Cambridge, Cambridge University Press, 264. ISBN 0-52-186969-2.
- ↑ Great Lakes - US EPA
- ↑ Wright, John W. (ed.); Editors and reporters of The New York Times (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6.