ബൈകാൽ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lake Baikal
Lake Baikal - Shaman-Stone of the Olkhon Island
Shaman-Stone of the Olkhon Island
Lake Baikal -
അക്ഷാംശവും രേഖാംശവും 53.5° N 108.2° Eസ്ഥാനം: 53.5° N 108.2° E
Lake type Continental rift lake
Primary sources Selenga, Chikoy, Khilokh, Uda, Barguzin, Upper Angara
Primary outflows Angara
Catchment area 5,60,000 km² (2,16,000 sq mi)
Basin countries Russia
പരമാവധി നീളം 636 കി.മീ. (395 മൈ.)
പരമാവധി വീതി 79 കി.മീ. (49 മൈ.)
ഉപരിതല വിസ്തീർണ്ണം 31,494 km² (12,159.9 sq mi)
ശരാശരി ആഴം 758 m (2,487 ft)
പരമാവധി ആഴം 1,637 m (5,371 ft)
ജലത്തിന്റെ വ്യാപ്തം 23,600 km3 (5,700 cu mi)
Residence time (of lake water) 350 years[അവലംബം ആവശ്യമാണ്]
Shore length1 2,100 കി.മീ. (1,300 മൈ.)
Surface elevation 456 m (1,496 ft)
Frozen January–May
Islands 22 (Olkhon)
Settlements Irkutsk
1 Shore length is not a well-defined measure.

റഷ്യയിലെ തെക്കൻ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാൽ. വടക്ക് പടിഞ്ഞാറ് ദിശയിൽ ഇർകുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയിൽ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇർകുട്സ്ക് നഗരം തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബെയ്ക്കൽ തടാകം. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്[1] ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും[1][2] 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.[3] ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന[4] ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.[1][5]

30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റ് വിസ്തൃതി. 1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളുമുണ്ട്.[1] ഈ തടാകത്തിനടിയിൽ 1993 മുതൽ ബെയ്ക്കൽ ഡീപ് അണ്ടർവാട്ടർ ന്യൂട്രിനോ ടെലസ്കോപ് ഉപയോഗിച്ച് ന്യൂട്രിനോ പഠനങ്ങൾ നടത്തി വരുന്നു. കരയിൽ നിന്നും 3.6 കി.മീറ്റർ അകലത്തിലും 1.1കി.മീറ്റർ ആഴത്തിലുമാണ് ടെലസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 192 ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ട്.[6]

ബെയ്ക്കൽ തടാകം*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Olchon Shaman Rock.jpg
രാജ്യം Flag of Russia.svg Russian Federation
തരം Natural
മാനദണ്ഡം vii, viii, ix, x
അവലംബം 754
മേഖല Asia
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1996  (22 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പദവിയും ഇതിനുതന്നെ. ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്.[1] ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. 1996-ൽ ഇത് യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ടി.എസ്. രവീന്ദ്രൻ (May 3, 2013). "സൈബീരിയയുടെ മുത്ത്". മലയാള മനോരമ. ശേഖരിച്ചത് 3 മെയ് 2013. 
  2. "Lake Baikal: the great blue eye of Siberia". CNN. യഥാർത്ഥ സൈറ്റിൽ നിന്ന് 11 October 2006-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 October 2006. 
  3. "Deepest Lake in the World". geology.com. ശേഖരിച്ചത് 18 August 2007. 
  4. Fact Sheet: Lake Baikal — A Touchstone for Global Change and Rift Studies, July 1993 (accessed 4 December 2007)
  5. "Lake Baikal – UNESCO World Heritage Centre". ശേഖരിച്ചത് 5 October 2012. 
  6. "Baikal Lake Neutrino Telescope". Baikalweb. 6 January 2005. ശേഖരിച്ചത് 30 July 2008. 

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബൈകാൽ_തടാകം&oldid=1743202" എന്ന താളിൽനിന്നു ശേഖരിച്ചത്