സരഗാസോ കടൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗിസം ഗണത്തിപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബർമുഡാദ്വീപുകൾക്കു വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം ) ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്.