അന്യഗ്രഹജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1967 ൽ സോവിയറ്റ് യൂണിയൻ പുറത്തിറക്കിയ സ്റ്റാമ്പ്, അന്യഗ്രഹത്തിൽ നിന്നുള്ള ഒരു സാങ്കല്പിക ഉപഗ്രഹം ചിത്രത്തിൽ

ഭൂമിയിൽ ജനിക്കാത്തതും ഭൂമിക്കുവെളിയിൽ നിന്നും വന്നതുമായ ജീവശകലങ്ങളെയാണ് അന്യഗ്രഹജീവൻ . ഇവ ബാക്ടീരിയ പോലുള്ള ലളിത ജീവികളോ, മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളതോ ആയിരിക്കാം. ബഹിരാകശത്തെ വിദൂര ഗ്രഹങ്ങളിൽ ഏതിലെങ്കിലും ജീവനോ ജീവജാലങ്ങളോ ഉള്ളതായി അറിവായിട്ടില്ല. എന്നാൽ ജീവന്റെ അടിസ്ഥാനമായ ജലം ചില ഗ്രഹങ്ങളിൽ ഉള്ളതായി അറിവ് കിട്ടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ചിലപ്പോൾ ഈ ഗ്രഹങ്ങളിൾ ജീവനും കണ്ടേക്കാം. അടുത്തിടയാൺ ചന്ദ്രനിൽ ജലം കണ്ടെത്തിയത്[അവലംബം ആവശ്യമാണ്].

ഭൂമിയിലല്ലാതെ ജീവൻ[തിരുത്തുക]

ചന്ദ്രനിൽ ജലം ഉണ്ടെന്ന്[അവലംബം ആവശ്യമാണ്] അടുത്തിടെ തെളിയിക്കപ്പെട്ടു. ഇന്ത്യയുടെ ചന്ദ്രയാൻ ഇതിൽ നിർണായകമായ പങ്ക് വഹിച്ചു. ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് അഭ്യൂഹം, മനുഷ്യവാസം സാധ്യമാകുമോ എന്ന് നാസ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

പഠനങ്ങൾ[തിരുത്തുക]

ഭൂമിക്ക് പുറത്ത് സൌരയൂഥത്തിൽ ബാക്ടീരിയ പോലുള്ള ഏകകോശ രൂപത്തിലുള്ള ജീവന് വലിയ സാധ്യത കല്പിക്കപ്പെട്ടിട്ടുണ്ട് .കാൾ സാഗൻ , സ്റ്റിഫൻ ഹോക്കിങ്ങ്സ് തുടങ്ങിയവരുടെ അഭിപ്രായം ഭൂമിക്ക് പുറത്ത് ജീവൻ ഇല്ലതിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ്.[1] [2] അവിടങ്ങളിൽ ജീവന് സ്വതന്ത്രമായി ഉത്ഭവിച്ചതോ അല്ലെങ്കില് പാൻസ്പേർമിയ സിദ്ധാന്ത പ്രകാരം പുറത്ത് നിന്ന് എത്തപ്പെട്ടതോ ആകാം.അടുത്ത കാലത്ത് നടത്തിയ കമ്പ്യൂട്ടർ സിമുലേഷനുകൾ കാണിക്കുന്നത് ജീവന് ആവശ്യമായ ഓർഗാനിക് തന്മാത്രകൾ ഗ്രഹ രൂപീകരണ സമയത്തെ തന്മാത്രാ മേഘപടലങ്ങളിൽ തന്നെ ഉണ്ടായിരുന്നു എന്നാണ്.[3] അത് കൊണ്ട് തന്നെ മറ്റു നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും ജൈവതന്മാത്രകൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം സൌരയൂധത്തിൽ ശുക്രൻ,ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ,ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റാൻ,എൻസെലാഡസ് എന്നിവിടങ്ങലിൽ ജീവസാധ്യത വളരെ കൂടുതലാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്യഗ്രഹജീവൻ&oldid=3841073" എന്ന താളിൽനിന്ന് ശേഖരിച്ചത്