യൂറോപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Europa
True color image taken by the Galileo probe
Europa, as seen by the Galileo spacecraft
കണ്ടുപിടുത്തം
കണ്ടുപിടിച്ചത്: ഗലീലിയോ ഗലീലി
Marius, Simon
കണ്ടെത്തിയ ദിവസം: January 8, 1610[1]
ഭ്രമണ സവിശേഷതകൾ [2]
ഇപ്പോക്ക് January 8, 2004
Periapsis: 664 862 km[3]
Apoapsis: 676 938 km[3]
പരിക്രമണപാതയുടെ ശരാശരി ആരം 670 900 km[4]
എക്സൻട്രിസിറ്റി: 0.009[4]
പരിക്രമണകാലദൈർഘ്യം: 3.551 181 d[4]
ശരാശരി പരിക്രമണ വേഗത: 13.740 km/s[4]
ചെരിവ്: 0.470° (to Jupiter's equator)[4]
Satellite of: വ്യാഴം
ഭൗതിക സവിശേഷതകൾ
ശരാശരി ആരം : 1569 km (0.245 Earths)[4]
പ്രതലവിസ്തീർണ്ണം: 3.09 × 107 km2 (0.061 Earths)[5]
വ്യാപ്തം: 1.593 × 1010 km3 (0.015 Earths)[5]
പിണ്ഡം: 4.80 × 1022 kg (0.008 Earths)[4]
ശരാശരി സാന്ദ്രത: 3.01 g/cm3[4]
ഇക്വിറ്റോറിയൽ പ്രതല ഗുരുത്വം: 1.314 m/s2 (0.134 g)[3]
നിഷ്ക്രമണ പ്രവേഗം: 2.025 km/s[3]
Rotation period: Synchronous[6]
Axial tilt: 0.1°[7]
Albedo: 0.67 ± 0.03[8]
ഉപരിതല താപം:
   Surface
min mean max
~50 K[9] 102 K 125 K
ദൃശ്യ കാന്തിമാനം: 5.29 (opposition)[8]
നാമവിശേഷണങ്ങൾ: Europan
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം: 0.1 µPa (10-12 bar)[10]

വ്യാഴത്തിന്റെ ആറാമത്തെ ഉപഗ്രഹമാണ് യൂറോപ്പ (Europa pronounced /jʊˈroʊpə/ ( listen);ഗ്രീക്ക് Ευρώπη). ഗലീലിയോയാണ്‌ 1610 -ൽ യൂറോപ്പ കണ്ടെത്തിയത്. അയോ, കാലിസ്‌റ്റോ, ഗാനിമേഡ് എന്നിവയുൾപ്പെടുന്ന ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണിത്.

സൗരയൂഥത്തിലെ ഏറ്റവും വലിയ ആറാമത്തെ ഉപഗ്രഹമായ യൂറോപ്പയുടെ ശരാശരി വ്യാസം 3,100 കിലോമീറ്ററാണ്‌, ഇത് ചന്ദ്രന്റെ വ്യാസത്തിനേക്കാൾ അല്പം കുറവാണ്‌. സിലികേറ്റ് പാറകളാൽ നിർമ്മിക്കപ്പെട്ട യൂറോപ്പയ്ക്ക് ഇരുമ്പിന്റെ കാമ്പ് ഉണ്ടെന്ന് കരുതപ്പെടുന്നു. അന്തരീക്ഷത്തിന്റെ പ്രധാനഭാഗം ഓക്സിജൻ ആണ്‌, ഐസ് ഉൾക്കൊള്ളുന്ന സമനിരപ്പായ പ്രതലത്തോടുകൂടിയതിനാൽ ഇതിനടിയിൽ ജലം നിറഞ്ഞ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നും ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണിതെന്നും കരുതിവരുന്നു .[11]


സൗരയൂധത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൻറെ ആറാമത്തെ ഉപഗ്രഹമാണ് യൂറോപ്പ. ഗലീലിയോ ഗലീലിയാണ്‌ 1610-ൽ യൂറോപ്പ കണ്ടെത്തിയത്. സയ്മൻ മാരിയസ് എന്ന ജ൪മ൯ വാനനിരീക്ഷകനും ഇതേ കാലയളവിൽ ഈ കണ്ടെത്തൽ നടത്തിയതായി കരുതപ്പെടുന്നു. ഫെനീഷ്യൻ - ഗ്രീക്ക് കഥകളിലെ നായിക യൂറോപ്പയുടെ പേരിൽ നിന്നാണ് ഈ ഉപഗ്രഹത്തിനു പേര് നല്കപെട്ടത്‌.

വലുപ്പത്തിൽ ചന്ദ്രനേക്കാളുംഅല്പം ചെറുതാണ് യൂറോപ്പ. അടിസ്ഥാനപരമായി സിലിക്കൺ പാറകളാൽ നിർമ്മിക്കപെട്ടിരിക്കുന്ന യൂറോപ്പക്ക് ഇരുമ്പുകൊണ്ടുള്ള അകക്കാമ്പ് ഉണ്ടെന്നു കരുതപെടുന്നു. ഇതിൻറെ വളരെ നേർത്ത അന്തരീക്ഷത്തിലെ പ്രധാന വാതകം ഓക്സിജനാണ്. വളരെ മിനുസമുള്ള ഇതിൻറെ പ്രതലം ഐസ്കൊണ്ടാണ് നിർമിക്കപെട്ടിരിക്കുന്നത്.പൊട്ടലുകളും,കീറലുകളും,നീളമുള്ള അടയാളങ്ങളും നിറഞ്ഞ യൂറോപ്പയുടെ പ്രതലത്തിൽ ഗർത്തങ്ങൾ താരതമ്യേന കുറവാണ്.

കുറഞ്ഞ പ്രായവും മിനുസമുള്ള പ്രതലവും യൂറോപ്പയുടെ ഉപരിതലത്തിനു കീഴെയുള്ള ജലം നിറഞ്ഞ സമുദ്രത്തിൻറെ തെളിവുകൾ ആകാമെന്ന നിഗമനത്തിലേക്കും തുടർന്ന് ഭൂമിക്കുപുറത്ത് ജീവന്റെ സാധ്യതയിലെക്കും വിരൽ ചൂണ്ടുന്നു. വ്യാഴവും മറ്റു സമീപ ഉപഗ്രഹങ്ങളും ചേർന്ന് ഉണ്ടാക്കുന ശക്തമായ ഗുരുത്വാകർഷണം ഭൂമിയിലെ വേലിയേറ്റ വേലിയിറക്ക സമാനമായ പ്രതിപാസത്തിനു കാരണമാകുന്നതായും അതുമൂലമുണ്ടാകുന്ന ഘർഷണം ജലത്തിന് നിലനിൽക്കാൻ ആവശ്യമായ താപം സൃഷ്ടിക്കുകയും ചെയ്യുന്നതായി കരുതപെടുന്നു. കൂടാതെ ഇത് ഭൂമിയിലെ ഫലകചലനങ്ങൾ പോലുള്ള ചലനങ്ങൾക്ക് കാരണമാകുന്നതായും കരുതുന്നു.

ചില ബഹിരാകാശ പേടകങ്ങൾ യൂറോപ്പയെ കുറിച്ച് പഠിക്കുകയും വിവരം നൽകുകയും ചെയ്തിട്ടുണ്ട്. നാസയുടെ ഗലീലിയോ എന്ന പേടകമാണ് ഇതിൽ പ്രധാനം. യൂറോപ്പയുടെ സവിശേഷതകൾ അതിനെകുറിച്ചുള്ള കൂടുതൽ പഠനത്തിനു വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. നാസ 2016 - ൽ വിക്ഷേപിക്കും എന്ന് കരുതുന്ന Europa -Jupitar System Mission ആണ് ഇതിൽ ഏറ്റവും പ്രധാനം. 2019 ഓടെ യൂറോപ്പയിലെ ജീവന്റെ സാധ്യതയെപറ്റി ഇത് മൂലം ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. Blue, Jennifer (November 9, 2009). "Planet and Satellite Names and Discoverers". USGS. ശേഖരിച്ചത്: 2010-01-22. 
  2. "JPL HORIZONS solar system data and ephemeris computation service". Solar System Dynamics. NASA, Jet Propulsion Laboratory. ശേഖരിച്ചത്: 2010-01-22. 
  3. 3.0 3.1 3.2 3.3 Calculated on the basis of other parameters
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 "Overview of Europa Facts". NASA. ശേഖരിച്ചത്: 2010-01-22. 
  5. 5.0 5.1 Using the mean radius
  6. See Geissler et al. (1998) in orbit section for evidence of non-synchronous orbit.
  7. Bills, Bruce G. (2005). "Free and forced obliquities of the Galilean satellites of Jupiter". Icarus 175: 233–247. ഡി.ഒ.ഐ.:10.1016/j.icarus.2004.10.028. 
  8. 8.0 8.1 Yeomans, Donald K. (2006-07-13). "Planetary Satellite Physical Parameters". JPL Solar System Dynamics. ശേഖരിച്ചത്: 2010-01-22. 
  9. McFadden, Lucy-Ann; Weissman, Paul; and Johnson, Torrence (2007). The Encyclopedia of the Solar System. Elsevier. p. 432. 
  10. McGrath (2009). "Atmosphere of Europa". എന്നതിൽ Pappalardo, Robert T.; McKinnon, William B.; and Khurana, Krishan K. Europa. University of Arizona Press. ഐ.എസ്.ബി.എൻ. 0-816-52844-6. 
  11. Tritt, Charles S. (2002). "Possibility of Life on Europa". Milwaukee School of Engineering. ശേഖരിച്ചത്: 2010-01-22. 


സൗരയൂഥം
സൂര്യൻ ബുധൻ ശുക്രൻ ചന്ദ്രൻ ഭൂമി ഫോബോസും ഡെയ്മോസും ചൊവ്വ സെറെസ് ഛിന്നഗ്രഹവലയം വ്യാഴം വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ ശനി ശനിയുടെ ഉപഗ്രഹങ്ങൾ യുറാനസ് യുറാനസിന്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾ നെപ്റ്റ്യൂൺ കാരോൺ പ്ലൂട്ടോ കുയ്പർ വലയം ഡിസ്നോമിയ ഈറിസ് The scattered disc ഊർട്ട് മേഘംSolar System XXVII.png
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"http://ml.wikipedia.org/w/index.php?title=യൂറോപ്പ&oldid=1716357" എന്ന താളിൽനിന്നു ശേഖരിച്ചത്