കവാടം:ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രം
ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ് ജ്യോതിശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിശാസ്ത്രം സഹായിക്കുന്നു.
തിരഞ്ഞെടുത്ത ലേഖനം
നിങ്ങൾക്കറിയാമോ?
...ഭൗമോപരിതലത്തിൽ നിന്ന് 200കി.മീറ്റർ ഉയരത്തിൽ ഭൂഗുരുത്വബലം ഭൂമിയിലുള്ളതിന്റെ 6% മാത്രമേ ഉള്ളുവെന്ന്
...ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയിലേതിനേക്കാൾ 92 മടങ്ങ് അധികമാണെന്ന്
...ശുക്രനിലെ അന്തരീക്ഷത്തിൽ 96% കാർബൺ ഡൈ ഓക്സൈഡ് ആണെന്ന്
...ഹെയിൽ-ബോപ് ധൂമകേതുവിനെ 18 മാസത്തോളം നഗ്നനേത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നുവെന്ന്
താങ്കൾക്ക് സഹായിക്കാനാകുന്നവ
- അപൂർണ്ണമായ ജ്യോതിശാസ്ത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ജ്യോതിശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ജ്യോതിശാസ്ത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ
ചരിത്രരേഖ: ഫെബ്രുവരി
| 1 ഫെബ്രുവരി 2003 | ലോകത്തെ നടുക്കിയ കൊളംബിയ ദുരന്തം നടന്നു |
| 5 ഫെബ്രുവരി 2003 | വ്യാഴത്തിന്റെ ഉപഗ്രഹമായ യൂക്കെലാഡെ(Eukelade)യെ കണ്ടെത്തി |
| 5 ഫെബ്രുവരി 1971 | അപ്പോളോ 14 ചന്ദ്രോപരിതലത്തിൽ ഇറങ്ങി |
| 7 ഫെബ്രുവരി 1999 | ധൂമകേതുവിന്റെ കോമയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനു വേണ്ടി നിർമ്മിച്ച സ്റ്റാർഡസ്റ്റ് എന്ന പേടകം വിക്ഷേപിച്ചു |
| 10 ഫെബ്രുവരി 1971 | അപ്പോളോ 14ലെ സഞ്ചാരികളായിരുന്ന അലൻ ഷെപാർഡ്.jr., സ്ട്യൂവർട്ട് റൂസ, എഡ്‌ഗാർ മിച്ചെൽ എന്നിവർ ഭൂമിയിൽ തിരിച്ചെത്തി. |
| 12 ഫെബ്രുവരി 1961 | ശുക്രനെ സമീപിച്ച ആദ്യത്തെ ബഹിരാകാശ പേടകമായ വെനേറ വിക്ഷേപിച്ചു |
| 15 ഫെബ്രുവരി 1564 | പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ജനിച്ചു |
| 17 ഫെബ്രുവരി 1994 | ഗലീലിയോ ബഹിരാകാശപേടകം ഛിന്നഗ്രഹമായ ഇഡക്ക് ഒരു ഉപഗ്രഹമുള്ളതായി കണ്ടെത്തി. |
| 18 ഫെബ്രുവരി 1930 | ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി |
| 19 ഫെബ്രുവരി 1473 | പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ നിക്കോളാസ് കോപ്പർനിക്കസ് ജനിച്ചു |
| 21 ഫെബ്രുവരി 1972 | ലൂണാ 20 ചന്ദ്രനിൽ ഇറങ്ങി |
| 27 ഫെബ്രുവരി 1942 | ജെയിംസ് സ്റ്റാൻലി ഹെ സൂര്യനിൽ നിന്നും റേഡിയോ തരംഗങ്ങൾ ഉത്ഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി |
തിരഞ്ഞെടുത്ത ചിത്രം
ഈറ്റാ കരീന. ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം]]
ജ്യോതിശാസ്ത്ര വാർത്തകൾ
| 24 ഫെബ്രുവരി 2012 | സ്പെയ്സിൽ ഖരരൂപത്തിലുള്ള ബക്കിബാൾ(C16) കണ്ടെത്തി |
| 14 ഫെബ്രുവരി 2012 | സൂപ്പർ എർത്ത് വിഭാഗത്തിൽ വരുന്ന സൗരയൂഥേതരഗ്രഹങ്ങളുടെ കേന്ദ്രത്തിൽ ഉർകിയ മഗ്നീഷ്യം സിലിക്കേറ്റാണുള്ളതെന്ന് പുതിയ പഠനം |
| 10 ഫെബ്രുവരി 2012 | ശുക്രന്റെ സ്വയംഭ്രമണവേഗത കുറയുന്നുവെന്ന് പുതിയ പഠനങ്ങൾ |
| 9 ഫെബ്രുവരി 2012 | ആകാശഗംഗയുടെ മദ്ധ്യത്തിലുള്ള സജിറ്റാറിയസ് എ*എന്ന തമോദ്വാരം സമീപസ്ഥ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഛിഹന്നഗ്രങ്ങളെയും ധൂമകേതുക്കളെയും വലിച്ചെടുക്കുന്നതിനുള്ള തെളിവുകൾ ചന്ദ്ര എക്സ്-റേ ഓബ്‌സർവേറ്ററിയിൽ നിന്നും ലഭിച്ചു. വ്യാഴത്തിന് പുതിയതായി രണ്ട് ഉപഗ്രഹങ്ങൾ കൂടി കണ്ടെത്തി |
| 6 ഫെബ്രുവരി 2012 | ചൊവ്വയിൽ സമുദ്രമുണ്ടായിരുന്നതിന് മാർസ് എക്സ്പ്രസ് പുതിയ തെളിവുകൾ ലഭ്യമാക്കി |
ഫെബ്രുവരി 2012ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ
എല്ലാ സമയങ്ങളും GMT യിൽ കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2012 ഫെബ്രുവരി