വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം
ജ്യോതിശാസ്ത്രം വിക്കിപദ്ധതി
മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്ര ലേഖനങ്ങൾ, ജ്യോതിശാസ്ത്രകവാടം എന്നിവ പരിപാലിക്കുക, വിക്കിപീഡിയയിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതൊക്കെയാണു് ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ ഉദ്ദേശം.
മലയാളം വിക്കിപീഡിയയിൽ ജ്യോതിശാസ്ത്രലേഖനങ്ങളിൽ സംഭാവന ചെയ്യുന്നവർ എല്ലാവരും ഇതിൽ പങ്കാളികളാകുക. പങ്കെടുക്കുന്ന ഓരോരുത്തർക്കും ഓരോ ആഴ്ചയിലും/മാസവും ജ്യോതിശാസ്ത്രകവാടത്തിൽ ഓരോ പ്രവർത്തനം ചെയ്യാനുണ്ടാകും. ഇത്തരം പ്രവർത്തങ്ങളിലൂടെ വിക്കിപീഡിയയിൽ ജ്യോതിശാസ്ത്രലേഖനങ്ങൾ എഴുതുന്നതു് നിങ്ങൾക്കു് വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി തീരുകയും, അതോടൊപ്പം ജ്യോതിശാസ്ത്രവിജ്ഞാനത്തിന്റെ ഈ അക്ഷയഖനികൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിൽ ചെയ്യുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു.
അംഗീകരിക്കപ്പെട്ട ഉള്ളടക്കങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
ജ്യോതിശാസ്ത്രലേഖനങ്ങളിൽ ചെയ്യാനുള്ള പണികൾ
- അപൂർണ്ണമായ ജ്യോതിശാസ്ത്രലേഖനങ്ങളിൽ പ്രാഥമികവിവരങ്ങൾ എങ്കിലും ചേർക്കുക
- ജ്യോതിശാസ്ത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രം ചേർക്കുക
- ജ്യോതിശാസ്ത്രലേഖനങ്ങളിൽ തക്കതായ വർഗ്ഗം ചേർക്കുക
അംഗങ്ങൾ
- ഹരികൃഷ്ണൻ
- റസിമാൻ ടി വി
- ജുനൈദ്
- ഷിജു അലക്സ്
- രൺജിത്ത്
- നവനീത്
- രിയാസ് അഹമദ്
- എഴുത്തുകാരി
- രാഹുൽ ആനന്ദ്
- പ്രതീഷ് എസ്
- റിജോ
- ഷാജി
യൂസർബോക്സ്
ഈ പദ്ധതിയിലെ അംഗങ്ങൾക്ക് {{User WP Astronomy}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്.
രൂപം
ജ്യോതിശാസ്ത്രകവാടത്തിൽ ചെയ്യാനുള്ള പണികൾ
- കവാടം താളിലെ തെരഞ്ഞെടുത്ത ലേഖനം പുതുക്കുക (മാസത്തിലൊരിക്കൽ) - റസിമാൻ
- കവാടം താളിലെ തെരഞ്ഞെടുത്ത ചിത്രം പുതുക്കുക (ആഴ്ചയിലൊരിക്കൽ)
- ജ്യോതിശാസ്ത്രവാർത്തകളുടെ വിഭാഗം പുതുക്കുക (വാർത്ത വരുന്നതിനനുസരിച്ചു്. പക്ഷെ ആഴ്ചയിലൊരിക്കൽ നിർബന്ധമായും പുതുക്കിയിരിക്കണം)
- ആനുകാലിക ജ്യോതിശാസ്ത്രസംഭവങ്ങൾക്കായുള്ള വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങൾ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കൽ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങൾ കവാടം താളിൽ പ്രദർശിപ്പിച്ചിരിക്കണം) - റസിമാൻ
- നിങ്ങൾക്കറിയാമോ എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കൽ. ഇതു് കുറച്ച് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാണ്. ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളിൽ കിടക്കുന്ന വിജ്ഞാനമുത്തുകൾ കണ്ടെത്താൻ അറിയുന്ന ആർക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്കു് ജനശ്രദ്ധ ആകർഷിക്കാൻ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)
- ഈ മാസത്തെ ആകാശം എന്ന ഒരു വിഭാഗം. ഇംഗ്ലീഷ് വിക്കിയിൽ പോലും ഇല്ലാത്ത ഒന്നാണതു്. (മാസത്തൊലൊരിക്കൽ പുതുക്കണം)
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളുടെ പട്ടിക
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളുടെ മലയാളം കണ്ടെത്താനും വേണ്ടിവന്നാൽ രൂപീകരിക്കാനും സാങ്കേതികപദാവലി വിക്കിപദ്ധതിയുമായി ഒത്തുചേർന്നുകൊണ്ട് ഇവിടെ പ്രവർത്തനം നടക്കുന്നു. ഇതിൽ പങ്കാളികളിലാകുന്നതിലൂടെ മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളിൽ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം ഒഴിവാക്കുന്നത് ഉറപ്പുവരുത്താനും മലയാളപദങ്ങളിൽ ഐക്യരൂപ്യം കൈവരുത്താനും സാധിക്കും
പദസൂചികൾ: