കവാടം:ജ്യോതിഃശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:ജ്യോതിശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

The planet Saturn during equinox സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി, വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്. പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിനു ചാർത്തിയിരിക്കുന്നു, ഗ്രീക്ക് ഐതീഹ്യത്തിലെ ക്രോണസും (സിയൂസിന്റെ പിതാവായ ടൈറ്റൻ), ബാബിലോണിയയിലെ നിനൂർത (Ninurta), ഹിന്ദു ഐതിഹ്യത്തിലെ ശനി എന്നിവ ഈ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയാണ്.

കൂടുതൽ വായിക്കുക...

നിങ്ങൾക്കറിയാമോ?

...ശനിയുടെ സാന്ദ്രത ഭൂമിയുടേതിന്റെ എട്ടിലൊന്ന് മാത്രമാണെന്ന്

...സ്പുട്നിക്കാണ് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചതെന്ന്

...പാലുപോലുള്ള എന്നർത്ഥം വരുന്ന ഗാലക്സിയാസ് എന്ന പദത്തിൽ നിന്നാണ് ഗാലക്സി എന്ന വാക്കുണ്ടായതെന്ന്

...പിണ്ഡം വളരെയേറെയുള്ള തമോദ്വാരങ്ങൾ താരാപഥകേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്നുവെന്ന്

...ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ ദൂരദർശിനിയെന്ന്

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: ജൂൺ

പുതിയ താളുകൾ...

ടൈറ്റൻ (ഉപഗ്രഹം)
അഭിജിത് (നക്ഷത്രം)
കൈപ്പർ വലയം
ഖഗോളമദ്ധ്യരേഖ
അയനാംശം
വിസ്തീർണ്ണപ്രവേഗം
മേഷാദി
മാവെൻ ബഹിരാകാശപേടകം
സ്ഫുടം (ജ്യോതിശാസ്ത്രം)
ദിഗംശം
സമയസമവാക്യം
എൻ.ജി.സി 6302
മെസ്സിയർ 33
ഖഗോളനിർദ്ദേശാങ്കങ്ങൾ
ഖഗോളബലതന്ത്രം

തിരഞ്ഞെടുത്ത ചിത്രം

Sputnik asm.jpg

സ്പുട്നിക്. മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമോപഗ്രഹം

ജ്യോതിശാസ്ത്ര വാർത്തകൾ

17 മെയ് 2013 ചന്ദ്രനിൽ 5 ടൺ ടി.എൻ.ടി ശേഷിയുള്ള ഒരു ഉൽക്കാപതനം ഉണ്ടായി.[1]

ജൂൺ 2013ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ

ജൂൺ 8  : കറുത്ത വാവ്

ജൂൺ 12 : ബുധൻ സൂര്യനിൽ നിന്നും ഏറ്റവും അകലെ (24 ഡിഗ്രി). സന്ധ്യക്ക്‌ പടിഞ്ഞാറൻ ചക്രവാളത്തിൽ

ജൂൺ 20 : ബുധനും ശുക്രനും രണ്ടു ഡിഗ്രി മാത്രം അകലത്തിൽ കാണാം

ജൂൺ 21 : സൂര്യൻ 23.5 ഡിഗ്രി വടക്ക് ഉദിക്കുന്നു.ഏറ്റവും ദൈർഘ്യമുള്ള പകൽ

ജൂൺ 23 : വെളുത്ത വാവ്.

ജ്യോതിശാസ്ത്രസംഭവങ്ങൾ :2013 2012 2010 2009

വർഗ്ഗങ്ങൾ

ജ്യോതിഃശാസ്ത്രം


കേരളത്തിലെ ഈ മാസത്തെ ആകാശം

Star map-2013 june.png

2013 ജൂൺ മാസത്തിൽ രാത്രി 8മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശദൃശ്യം.

Purge server cache


എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ
"http://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=1749542" എന്ന താളിൽനിന്നു ശേഖരിച്ചത്