വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
പെട്ടികൾ
 |
ഈ ഉപയോക്താവ് ഇസ്ലാം മതാനുയായിയാണ്. |
|
|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം |
|
ഞാൻ റസിമാൻ ടി വി. ഐ.ഐ.ടി. കാൻപൂരിൽ ഭൗതികശാസ്ത്രത്തിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. ചെയ്തുകൊണ്ടിരിക്കുന്നു. 1990 മേയ് 2-ന് കോഴിക്കോട് ജനിച്ചു. സിൽവർ ഹിൽസ് സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. മലയാളം പറഞ്ഞാൽ സ്കൂളിൽ പിഴ കിട്ടുമായിരുന്നു. ആ പാപം ഇവിടെ തീർക്കാൻ ശ്രമിക്കുന്നു...
എന്നെക്കുറിച്ച്
മനുഷ്യൻ സാമൂഹ്യജീവിയല്ല എന്നതിന്റെ ഉദാഹരണമായി കുടുംബക്കാർ എടുത്തുകാട്ടാറുള്ളത് എന്നെയാണ്. കൈയിലിരിപ്പു മൂലം സുഹൃത്തുക്കളുടെ ആധിക്യത്തിന്റെ പ്രശ്നമില്ല. അക്കാദമിക്സ് അല്ലാതെ വല്ലതും മര്യാദയ്ക്ക് ചെയ്തതായി കേൾവിയില്ല (ചരിത്രാതീതകാലത്ത് എഴുതുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്). മൂന്ന് അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊട്ടക്കണക്കിന് ക്വിസ്സുകളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ ഓണംകേറാമൂലയിലത്തിയശേഷം ഈച്ചയാട്ടിയിരിക്കുന്ന പണിയാണ്. ഇടക്കിടക്ക് ഓരോ വിഷയത്തിൽ പ്രൊജക്റ്റുകൾ ചെയ്യാറുണ്ട്. ബയോഡാറ്റയും അവസാനം ചെയ്ത ഒന്നുരണ്ട് പ്രൊജക്റ്റുകളുടെ റിപ്പോർട്ടും ഇവിടെ. ഭൗതികശാസ്ത്രഗവേഷകനാകാനാണ് ആഗ്രഹം. നോബൽ സമ്മാനത്തിനും അതീതമായ വല്ലതും ചെയ്യണമെന്നാണ് അത്യാഗ്രഹം. ഭൗതികശാസ്ത്രവും ഗണിതവും വായിക്കൽ, ക്രിക്കറ്റ് കാണൽ, വിക്കിപീഡിയ എഡിറ്റ് ചെയ്യൽ എന്നിവയാണ് പ്രധാന ദുഃസ്വഭാവങ്ങൾ. ചിട്ടയ്ക്ക് ഉറക്കം, ഭക്ഷണം, കുളി മുതലായ അനാചാരങ്ങളിലൊന്നും താത്പര്യമില്ല. ആയിരക്കണക്കിന് ഫാൻസുള്ള ഒരു ബ്ലോഗുണ്ട്. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഈമെയിൽ അയക്കുക.
വിക്കിപീഡിയ
എന്റെ വിക്കിക്കകത്തുള്ള ഫോട്ടോ
2009 ഫെബ്രുവരി 4-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. അതിന് ഏറെക്കാലം മുമ്പുതന്നെ ഇംഗ്ലീഷ് വിക്കിയിൽ അംഗത്വമുണ്ടായിരുന്നു - പക്ഷെ എഡിറ്റ് ചെയ്യാൻ തുടങ്ങിയത് മലയാളം വിക്കിയിലാണ്. 2009 ഒക്ടോബർ 17-ന് സിസോപ്പായി.
ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ് മലയാളം വിക്കിയിൽ പ്രവേശിച്ചത്. സുനിൽ, ഷിജു, അനൂപൻ മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ് വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുവരെ എഴുതിയ ലേഖനങ്ങളൊക്കെ ഈ താളിലുണ്ട്. സ്റ്റബ്ബുകൾ മാത്രമായിരുന്നു പണ്ട് എഴുത്ത്. ജ്യോതിശാസ്ത്രകവാടത്തിനുവേണ്ടി വലിയ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ ശേഷം ഇനി സ്റ്റബ്ബുകളിലേക്കില്ല എന്ന തീരുമാനത്തിലാണ്. എന്റെ വിക്കി പരീക്ഷണശാല ഇവിടെക്കാണാം.
സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കാറുണ്ട്. ഇവിടെ കുറേകാലം പ്രവർത്തിച്ചശേഷം ഇംഗ്ലീഷ് വിക്കിയിലും കൈയിടാൻ തുടങ്ങിയിട്ടുണ്ട്. വാൻഡൽ ഫൈറ്ററായായിരുന്നു തുടക്കം - ഇപ്പോൾ അല്പസ്വല്പം എഴുത്തുമുണ്ട്.
വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാൻ എന്നോട് സംവാദത്താളിൽ ആവശ്യപ്പെടാം. കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ആവശ്യമുണ്ടെങ്കിൽ സംവാദത്താളിൽ ഒരു കുറിപ്പിടുകയാണെങ്കിൽ സഹായിക്കാൻ ശ്രമിക്കാം.
ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ