കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കോഴിക്കോട്
അപരനാമം: കാലിക്കറ്റ് സിറ്റി
Kerala locator map.svg
Red pog.svg
കോഴിക്കോട്
11.25° N 75.77° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങള്‍ കോര്‍പറേഷന്‍
മേയര്‍ എം.ഭാസ്കരന്‍
വിസ്തീര്‍ണ്ണം 28.482 [1]ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 4,36,400
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
637001
+91 495
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കടല്‍ തീരം

ദക്ഷിണേന്ത്യന്‍‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുര്‍ക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയര്‍‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.

കേരളത്തിലെ പട്ടണങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളില്‍ ഒന്നാണ്.

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാള്‍ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയില്‍/കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോയില്‍കോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാല്‍ ചുറ്റപ്പെട്ട കോയില്‍ - കോയില്‍ക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികള്‍ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാര്‍ 'കലിഫോ' എന്നും യൂറോപ്യന്മാര്‍ 'കാലിക്കറ്റ്' എന്നും വിളിച്ചു.[2]

[തിരുത്തുക] സ്ഥലനാമവിശേഷം

കോഴിക്കോട് എന്ന പേരിന്റെ ആവിര്‍ഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട് കോ എന്നാല്‍ കോട്ട എന്നും അഴി എന്നാല്‍ അഴിമുഖം എന്നും കോട് എന്നാല്‍ നാട് എന്നും ആണ് അര്‍ത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോള്‍ കോഴിക്കോട് എന്നാവും ഇതല്ല കോയില്‍(കൊട്ടാരം) കോട്ട എന്നീ വാക്കുകളില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു
മറ്റൊരഭിപ്രായം പോര്‍ളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോയില്‍കോട്ടയിലേക്കു മാറ്റി. കോയില്‍(കൊട്ടാരം), കോട്ട എന്നീ വാക്കുകള്‍ ചേര്‍ന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികള്‍ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാര്‍ ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി
ടിപ്പു സുല്‍ത്താന്‍ മലബാര്‍ കീഴടക്കി കോഴിക്കോടിന്റെ പേര് ഫിറോസാബാദ് എന്നാക്കി മാറ്റി എന്നാല്‍ ഇത് അധിക കാലം നിലനിന്നില്ല ഫിറോസാബാദ് പിന്നീട് ഫറോക്ക് എന്ന പേരില്‍ അരിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ് ഇവിട ടിപ്പു സുല്‍ത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.

[തിരുത്തുക] ഐതിഹ്യം

കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനുകാരണം അറബികള്‍ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തിപകരുന്ന തരത്തില്‍ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്‌. ഔവ്വായി എന്നൊരു ജോനകന്‍ തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തഉകയും ചെയ്തു.എന്നാല്‍ ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളില് പലര്‍ക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാല്‍ സ്ഥിരമായി അവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താന്‍ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു..ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ.

ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തില്‍ പ്രചരിച്ചുകാണുന്നുണ്ട്.

[തിരുത്തുക] ചരിത്രം

1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്

ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴില്‍ ഇവിടം ഒരു പട്ടണമായി വളര്‍ന്നു. അവര്‍ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാര്‍ സാമൂതിരി അന്നറിയപ്പെടാന്‍ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.

മികച്ച തുറമുഖം എന്ന നിലയില്‍‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികള്‍ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ചൈനീസ് സഞ്ചാരികള്‍ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നിട് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍‌ അകലെയുള്ള കാപ്പാട് കടല്‍ത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തില്‍ സ്ഥാനം നേടി.

പിന്നിട് പോര്‍ച്ചുഗീസുകാര്‍‌ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാല്‍ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാന്‍‌ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ചില‍ പ്രദേശങ്ങളില്‍ വാണിജ്യം നടത്താന്‍ പോര്‍ച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.

1766ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തെത്തുടര്‍‌ന്ന് ഹൈദരാലിയുടെ പിന്‍‌ഗാമിയായിരുന്ന ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് ബ്രിട്ടിഷുകാര്‍ക്ക് കൈമാറുകയുണ്ടായി. 1956ല്‍ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡന്‍സിയുടെ കീഴിലായിരുന്നു.



[തിരുത്തുക] വ്യവസായങ്ങള്‍

  1. മര വ്യവസായം-കല്ലായി
  2. ഓട്,ഇഷ്ടിക വ്യവസായം-ഫറോക്
  3. കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമ്മണ്‍വെല്‍ത്ത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്

[തിരുത്തുക] മറ്റു പേരുകള്‍

[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍

മലയാളത്തിലെ പല പ്രധാന വര്‍ത്തമാനപ്പത്രങ്ങളുടെയും ജന്മം കോഴിക്കോട് നഗരത്തിലാണ്. പ്രധാന പ്രസിദ്ധീകരണങ്ങള്‍ ചുവടെ.

[തിരുത്തുക] ആശുപത്രികള്‍

  • കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണ്
  • ബേബി മെമ്മോറിയല്‍
  • മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (മിംസ് )
  • നാഷണല്‍ ഹോസ്പിറ്റല്‍
  • അശോക
  • പി വി എസ്
  • ഇഖ്റ
  • ബീച്ചാശുപത്രി
  • കോട്ടപറമ്പ് ആശുപത്രി

[തിരുത്തുക] പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

  • കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ്
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‍നോളജി
  • ഗവ. മോഡല്‍ എന്‍ജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹില്‍.
  • കോഴിക്കോട് മെഡിക്കല്‍ കോളേജ്.
  • ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ്, (ഏഷ്യയിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹോമിയോപതിക് മെഡിക്കല്‍ കോളേജ്).
  • സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, പൊക്കുന്നു.
  • ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത.
  • ഫാറൂഖ് കോളേജ്
  • സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി.
  • ഗവ. ലോകോളേജ്, കോഴിക്കോട്.
  • മലബാര്‍ കൃസ്ത്യന്‍ കോളേജ്, കോഴികോട്.

[തിരുത്തുക] അവലംബം

  1. Official Website of Kozhikode
  2. വേലായുധന്‍ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുന്‍പ്,ഡി സി ബുക്സ് ISBN 81-240-0493-5
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം