കവാടം:ജ്യോതിശാസ്ത്രം/വാർത്തകൾ/പഴയവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 20 മാർച്ച് 2012 | ചതുരാകൃതിയിലുള്ള ഒരു താരാപഥം(LEDA 074886) കണ്ടെത്തി. |
| 11 മാർച്ച് 2012 | 1091 പുതിയ സൗരയൂഥേതരഗ്രങ്ങളുടെ പട്ടിക കെപ്ലർ ഗവേഷക സംഘം പുറത്തിറക്കി. |
| 4 മാർച്ച് 2012 | ശനിയുടെ ഉപഗ്രഹമായ ഡീഓനീയിൽ ചാർജ്ജിത ഓക്സിജൻ തന്മാത്രകൾ കണ്ടെത്തി |
| 24 ഫെബ്രുവരി 2012 | സ്പെയ്സിൽ ഖരരൂപത്തിലുള്ള ബക്കിബാൾ(C16) കണ്ടെത്തി |
| 14 ഫെബ്രുവരി 2012 | സൂപ്പർ എർത്ത് വിഭാഗത്തിൽ വരുന്ന സൗരയൂഥേതരഗ്രഹങ്ങളുടെ കേന്ദ്രത്തിൽ ഉർകിയ മഗ്നീഷ്യം സിലിക്കേറ്റാണുള്ളതെന്ന് പുതിയ പഠനം |
| 6 ഫെബ്രുവരി 2012 | ചൊവ്വയിൽ സമുദ്രമുണ്ടായിരുന്നതിന് മാർസ് എക്സ്പ്രസ് പുതിയ തെളിവുകൾ ലഭ്യമാക്കി |
| 2 ഫെബ്രുവരി 2012 | ഗ്രാവിറ്റി റിക്കവറി ആന്റ് ഇന്റീരിയർ ലബോറട്ടറി(GRAIL) ദൗത്യം ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാനാവാത്ത മറുവശത്തിന്റെ വീഡിയോ ചിത്രം ആദ്യമായി ഭൂമിയിലെത്തിച്ചു. |
| 31 ജനുവരി 2012 | അമേരിക്കയിലെ നാല് ഹൈസ്ക്കൂൾ വിദ്യാർത്ഥിനികൾ പുതിയ മില്ലിസെക്കന്റ് പൾസാറിനെ കണ്ടെത്തി. ചൊവ്വയിൽ സമുദ്രമുണ്ടായിരുന്നതിന്റെ പുതിയ തെളിവുകൾ മാർസ് എക്സ്പ്രസ് ഓർബിറ്ററിൽ നിന്നും ലഭിച്ചു. |
| 27 ജനുവരി 2012 | കെപ്ലർ ദൗത്യം 26 സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. 11 ഗ്രഹയൂഥങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. |
| 26 ജനുവരി 2012 | ഛിഹ്നഗ്രഹമായ വെസ്റ്റയുടെ അന്തർഭാഗത്ത് ജലശേഖരമുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ. |
| 24 ജനുവരി 2012 | 2006നു ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. |
| 17 ജനുവരി 2012 | പ്രപഞ്ചോത്ഭവത്തെ കുറിച്ചു പഠിക്കുന്ന പ്ലാങ്ക് ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. |
| 12 ജനുവരി 2012 | വലയങ്ങളുള്ള ഒരു സൗരയൂഥേതരഗ്രഹത്തെ കണ്ടെത്തിയതായി അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി പ്രഖ്യാപിച്ചു. കെപ്ലർ ദൗത്യം ഭൂമിയെക്കാൾ ചെറിയ മൂന്നു സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. |
| 10 ജനുവരി 2012 | 16 വർഷത്തെ പ്രവർത്തനത്തിനു ശേഷം Rossi X-ray Timing Explorer (RXTE) ദൗത്യം അവസാനിച്ചു. |
| 6 ജനുവരി 2012 | ചന്ദ്രനിൽ നിന്നു കണ്ടെത്തിയ ഒരു ധാതു (ട്രാൻഗുലിറ്റൈറ്റ്) ആസ്ട്രേലിയയിലെ ഒരു പുരാതനശിലയിൽ നിന്നും കണ്ടെത്തി. |
| 5 ജനുവരി 2012 | നാലു സൗരയൂഥേതരഗ്രഹങ്ങളെ (HAT-P-34, HAT-P-35, HAT-P-36, HAT-P-37) കൂടി കണ്ടെത്തി. ബുധനിലെ എമിനെസ്ക്യു ഗർത്തത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള പ്രഭാവലയം കണ്ടെത്തി. |
| 1 ജനുവരി 2012 | ഗ്രെയിൽ എ (GRAIL-A) പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. |
| 15 ഡിസംബർ 2011 | 2020ൽ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് രണ്ട പേടകങ്ങൾ അയക്കുമെന്ന് നാസ അറിയിച്ചു. ഇവ യൂറോപ്പയിൽ ഇറങ്ങി പര്യവേക്ഷണം നടത്തുന്നവയായിരിക്കും. |
| 13 ഡിസംബർ 2011 | ബഹിരാകാശ പേടകം ഡോൺ ഛിന്ന ഗ്രഹം വെസ്റ്റയുടെ 210കി.മീറ്റർ അടുത്തുള്ള പ്രദക്ഷിണപാതയിലെത്തി. ജീവസാദ്ധ്യമേഖലയിലുള്ള ഗ്രഹങ്ങളുടെ കാറ്റലോഗ് ഓൺലൈനിൽ ലഭ്യമായി തുടങ്ങി. (http://phl.upr.edu/home) |
| 8 ഡിസംബർ 2011 | ചൊവ്വയിൽ പുതിയതായി കണ്ടെത്തിയ ധാതുപാളികൾ ഒഴുകുന്ന ജലമുണ്ടായിരുന്നതിന്റെ പുതിയ തെളിവാണെന്ന് ശാസ്ത്രസംഘം അവകാശപ്പെട്ടു. |
| 6 ഡിസംബർ 2011 | വോയെജർ 1 സൂര്യനിൽ നിന്നും 1800 കോടി കി.മീറ്റർ അകലെയുള്ള സൗരയൂഥാതിർത്തിയിൽ പ്രവേശിച്ചു. സൂര്യസമാനമായ ഗ്രഹത്തിന്റെ ആവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന കെപ്ലർ 22b എന്ന സൗരയൂഥേതര ഗ്രഹത്തെ കെപ്ലർ ദൗത്യം കണ്ടെത്തി |
| 4 ഡിസംബർ 2011 | കാൽടെകിലെ ശാസ്ത്രജ്ഞർ 18 പുതിയ സൗരയൂഥേതരഗ്രഹങ്ങളെ കൂടി കണ്ടെത്തി. ന്യൂ ഹൊറൈസൺ പ്ലൂട്ടോയുടെ 150 കോടി കി.മീറ്റർ സമീപത്തെത്തി 1986ൽ വോയെജർ1 സൃഷ്ടിച്ച റെക്കോർഡ് (158 കോടി കി.മീറ്റർ) മറികടന്നു |
| 1 ഡിസംബർ 2011 | ഭൂമിയുടെ 1.6 മടങ്ങ് വലിപ്പവും പത്ത് മടങ്ങിൽ താഴെ പിണ്ഡവുമുള്ള ഗ്രഹത്തെ (കെപ്ലർ 21b) കണ്ടെത്തി. |
| 27 നവംബർ 2011 | മാർസ് സയൻസ് ലബോറട്ടറി വിജയകരമായി വിക്ഷേപിച്ചു. റോക്കറ്റിൽ നിന്ന് വേർപെട്ടതിനു ശേഷമുള്ള ആദ്യത്തെ സന്ദേശം ലഭിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. |
| 18 നവംബർ 2011 | നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ നിന്നു ലഭിച്ച ഇമേജുകൾ ഉപയോഗിച്ച് കൂടുതൽ വ്യക്തതയുള്ള ടോപോഗ്രാഫിക് മാപ് സൃഷ്ടിച്ചു. |
| 17 നവംബർ 2011 | വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ഹിമാവരണത്തിനു താഴെ വൻതോതിലുള്ള ദ്രവജലശേഖരം ഉള്ളതിന് പുതിയ തെളിവുകൾ ലഭിച്ചു. |
| 15 നവംബർ 2011 | 2012 മാർച്ച് 17ന് അവസാനിക്കേണ്ടിയിരുന്ന മെസ്സഞ്ചർ പദ്ധതി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതായി നാസ അറിയിച്ചു. |
| 13 നവംബർ 2011 | 2010 SO 16 എന്ന ഛിന്നഗ്രഹം അതിന്റെ കുതിലാടാകൃതിയിലുള്ള ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥവുമായി പങ്കുവെക്കുന്നതായി കണ്ടെത്തി.
ലുട്ടേഷ്യ എന്ന ഛിന്നഗ്രഹം ഭൂമി, ചൊവ്വ, ശുക്രൻ എന്നീ ആന്തരസൗരയൂഥ ഗ്രഹങ്ങളിലുള്ള പദാർത്ഥങ്ങൾ കൊണ്ടു തന്നെയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. |
| 12 നവംബർ 2011 | ഹബിൾ ബഹിരാകാശ ദൂരദർശിനി 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി.
വളരെ വർഷങ്ങൾക്കു ശേഷം 100,000 km വ്യാസമുള്ള ഭീമൻ സൗരകളങ്കം ഭൂമിക്കഭിമുഖമായി വന്നു |
| 11നവംബർ 2011 | ടെറാന്റുല നെബുല അതിവേഗം വികസിക്കുന്നതായി ശാസ്ത്രജ്ഞർ. ചന്ദ്ര എക്സ്-റേ ഓബ്സർവേറ്ററിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. |
| 7 നവംബർ 2011 | നവംബർ എട്ടിന് ഭൂമിയുടെ 3,24,600 കി.മീറ്റർ അകലെ കൂടി 2005 YUഎന്ന ഛിന്നഗ്രഹം കടന്നു പോകും. |
| 5 നവംബർ 2011 | ഹബിൾ ബഹിരാകാശ ദൂരദർശിനി ഒരു തമോദ്വാരത്തെ പ്രദക്ഷിണം ചെയ്യുന്ന ക്വാസാർ അക്രിഷൻ ഡിസ്ക് കണ്ടെത്തി. |
| 4 നവംബർ 2011 | ഫെർമി ഗാമാ-റേ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു. |
| 3 നവംബർ 2011 | ചൊവ്വയിലെ കളിമണ്ണുകളെ കുറിച്ചുള്ള പഠനം അന്തർഭാഗത്ത് ജലസാന്നിദ്ധ്യമുള്ളതിന്റെ സൂചന നൽകുന്നുവെന്ന് നാസ. |
| 22 ഡിസംബർ 2010 | കാസിനി എന്ന കൃത്രിമോപഗ്രഹം ശനിയുടെ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണം ചെയ്തു. |
| 8 ഡിസംബർ 2010 | LS IV-14 116 എന്ന നക്ഷത്രത്തിൽ 4 ബില്ല്യൺ ടൺ ഭാരം വരുന്ന സിർക്കോണിയം ലോഹത്തിന്റെ പാളി കണ്ടെത്തി. |
| 30 നവംബർ 2010 | ESA യുടെ വീനസ് എക്സ്പ്രസ് ശുക്രന്റെ അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. |
| 30 നവംബർ 2010 | ശനിയുടെ ഉപഗ്രഹമായ റിയയിൽ ഓക്സിജൻ വാതകത്തിന്റെ സാന്നിധ്യം നാസയുടെ കാസ്സിനി എന്ന ബഹിരാകാശ പേടകം കണ്ടെത്തി. |
| 15 ഒക്ടോബർ 2010 | ബ്രസീലിയൻ ജ്യോതിശാസ്ത്രജ്ഞർ ആകാശഗംഗയുടെ ഘടന വിശദീകരിക്കാൻ പുതിയ മാതൃക പുറത്തിറക്കി |
| 1 ഒക്ടോബർ 2010 | Gliese 581 എന്ന നക്ഷത്രത്തിന്റെ ചുറ്റുമുള്ള ജീവസാധ്യമേഖലയിൽ ഒരു ഗ്രഹത്തെ കണ്ടെത്തി |
| 25 ഓഗസ്റ്റ് 2010 | HD 10180 എന്ന നക്ഷത്രത്തിനുചുറ്റും ഏഴ് ഗ്രഹങ്ങൾ വരെ ഉണ്ടായേക്കാവുന്ന സൗരയൂഥേതരവ്യവസ്ഥ കണ്ടെത്തി |