ജപ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജപ്പാൻ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: കി മീ ഗയോ...
Japan-location-cia.gif
തലസ്ഥാനം ടോക്കിയോ
രാഷ്ട്രഭാഷ ജാപ്പനീസ്
ഗവൺമന്റ്‌
ചക്രവർത്തി
പ്രധാനമന്ത്രി‌
ഭരണാഘടനാനുസൃത രാജ വാഴ്ച
അക്കിഹിതോ
യാസുവോ ഫുക്കുദ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജനുവരി 3, 1868
വിസ്തീർണ്ണം
 
3,77,835ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
127,417,244 (2005)
337/ച.കി.മീ
നാണയം യെൻ (JPY)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +9
ഇന്റർനെറ്റ്‌ സൂചിക .jp
ടെലിഫോൺ കോഡ്‌ +81

കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .(日本 നിഹോൺ അഥവാ നിപ്പോൺ? , ഔദ്യോഗികമായി日本国 Nippon-koku ജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന അക്ഷരങ്ങൾക്ക് "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മൂവായിരത്തിലേറെ ദ്വീപുകൾ [1]ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം.നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസ്ത്ര‌തിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, നിറയെ അഗ്നിപർവതങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഏറ്റവും ഉയരമേറിയ പർവതം ആയ മൗണ്ട് ഫ്യുജി. ഏകദേശം 12.8 കോടിയാണ് ജനസംഖ്യ. ടോക്കിയോ ഉൾപ്പെടുന്ന ഗ്രേറ്റർ‍ ടോക്കിയൊ ഏരിയ ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്‌. 3 കോടിയിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നു.

ഉത്തര പ്രാചീനശിലായുഗം മുതൽ തന്നെ ജപ്പാനിൽ ജനവാസമുണ്ടായിരുന്നതായി ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. AD ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകങ്ങളിൽ ജപ്പാനെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. 1947ൽ പുതിയ ഭരണഘടന അംഗീകരിച്ച ജപ്പാൻ അതിനു ശേഷം ഭരണാഘടനാനുസൃത രാജ വാഴ്ചയാണ് പിന്തുടരുന്നത്.

ജപ്പാൻ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പേരിനു പിന്നിൽ [തിരുത്തുക]

ജിഹ്‌പെൻ അഥവാ ചിപ്പോങ് (ഉദയസൂര്യന്റെ നാട് എന്നാണർത്ഥം) എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ജപ്പാൻ എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ജപ്പാൻ കാർ നിഫോൺ എന്നോ നിപ്പോൺ എന്നോ ആണ്‌ ഉച്ചരിക്കന്നതെങ്കിലും ജപ്പാൻ എന്നാണ്‌ ലോകം അറിയുന്നത്. മഹത്തായ എന്നർത്ഥമുള്ള ദയ് എന്ന വിശേഷണവും ചേർത്ത് ദയ് നിപ്പോൺ എന്നും വിളിക്കും. ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടൻ) എന്നും അപരനാമമുണ്ട്.

ചരിത്രം [തിരുത്തുക]

അവലംബം [തിരുത്തുക]

  1. "Nihon Rettō". Daijirin / Yahoo Japan dictionary. ശേഖരിച്ചത് 2007-05-07. 

‍‍

"http://ml.wikipedia.org/w/index.php?title=ജപ്പാൻ&oldid=1673605" എന്ന താളിൽനിന്നു ശേഖരിച്ചത്