ബംഗ്ലാദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബംഗ്ലാദേശ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: അമർ ഷോണാർ ബംഗ്ലാ..
LocationBangladesh.png
തലസ്ഥാനം ധാക്ക
രാഷ്ട്രഭാഷ ബംഗാളി
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
പാർലമെൻററി ജനാധിപത്യം‌
ഇയാവുദ്ദിൻ അഹമ്മദ്
ഖാലിദാ സിയ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മാർച്ച് 26, 1971
വിസ്തീർണ്ണം
 
1,44,000ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
14,43,19,628(2005)
1002/ച.കി.മീ
നാണയം തക്കാ (BDT)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +6
ഇന്റർനെറ്റ്‌ സൂചിക .bd
ടെലിഫോൺ കോഡ്‌ +880

തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയിൽ നൂറാം സ്ഥാനമാണെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

ബംഗ്ലാദേശിന്റെ പടിഞ്ഞാറും വടക്കും കിഴക്കുമായി ചുറ്റപ്പെട്ട് ഇന്ത്യ കിടക്കുന്നു. തെക്കു കിഴക്കു ഭാഗത്തെ അതിർത്തി ബർമ്മയുമായി പങ്കിടുന്നു. തെക്കുഭാഗം ബംഗാൾ ഉൾക്കടലാണ്‌. ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 അടീ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിൽഹെറ്റും ചിറ്റഗോംഗ് കുന്നുകളുമാണ് ഇതിന് അപവാദമായുള്ളത്. ഇവിടെ ഉയരം 500 മുതൽ 2000 അടി വരെയാണ്. ബംഗ്ലാദേശിന്റെ ഏറ്റവും തെക്കുവശത്ത് വേലിയേറ്റപ്രദേശമായ സുന്ദർബൻ സ്ഥിതി ചെയ്യുന്നു. ഉഷ്ണമേഖലാവനങ്ങൾ നിറഞ്ഞ ഇവിടെ മാനുകളുടേയും മുതലകളുടേയ്യും പ്രശസ്തമായ ബംഗാൾ കടുവകളുടേയും ആവാസമാണ്[1]‌.

[തിരുത്തുക] നദികൾ

പദ്മ, ജമുന, മേഘ്ന എന്നീ നദികളുടെ തടമാണ് ബംഗ്ലാദേശ്. യഥാക്രമം ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളെയാണ് ബംഗ്ലാദേശിൽ പദ്മ, ജമുന എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഈ നദികൾ കൂടിച്ചേരുന്ന ഇടമായ ചാന്ദ്പൂറിൽ നദിക്ക് 17 മൈൽ വീതിയുണ്ട്. (ചാന്ദ്പൂർ സമുദ്രത്തിൽ നിന്ന് 70 മൈൽ ദൂരെയാണ്). ബംഗ്ലാദേശിന്റെ തെക്കുഭാഗം ഇപ്പോഴും നദിയുടെ എക്കൽ നിക്ഷേപം മൂലം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടത്തെ കാർഷികാഭിവൃദ്ധി, എക്കലിന്റെ പുനർനിക്ഷേപത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വെള്ളപ്പൊക്കം ഇവിടത്തെ പ്രധാന ഭീഷണിയാണ്[1].

[തിരുത്തുക] കാലാവസ്ഥ

പൊതുവേ ചൂടൂള്ളതും ആർദ്രമായ കാലവസ്ഥയുമാണ് ബംഗ്ലാദേശിലേത്. മഴയുടെ അളവ് പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് 127 സെന്റീമീറ്റർ മുതൽ കിഴക്ക് കോക്സ് ബസാർ ഭാഗത്ത് 356 സെന്റീമീറ്റർ വരെയാണ് വാർഷിക വർഷപാതം. മഴയുടെ മൂന്നിൽ രണ്ടു ഭാഗവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷകാലത്താണ് ലഭിക്കുന്നത്. ഇതിനു മുൻപായും ഏപ്രിൽ മേയ് മാസങ്ങളിൽ ഇടിവെട്ടോടു കൂടീയ ചെറിയ മഴക്കാലം ഉണ്ടാകാറുണ്ട്. മൺസൂൺ കാലത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ നിന്നും ചുഴലിക്കാറ്റും മഴയും ഉണ്ടാകുന്നു. ഏതാണ്ട് ഡിസംബറും ജനുവരിയും മാത്രമാണ് ബംഗ്ലാദേശിൽ മഴയില്ലാത്ത സമയം. ബംഗ്ലാദേശിലെ ശരാശരി താപനില വടക്ക് 24 °C മുതൽ തെക്ക് 27 °C വരെയാണ്. ജനുവരി, മഴയില്ലാത്ത മാസം എന്നതിനു പുറമേ ഏറ്റവും തണുപ്പുള്ള മാസം കൂടീയാണ്. ഇവിടത്തെ കുറഞ്ഞ ആർദ്രത 70% ആണ്[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 218-220. 

‍‍

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ