സൈപ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Κυπριακή Δημοκρατία (Greek)
Kypriakī́ Dīmokratía
Kıbrıs Cumhuriyeti (Turkish)
Republic of Cyprus
Flag of Cyprus ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Υμνος είς την Ελευθερίαν
Ýmnos eis tīn Eleutherían
Hymn to Liberty1
Location of Cyprus
Location of  സൈപ്രസ്  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനം
(and largest city)
Nicosia (Lefkosia, Lefkoşa)
35°08′N, 33°28′E
ഔദ്യോഗിക ഭാഷകള്‍ Greek and Turkish[1]
Demonym Cypriot
ഭരണകൂടം Presidential republic
 -  President Dimitris Christofias
Independence from the United Kingdom 
 -  Date 16 August 1960[2] 
 -  Independence Day 1 October[3] 
Accession to
the
 European Union
1 May 2004
 -  ജലം (%) negligible
ജനസംഖ്യ
 -  1.1.2009 census 801,600 (estimate) 
ആഭ്യന്തര ഉത്പാദനം (PPP) 2007 IMF estimate
 -  ആകെ $21.400 billion[4] (107th)
 -  ആളോഹരി $27,171[4] (30th)
GDP (nominal) 2007 IMF estimate
 -  Total $21.303 billion[4] (87th)
 -  Per capita $27,047[4] (28th)
Gini? (2005) 29 (low) (19th)
HDI (2006) Green Arrow Up Darker.svg 0.912 (high) (30th)
നാണയം Euro2 (EUR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റര്‍നെറ്റ് സൂചിക .cy3
ഫോണ്‍ കോഡ് +357
1 Also the national anthem of Greece.
2 Before 2008, the Cypriot pound.
3 The .eu domain is also used, shared with other European Union member states.

മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യന്‍ ദ്വീപുരാജ്യമാണ് സൈപ്രസ്. (ഗ്രീക്ക്: Κύπρος, Kýpros; Turkish: Kıbrıs), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് (ഗ്രീക്ക്: Κυπριακή Δημοκρατία, Kypriakí Dimokratía) റ്റര്‍ക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.

മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയില്‍ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നുമാണ്‌. വര്‍ഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകര്‍ഷിക്കുന്നു. [5] ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ല്‍ യുണൈറ്റഡ് കിങ്ഡത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ല്‍ സൈപ്രസ് ഒരു കോമണ്‍‌വെല്‍ത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമാണ്.

1974-ല്‍ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റര്‍ക്കിഷ് സൈപ്രിയോട്ടുകളും തമ്മില്‍ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകള്‍ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഗ്രീക്ക് സൈനീക ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടര്‍ന്ന് റ്റര്‍ക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകള്‍ ഇതെത്തുടര്‍ന്ന് അഭയാര്‍ത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റര്‍ക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.


[തിരുത്തുക] അവലംബം

  1. Constitution of the Republic of Cyprus: "The official languages are Greek and Turkish" (Appendix D, Part 01, Article 3)
  2. Cyprus date of independence (click on Historical review)
  3. Cyprus Independence Day, 1 October
  4. 4.0 4.1 4.2 4.3 Cyprus: GDP data 2004-2008. IMF, World Economic Outlook Database, October 2008.
  5. Invest in Cyprus website - figures do not include tourism to the occupied North [1]

‍‍


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%88%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍