കിഴക്കൻ ടിമോർ
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
| Repúblika Demokrátika Timór Lorosa'e República Democrática de Timor-Leste Democratic Republic of Timor-Leste
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Unidade, Acção, Progresso (Portuguese: "Unity, Action, Progress") |
||||||
| ദേശീയ ഗാനം Pátria |
||||||
| തലസ്ഥാനം (and largest city) |
Dili |
|||||
| ഔദ്യോഗിക ഭാഷകൾ | Tetum and Portuguese1 | |||||
| Demonym | East Timorese | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | José Ramos-Horta | ||||
| - | Prime Minister | Xanana Gusmão | ||||
| Independence | from Portugal² | |||||
| - | Declared | November 28, 1975 | ||||
| - | Recognized | May 20, 2002 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | July 2005 estimate | 1,115,000[അവലംബം ആവശ്യമാണ്] (155th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $2.18 billion (206) | ||||
| - | ആളോഹരി | $800 (188) | ||||
| HDI (2007) | 0.514 (medium) (150th) | |||||
| നാണയം | U.S. Dollar³ (USD) |
|||||
| സമയമേഖല | (UTC+9) | |||||
| ഇന്റർനെറ്റ് സൂചിക | .tl4 | |||||
| ഫോൺ കോഡ് | +670 | |||||
| 1 | Indonesian and English are recognised by the Constitution as "working languages". | |||||
| 2 | Indonesia invaded East Timor on December 7, 1975 and left in 1999. | |||||
| 3 | Centavo coins also used. | |||||
| 4 | .tp is being phased out. | |||||
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർവ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.
പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു. ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ.
800$ മാത്രം പ്രതിഷീർഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോർ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിഷീർഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.[1]. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയിൽ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.
[തിരുത്തുക] അവലംബം
- ↑ "East Timor". The World Factbook. CIA. https://www.cia.gov/library/publications/the-world-factbook/geos/tt.html.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |