സൗദി അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
المملكة العربية السعودية
അൽ-മം‌ലക അൽ-അറബിയ്യ അസ്സൌദിയ്യ
Kingdom of Saudi Arabia
Flag of Saudi Arabia ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"അല്ലാഹു അല്ലാതെ ആരാധനക്ക് അര്ഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്" (കലിമ)
ദേശീയ ഗാനം
"Aash Al Maleek"
"Long live the King"

Location of Saudi Arabia
തലസ്ഥാനം
(and largest city)
റിയാദ്
24°39′N, 46°46′E
ഔദ്യോഗിക ഭാഷകൾ അറബി ഭാഷ
Demonym സൗദി അറേബ്യൻ, സൗദി
ഭരണകൂടം Absolute monarchy
 -  King അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌
 -  Crown Prince നായിഫ് ബിൻ അബ്ദുൽ അസീസ്‌
Establishment
 -  Kingdom declared January 8, 1926 
 -  Recognized May 20, 1927 
 -  Unified September 23, 1932 
 -  ജലം (%) negligible
ജനസംഖ്യ
 -  2007 estimate 27,601,038[1] (46th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $446 billion (27th)
 -  ആളോഹരി $21,200 (41st)
HDI (2004) 0.812 (high) (61)
നാണയം Riyal (SAR)
സമയമേഖല AST (UTC+3)
 -  Summer (DST) (not observed) (UTC+3)
ഇന്റർനെറ്റ് സൂചിക .sa
ഫോൺ കോഡ് +966
1 Population estimate includes 5,576,076 non-nationals.


അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (Arabic: المملكة العربية السعودية‎,English:Kingdom of Saudi Arabia). ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന രാജ്യമെന്ന അപൂർവ ബഹുമതിയും ഈ നാടിനുണ്ട്. സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. പ്രധാന വരുമാന മാർഗം പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തെ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.

ഉള്ളടക്കം

[തിരുത്തുക] വിഗഹ വീക്ഷണം

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന രാജ്യമാണ് സൗദി അറേബ്യ. പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൌരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ 2007-ലെ കണക്കെടുപ്പ് പ്രകാരം 27,601,038 ആണ്. പടിഞ്ഞാറ് ചെങ്കടലും തെക്ക്‏‏‏‏‏ യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ അറബിക്കടൽ, യു.എ.ഇ എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത്. എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ.

[തിരുത്തുക] ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിൽ അൽദാരിയ പ്രവിശ്യ ഭരിച്ചിരുന്ന സഅദ്ബ്നു മുഹമ്മദിനെയാണ് സൗദി അറേബ്യയുടെ സ്ഥാപകനായി പരിഗണിക്കുന്നത്. ഇസ്ലാമിക പരിഷ്കർത്താവായി രംഗപ്രവേശനം ചെയ്ത മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ആധുനിക സൗദി അറേബ്യയുടെ ഭരണാധികാരികളായ സൌദ്‌ കുടുംബത്തിന്റെ സഹായത്തോടെ അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽനിന്ന് ജനങ്ങളെ രക്ഷിച്ചെടുത്തു. അതിനോടനുബന്ധിച്ചാണ് സൌദ്‌ കുടുംബത്തിന്റെ ഭരണം സ്ഥാപിതമാകുന്നത്. അതിനു മുമ്പ് ഹിജാസ് എന്ന പേരിലാണ് സൗദി അറേബ്യ അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് സൗദി അറേബ്യയുടെ ഭരണത്തലവനായിത്തീർന്ന അബ്ദുൽ അസീസ് ബിൻ സഊദ്, മുഹമ്മദ് അബ്ദുൽ വഹാബ് എന്ന ഇസ്ലാമിക സൈദ്ധാന്തികനൊപ്പം ചേർ‍ന്നു പുതിയ രാഷ്ട്രീയ അസ്തിത്വം, രൂപവത്കരിച്ചതിന്റെ പരിണത ഫലമാണ് ഇന്നത്തെ രീതിയിലുള്ള സൗദി അറേബ്യയുടെ പിറവി.

[തിരുത്തുക] അബ്ദുൽ അസീസ് രാജാവ്‌ (1926-1953)

അബ്ദുൽ അസീസ് രാജാവ്‌

ഈജിപ്തിലെ ഓട്ടോമൻ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സഊദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർ‍ത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർ‍ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. നജ്ദിയൻ സിംഹം എന്ന അപരനാമത്തിലറിയപ്പെട്ട അബ്ദുൽഅസീസ് രാജാവിന്റെ കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്ന ആധു നിക സൗദി അറേബ്യ 1932 ൽ സ്ഥാപിതമായി. 1938ൽ എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുമേച്ചും ഒട്ടകങ്ങളെ വളർ‍ത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. സഊദ് രാജകുടുംബം സാവധാനം ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രം തിരുത്തിക്കുറിച്ചുകൊണ്ട്, ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. ഹാശിമിയ്യഃ കുടുംബത്തിൽനിന്ന് ഹിജാസിന്റെ അധികാരം ഏറ്റുവാങ്ങിയ അബ്ദുൽ അസീസ് രാഷ്ട്രത്തിന്റെ ഭരണം സ്വകുടുംബത്തിന്റെ കീഴിൽ ഏകീകരിച്ചു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് ആണ് അബ്ദുൽ അസീസ് രാജാവ്.

[തിരുത്തുക] സൗദ്‌ രാജാവ്‌ (1953-1964)

സൗദ്‌ രാജാവ്‌

അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം രാജാവായി അധികാരത്തിൽ വന്നത് സൌദ്‌ ബിൻ അബ്ദുൽ അസീസ്‌ രാജാവ് (ജനനം-1902, മരണം-1969) ആണ്.1953 മുതൽ1964 വരെ പതിനൊന്നു വര്ഷം സൌദ്‌ രാജാവ്സൗദി അറേബ്യയിൽ അധികാരത്തിലിരുന്നു.

[തിരുത്തുക] ഫൈസൽ രാജാവ്‌ (1964-1975)

ഫൈസൽ രാജാവ്‌ അമേരിക്കൻ പ്രസിഡണ്ട്‌ ആയിരുന്ന റിച്ചാർഡ് നിക്സൺ, ഭാര്യ എന്നിവരോടൊപ്പം

1964 മുതൽ 1975 വരെ ആധുനിക സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൌദ്‌ രാജാവിന് ശേഷം രാജാവായി വന്ന ഇദ്ദേഹത്തിന്റെ ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ-സൌദ്‌ എന്നാണ്. ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ് സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത്.

[തിരുത്തുക] ഖാലിദ്‌ രാജാവ്‌ (1975-1982)

[തിരുത്തുക] ഫഹദ്‌ രാജാവ്‌ (1982-2005)

ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി 1982 ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് സിംഹാസനത്തിലെത്തുന്നത്. തുടർന്നു 1956 ൽ ഖാദിമുൽഹറമൈനി ശരീഫൈനി (ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ) എന്ന സ്ഥാനപ്പേര് ഫഹദ് രാജാവ് തന്റെ പേരിനോട് ചേർത്തു. ഇരു വിശുദ്ധ ഹറമുകളുടെയും സേവകൻ എന്ന പേര് സൗദി അറേബ്യയിൽ ഭരണത്തിലിരിക്കുന്ന രാജാക്കാന്മാർ തങ്ങളുടെ പേരിനോട് ചേർത്ത് ഇപ്പോഴും ഉപയോഗിക്കുന്നു.

[തിരുത്തുക] അബ്ദുള്ള രാജാവ്‌ (2005-തുടരുന്നു )

2005 -ൽ ഫഹദ് രാജാവിന്റെ മരണ ശേഷം അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ സൗദി അറേബ്യൻ രാജാവായി അധികാരത്തിൽ വന്നു.

[തിരുത്തുക] പ്രധാന നഗരങ്ങൾ

[തിരുത്തുക] മനുഷ്യാവകാശങ്ങൾ

സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്രസഭയുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . സൗദിയിൽ മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളോട് അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന് ഹ്യൂമൺ റൈറ്റ് വാച്ച് എന്ന സംഘടന കുറ്റപ്പെടുത്തുന്നു. [2]. [3]

സൗദിയിലും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും ഉള്ള പ്രധാന പ്രത്യേകത അവിടത്തെ ആളുകളെ, സ്വദേശികളെ പ്രത്യേകിച്ചും ഓരോ പൗരനെയും രാഷ്ട്രം വിലമതിക്കുന്നു എന്നതാണ്. ഇസ്ലാമിക രാഷ്ട്രം എന്ന് അവകാശപ്പെടാൻ ആവില്ലെങ്കിലും ഭാഗികമായി ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ആയതിനാൽ രാഷ്ട്രത്തിൽ ധാർമികതയും മൂല്യങ്ങളും നിലനിർത്തുന്നതിന് ചില കർശന നിയമങ്ങൾ നടപ്പാക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത് എന്ന് വിലയിരുത്തുന്ന ഈ നിയമങ്ങൾ പക്ഷേ ലോക രാഷ്ട്രങ്ങളിൽ വെച്ച് കുറ്റകൃത്യങ്ങൾ എറ്റവും കുറവുള്ള രാജ്യങ്ങളായി ഗൾഫ് രാജ്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ട്.

[തിരുത്തുക] ചിത്ര ശാല

സൗദി അറേബ്യ ഇസ്ലാമിക രാഷ്ട്രമല്ലേ....?

[തിരുത്തുക] അവലംബം

  1. CIA - The World Factbook - Saudi Arabia
  2. http://www.hrw.org/en/content/un-world-leaders-should-press-saudis-intolerance
  3. http://www.hrw.org/en/reports/2008/07/07/if-i-am-not-human-0

‍‍

"http://ml.wikipedia.org/w/index.php?title=സൗദി_അറേബ്യ&oldid=1318673" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ