തോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോണിയും വള്ളമൂന്നുന്ന കഴുക്കോലേന്തിയ തോണിക്കാരനും

ജലഗതാഗതത്തിനുപയോഗിക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച വാഹനത്തെയാണ്‌‍ സാധാരണയായി തോണി എന്നു വിളിക്കുന്നത്. പരമ്പരാഗതമായി മരംകൊണ്ടാണ് ഇവ നിര്‍മ്മികാറുള്ളതെങ്കിലും ഇന്ന് ഫൈബര്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തോണികളും വിപണിയില്‍ ലഭ്യമാണ്‌. വഞ്ചി, വള്ളം, ഓടം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സാധാരണയായി കടവില്‍‍‍ നിന്ന് ആളുകളെയും സാധനങ്ങളെയും മറ്റൊരു കടവിലേക്ക് കടത്തുന്നതിനാണ് തോണി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ജലോത്സവങ്ങളിലെ ഒരു മത്സര ഇനമാണ്‌‍ വള്ളം കളി. ആകൃതിയുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വള്ളങ്ങള്‍ കണ്ടുവരുന്നു. ചുണ്ടന്‍ വള്ളം, ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം, പള്ളിയോടം എന്നിവ ഇതില്‍ ചിലതാണ്‌‍. കേരളത്തില്‍ സിമന്റ് കൊണ്ടും തോണി നിര്‍മ്മിക്കാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പുരാതനകാലം മുതല്‍ക്കേ ജലഗതാഗതം മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്കാരങ്ങള്‍ എല്ലാം തന്നെ സമുദ്രതീരങ്ങളിലാണ്‌ വികസിച്ചത് എന്നതും സമുദ്രമാര്‍ഗ്ഗം വ്യാപാരം എളുപ്പം നടത്താനായിരുന്നു എന്നതും അന്നത്തെ ജനത നൗകകളും തോണികളും ഉണ്ടാക്കിയിരുന്നതില്‍ വിദഗ്ദരായിരരിക്കണം എന്ന് കാണിക്കുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മരങ്ങള്‍ ചേര്‍ത്ത് വച്ച് വടം കൊണ്ട് കെട്ടിയുണ്ടാക്കുന്ന കെട്ടുമരം ആയിരിക്കണം അവര്‍ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ലോഹം കൊണ്ടുള്ള ആയുധങ്ങള്‍ വന്നതോടെ മരത്തില്‍ കൊത്തിയുണ്ടാക്കുന്ന തോണികളും മരപ്പലകകള്‍ കൊണ്ട് ഉണ്ടാക്കുന്ന തോണികളും രൂപമെടുത്തു. വലിയ നൗകകളും മറ്റും വടങ്ങള്‍ കൊണ്ട് കെട്ടിവരിഞ്ഞുതന്നെയാണ്‌ ഉണ്ടാക്കിയിരുന്നത്

[തിരുത്തുക] ഈജിപ്ത് മെസോപൊട്ടേമിയ

കെട്ടുമരവുമായി മത്സ്യബന്ധനത്തിന്

ക്രിസ്തുവിന്‍ 3000 വര്‍ഷങ്ങള്‍ മുന്ന് ഈജിപ്തിലും മെസൊപൊട്ടേമിയയിലും തോണികളും വന്‍ നൗകകളും ഉപയോഗിച്ചിരുന്നു. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികളിലൂടെ വന്‍ തോതില്‍ ജലഗതാഗതം നടന്നിരുന്നു. [1]മെഡിറ്ററേനിയന്‍ കടലിലേക്ക് ഈജിപ്തുകാര്‍ വന്‍ യാനങ്ങള്‍ അയച്ചിരുന്നു. ഈ വന്‍ യാനങ്ങള്‍ ബിബ്ലോസ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ബിബ്ലോസായിരുന്നു ഫിനീഷ്യരുടെ പ്രധാന തുറമുഖം. ഇവിടെ നിന്നും ഗ്രീസ്|ഗ്രീസിലേക്ക് ലെബനന്‍|ലെബനണിലെ സെഡാര്‍ മരങ്ങള്‍ കയറ്റി അയക്കപ്പെട്ടിരുന്നു. ഗ്രീസിന്റെ വാസ്തുശില്പമാതൃകലളും നൗകകളും പ്രധാനമയും നിര്‍മ്മിക്കപ്പെട്ടത് ഈ മരങ്ങള്‍ ഉപയോഗിച്ചായിരുന്നു. കേരളത്തില്‍ നിന്നും തേക്ക്, വീട്ടി എന്നീ മരങ്ങളും അവര്‍ കൊണ്ടുപോയിരുന്നതായും തെളിവുകള്‍ ഉണ്ട്. ഇന്ന് ലഭ്യമായ തോണികളില്‍ ഏറ്റവും പഴക്കം ചെന്നത് ഗീസായില്‍ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടത്. ഇത് കാര്‍ബണ്‍ ഡേറ്റിങ്ങ് പ്രകാരം 2500 ക്രി.മു. വിലേതാണ്‌ എന്ന് കരുതുന്നു. സെഡാര്‍ മരം ഉപയോഗിച്ച് നിര്‍മ്മിച്ച് ഈ തോണിക്ക് 143 അടി നീളവും 20 അടി വീതിയും ഉണ്ട്.

[തിരുത്തുക] ഫിനീഷ്യര് റൊമാക്കാരും

ക്രിസ്തുവിന്‌ പത്ത് നൂറ്റാണ്ട് മുന്‍പ് ഫിനീഷ്യന്മാര്‍ നാവികശക്തിയായിത്തീര്‍ന്നു. അവരുടെ നാവികവ്യൂഹം രണ്ട് പ്രത്യേകതരത്തിലുള്ള നൗകകളടങ്ങിയതായിരുന്നു. ഒന്ന് യാത്രക്കും മറ്റേത് യുദ്ധങ്ങള്ക്കുമാണ്‌ ഉപയോഗിച്ചിരുന്നത്. പത്തു നൂറ്റാണ്ടുകള്‍ക്ക് ശേഷം റോമാക്കാരും അവരുടേതായ നാവികവ്യൂഹങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. പൂണിക യുദ്ധത്തില്‍ വച്ച് അവര്‍ കയ്യടക്കിയ അഞ്ച് തട്ടുകളുള്ള വലിയ കപ്പലാണ്‍ അവര്‍ മാതൃകയാക്കിയത്. ഇതിനുശേഷം അവര്‍ നിരവധി കപ്പലുകള്‍ ഉണ്ടാക്കുകയും അവയെല്ലാം റോമാ സാമ്രാജ്യത്തെ വികസനത്തിന്‌ സാരമായ പിന്‍‌തുണ നല്‍കി.

[തിരുത്തുക] ഇന്ത്യ ചൈന

[തിരുത്തുക] കടവ്

സാധാരണയായി വിവിധ പ്രദേശങ്ങളിലേക്ക് തോണിയുടെ സേവനം ലഭ്യമാകുന്ന പുഴയോരത്തെയോ ജലാശയങ്ങളുടെ തീരത്തെയോ കടവ് എന്നു വിളിക്കുന്നു. കൂടാതെ നദീതീരങ്ങളിലുള്ള മണല്‍ (പൂഴി) എടുക്കുകയോ സ്ഥിരമായി ആളുകള്‍ കുളിക്കുകയോ അലക്കുകയോ ചെയ്യുന്ന തീരങ്ങളെയും കടവ് എന്നു വിളിക്കാറുണ്ട്.


[തിരുത്തുക] തോണിക്കാരന്‍

തുഴ അല്ലെങ്കില്‍ തണ്ട് ഉപയോഗിച്ച് തോണിയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്നയാളിനെ തോണിക്കാരന്‍ എന്നു വിളിക്കുന്നു.

[തിരുത്തുക] തുഴ

തോണിയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്ന ഒരു ഉപകരണമാണ്‌‍ തുഴ. പങ്കായം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

[തിരുത്തുക] തണ്ട്

തോണിയുടെ വേഗത നിയന്ത്രിക്കുന്ന ഒരു ഉപകരണമാണ്‌‍ തണ്ട്. തോണിയില്‍ ബന്ധിച്ചു നിര്‍ത്തിയ രീതിയിലാണ്‌‍ ഇവ കാണപ്പെടുന്നത്.

[തിരുത്തുക] ചുക്കാന്‍

[തിരുത്തുക] കാറ്റമരാന്‍(കട്ടുമരം)

പ്രധാന ലേഖനം: കട്ടുമരം
കാറ്റമരാന്‍

രണ്ടു പള്ളകളുള്ള ഒരുതരം തോണിയാണ് കാറ്റമരാന്‍. തമിഴിലെ കെട്ടുമരം എന്നതില്‍ നിന്നാണ് പേരിന്റെ ഉദ്ഭവം. തമിഴ്നാട്ടിലെ മുക്കുവ വര്‍ഗമായ പറവന്മാരാണ് ഇത് ആദ്യമായി നിര്‍മിച്ചത്. ചോള രാജവംശം കാറ്റമരാങ്ങള്‍ ഉയോഗിച്ചിരുന്നു.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതുകൂടി കാണുക

[തിരുത്തുക] അവലംബം

  1. http://www.historyworld.net/wrldhis/PlainTextHistories.asp?historyid=aa14
"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം