യൂഫ്രട്ടീസ്
| യൂഫ്രട്ടീസ് | |
| Arabic: الفرات, al-Furāt, Turkish: Fırat, Syriac: ܦܪܬ, Prāṯ | |
| നദി | |
|
ഇറാഖിലെ യൂഫ്രട്ടീസ്
|
|
| രാജ്യങ്ങൾ | |
|---|---|
| Basin area | തുർക്കി, സിറിയ, ഇറാഖ്, ജൊർഡാൻ, Saudi Arabia, കുവൈറ്റ് |
| Tributaries | |
| - left | Balikh, Khabur |
| - right | Sajur |
| Cities | Birecik, Ar-Raqqah, Deir ez-Zor, Ramadi, Fallujah, Kufa, Samawah, Nasiriyah |
| Primary source | Murat Su |
| Secondary source | Kara Su |
| Source confluence | Keban |
| - elevation | 610 m (2,001 ft) |
| Mouth | Shatt al-Arab |
| - location | Al-Qurnah, Basra Governorate, Iraq |
| Length | 2,289 km (1,422 mi) |
| Basin | 3,78,000 km² (1,45,947 sq mi) |
| Discharge | for Hīt |
| - average | 356 m³/s (12,572 cu ft/s) |
| - max | 2,514 m³/s (88,781 cu ft/s) |
| - min | 58 m³/s (2,048 cu ft/s) |
|
Map of the Tigris - Euphrates watershed
|
|
| [1][2] | |
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളിൽ ഒന്നുമാണ് യൂഫ്രട്ടീസ്. ടൈഗ്രീസിനോടൊപ്പം യൂഫ്രട്ടീസും ചേർന്നാണ് മൊസൊപ്പൊട്ടോമിയയെ നിർവചിച്ചത്. തൗറൂസ് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് സിറിയയിലൂടെ ഒഴുകി ഇന്നത്തെ ഇറാഖിലെ ബസ്രക്ക് വടക്കുള്ള അൽ-ഖുർന എന്ന സ്ഥലത്ത് ടൈഗ്രീസിൽ പതിക്കുന്നു. തുടർന്ന് ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവിൽ പേർഷ്യൻ ഉൾക്കടലിൽ ചെന്ന് ചേരുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേര്
യൂഫ്രട്ടീസിന്റെ ആധുനിക നാമം സുമേറിയൻ, അക്കാഡിയൻ നാമങ്ങളായ യഥാക്രമം ബുറാനുൻ,പു-റത്-തു എന്നിവയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാം. ഫലഭൂയിഷ്ഠമായ എന്നർഥം വരുന്ന ഗ്രീക്ക് പദം ഫ്രാറ്റ എന്നതിന്റെ രൂപമാണ് യൂഫ്രട്ടീസ് എന്ന പേര്.[3] അതേസമയം യൂഫ്രട്ടീസ് പദത്തിന്റെ ഒടുവിലെ ഭാഗം "വഹിക്കുന്നതിന്" എന്നർഥം വരുന്ന പേർഷ്യനിലെ ഫെറാറ്റ് എന്നതിൽ നിന്നോ ഗ്രീക്കിലെ ഫെറൊ എന്നതിൽ നിന്നോ വന്നതാവാം എന്നും അഭിപ്രായമുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
മുറാത്ത് സു വിന്റെയും കാര സു വിന്റെയും മദ്ധ്യത്തിൽ നിന്നാണ് യൂഫ്രട്ടീസ് ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്ന് അതു വന്നു ചേരുന്ന ഷാത്തുൽ അറബ് വരെയുള്ള യൂഫ്രട്ടീസിന്റെ നീളം 2289 കിലോമിറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുന്ന് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. തുർക്കി,സിറിയ,ഇറാഖ് എന്നിവയാണവ. തുർക്കിയിലുള്ള ഈ നദിയുടെ നീളം ഏകദേശം 526 കിലോമീറ്റർ വരും. സിറിയയിലും ഇറാഖിലും ഇതിന്റെ നീളം യഥാക്രമം 604 കിലോമീറ്ററും 1159 കിലോമീറ്ററും ആണ്.[2]
[തിരുത്തുക] ചരിത്രം
ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിലെ സുമേറിയൻ നാഗരികത പുഷ്കലമായത് യൂഫ്രട്ടീസ് നദി കാരണമാണ്. നിരവധി സുപ്രധാന നഗരങ്ങൾ ഈ നദീതീരത്ത് നിലകൊണ്ടിരുന്നു. മാരി, സിപ്പാർ, നിപ്പൂർ, ഷ്രുപ്പാക്, ഉറുക്, ഉർ, എരിഡ് എന്നിവ അവയിൽ പെടുന്നു. ഈ നദീതാഴ്‌വരയാണ് പിന്നീട് ബാബിലോണിയൻ, അസ്സീറിയൻ ചക്രവർത്തിമാരുടെ ഹൃദയഭൂമിയെ നിർണ്ണയിച്ചത്. നിരവധി നൂറ്റാണ്ടുകളായി പേർഷ്യൻ സാമ്രാജ്യത്തിന്റെ പശ്ചിമ മേഖലയേയും ഫലപ്രഥമായ ഈജിപ്ഷ്യൻ, റോമൻ നിയന്ത്രണത്തിന്റെ പൂർവ്വ പരിധിയേയും നിശ്ചയിച്ചത് യൂഫ്രട്ടീസായിരുന്നു. ഇമാം ഹുസൈൻ രക്തസാക്ഷിത്വം വരിച്ച കർബല യുദ്ധം നടന്നതും യൂഫ്രട്ടീസ് നദീതീരത്തായിരുന്നു.
[തിരുത്തുക] അവലംബം
- ↑ Isaev, V.A.; Mikhailova, M.V. (2009). "The hydrology, evolution, and hydrological regime of the mouth area of the Shatt al-Arab River". Water Resources 36 (4): 380-395. doi:10.1134/S0097807809040022.
- ↑ 2.0 2.1 "Volume I: Overview of present conditions and current use of the water in the marshlands area/Book 1: Water resources". New Eden Master Plan for integrated water resources management in the marshlands areas. New Eden Group. 2006. http://www.newedengroup.org/VOLUME_I_BOOK_1_Water_Resources_20060915.pdf, ശേഖരിച്ചത്: 11 October 2009.
- ↑ Harry Thurston Peck. "Euphrates", Harpers Dictionary of Classical Antiquities. New York. Harper and Brothers. 1898. Perseus Digital Library.
