ടൈഗ്രിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Tigris | |
|---|---|
| Map of the Tigris-Euphrates Watershed | |
| ഉദ്ഭവം | Eastern Turkey |
| Mouth | Shatt al-Arab |
| Basin countries | Turkey, Iraq, Syria and Iran |
| Length | 1,900 km (1,150 mi) |
മദ്ധ്യപൗരസ്ത്യദേശത്തിലെ ഒരു നദിയാണ് ടൈഗ്രിസ്. ഈ നദിയും യൂഫ്രട്ടീസും ചേർന്നാണ് മെസപ്പൊട്ടോമിയയുടെ അതിർത്തി രൂപവത്കരിക്കുന്നത്. തുർക്കിയിലെ ടൗറുസ് മലനിരകളാണ് ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. തുർക്കി, ഇറാക്ക്, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ നീളം. ഒടുവിൽ യൂഫ്രട്ടീസുമായി ചേർന്ന് ഷാറ്റ്-അൽ-അറബ് എന്ന നദി രൂപവത്കരിക്കുന്നു. ഈ നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു.