മെസപ്പൊട്ടേമിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധ്യപൂര്‍വേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികള്‍ക്കിടയില്‍ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ് മെസപ്പൊട്ടേമിയ. ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളും, തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ ഭൂഭാഗങ്ങളും ഇറാന്റെ തെക്കന്‍ പ്രദേശങ്ങളും ഇതില്‍പ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
ഗ്രീക്കു ഭാഷയില്‍ 'മെസോ'(μέσος) എന്നാല്‍ 'മധ്യം' എന്നും 'പൊട്ടേമിയ'(ποταμός) എന്നാല്‍ 'നദി' എന്നുമാണര്‍ത്ഥം. രണ്ടു നദികള്‍ക്കു മദ്ധ്യത്തിലുള്ള ഭൂപ്രദേശമായതിനാലാണ് ഇടയാര്‍ എന്ന അര്‍ത്ഥമുള്ള മെസപ്പൊട്ടേമിയ എന്ന പേരു് ഈ ഭൂപ്രദേശത്തിനു് ലഭിച്ചത്.
[തിരുത്തുക] ചരിത്രം
ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള മെസപ്പൊട്ടേമിയന്‍ കാലഘട്ടത്തെ പൊതുവേ രണ്ടായി തിരിക്കാം. ചരിത്രാതീതകാലമെന്നും ചരിത്രകാലമെന്നും.
എഴുത്തുവിദ്യ നിലവില്‍ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതില്‍ത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.
[തിരുത്തുക] അസീറിയന്‍ സാമ്രാജ്യം
ആദ്യകാലത്ത് വളരെ ചെറിയ രാജ്യമായിരുന്നു അസീറിയ. ഇന്നത്തെ വടക്കന് ഇറാഖും തുറ്ക്കിയുടെ ഭാഗവും ചേര്‍ന്ന പ്രദേശമായിരുന്നു ഇത്. മണലാരണ്യ ദേവനായ അശൂറിന്റെ പേരിലുള്ള അശൂറ് പട്ടണമായിരുന്നു ആദ്യ തലസ്ഥാനം.
ബി.സി. 1365-ല് അശൂര്‍ബാലിറ്റ് ഒന്നാമന്‍ രാജാവായതോടെയാണ് അസീറിയ വളര്‍ന്ന് തുടങ്ങിയത്. അസീറിയയ്ക്കു വടക്കുള്ള ചില പ്രദേശങ്ങള്‍ കീഴടക്കി അദ്ദേഹം രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു.
[തിരുത്തുക] പഞ്ചാംഗവും സമയവും
മെസൊപ്പൊട്ടേമിയക്കാര്‍ വളരെ പണ്ടു മുതലേ പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. സുമേറിയക്കാരാണ് ആദ്യത്തെ പഞ്ചാംഗം ഉണ്ടാക്കിയത്. ചന്ദ്രനെ അടിസ്ഥാനമാക്കിയ ചാന്ദ്രപഞ്ചാംഗമായിരുന്നു അത്. ഈ പഞ്ചാംഗത്തില്‍ 29 ഉം 30 ഉം ദിവസം വീതമുള്ള 12 മാസങ്ങളായി വര്‍ഷത്തെ വിഭജിച്ചു. കറുത്തപക്ഷത്തിനു ശേഷം ചന്ദ്രന്‍ ദൃശ്യമാകുന്നതോടെയാണ് ഓരോ മാസവും തുടങ്ങിയിരുന്നത്. സുമേറിയന്‍ പഞ്ചാംഗത്തില്‍ ഒരു വറ്ഷം ആകെ 354 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു പഞ്ചാംഗത്തിന്റെ പ്രധാന കുഴപ്പം. ഈ പ്രശ്നം ആദ്യം പരിഹരിച്ചത് ബാബിലോണിയക്കാരായിരുന്നു. അവര്‍ മൂന്നു വറ്ഷത്തിലൊരിക്കല്‍ ഒരു അധികമാസം-പതിമൂന്ന് മാസം ചേറ്ത്ത സുമേറിയന്‍ പഞ്ചാംഗം പരിഷ്കരിച്ചു. പിന്നീട്, കാല്‍ഡിയരാണ് പഞ്ചാംഗത്തില്‍ ഏഴു ദിവസങ്ങളുള്ള ആഴ്ച ക്രമീകരിച്ചത്.
[തിരുത്തുക] മതവും ജ്യോതിഷും
[തിരുത്തുക] സംഭാവനകള്‍
[തിരുത്തുക] വൃത്തവും സാഹിത്യവും
[തിരുത്തുക] എഴുത്തു വിദ്യ
[തിരുത്തുക] പുറം കണ്ണികള്‍
- Mesopotamia — introduction to Mesopotamia from the British Museum
- By Nile and Tigris, a narrative of journeys in Egypt and Mesopotamia on behalf of the British museum between the years 1886 and 1913, by Sir E. A. Wallis Budge, 1920 (a searchable facsimile at the University of Georgia Libraries; DjVu & layered PDF format)
- A Dweller in Mesopotamia, being the adventures of an official artist in the Garden of Eden, by Donald Maxwell, 1921 (a searchable facsimile at the University of Georgia Libraries; DjVu & layered PDFPDF (7.53 MiB) format)
- Mesopotamian Archaeology, by Percy S. P. Pillow, 1912 (a searchable facsimile at the University of Georgia Libraries; DjVu & layered PDFPDF (12.8 MiB) format)
| Regions of the world | |||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||||||||||||
| See also Continents of the world | |||||||||||||||||||||||||