അലക്സാണ്ടർ ചക്രവർത്തി
| മഹാനായ അലക്സാണ്ടർ മൂന്നാമൻ | |
|---|---|
| Basileus of Macedon, Hegemon of the Hellenic League, Pharaoh of Egypt, Shahanshah of Persia | |
Alexander fighting Persian king Darius III. From Alexander Mosaic, from Pompeii, Naples, Museo Archeologico Nazionale. |
|
| ഭരണകാലം | 336-323 ബിസി |
| മുൻഗാമി | ഫിലിപ് II |
| പിൻഗാമി | അലക്സാണ്ടർ IV |
| ജീവിതപങ്കാളി | ബാക്ട്രിയയിലെ റോക്സാന പെർസ്യയിലെ സ്റ്റാറ്റെരിയ |
| അനന്തരവകാശികൾ | അലക്സാണ്ടർ IV |
| പിതാവ് | മാസിഡോണിലെ ഫിലിപ് II |
| മാതാവ് | എപിറസിലെ ഒളിമ്പിയാസ് |
മഹാനായ അലക്സാണ്ടർ മാസിഡോണിലെ ഒരു ഗ്രീക്ക് രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാത ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു.
ഉള്ളടക്കം |
അധികാരത്തിലേക്ക് [തിരുത്തുക]
പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻകരാ സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഫിലിപ് രാജാവിന്റെ മരണത്തോടെ അവയിൽ പലതും കലാപം തുടങ്ങി. അധികാരത്തിലെത്തിയശേഷം അലക്സാണ്ടറിന്റെ ആദ്യ നീക്കം തെക്കൻ സംസ്ഥാനങ്ങളിലെ കലാപം അടിച്ചമർത്തലായിരുന്നു.
കിഴക്കൻ ദേശങ്ങളിലേക്കുള്ള സൈനികാക്രമണം [തിരുത്തുക]
ലോകം മുഴുവൻ കീഴടക്കണം എന്ന ആഗ്രഹത്തിൽ മാസിഡോണിയയിൽ നിന്നു പുറപ്പെട്ട അലക്സാണ്ടർ, ബി.സി.ഇ. 334-ൽ തന്റെ 22-ആം വയസ്സിൽ 20,000 പേരടങ്ങന്നുന്ന സൈന്യവുമായി ഹെല്ലസ്‌പോണ്ട് കടലിടുക്ക് കടന്നു.
ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമൻ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ഹഖാമനി സൈന്യത്തെ നിർണായകമായി പരാജയപ്പെടുത്തി. പേഷ്യക്കരെ പരാജയപ്പെടുത്തിയതിനു ശേഷം, അലക്സാണ്ടറിന്റെ കിഴക്കോട്ടുള്ള യാത്രയിൽ കാര്യമായ പ്രതിബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.
ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഘാനിസ്താനിലെത്തി. തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കന്ദഹാർ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂൾ താഴ്വരയിലെത്തി. ഇതിനു ശേഷം ഹിന്ദുകുഷിനു വടക്കോട്ട് കടന്ന് ബാക്‌ട്രിയ അധീനതയിലാക്കി.
തുടർന്നുള്ള രണ്ടുവർഷങ്ങളിൽ അമു ദാര്യ കടന്ന് ഇന്നത്തെ തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ, താജികിസ്താൻ പ്രദേശങ്ങളിലേക്കുള്ള സൈനികപരിപാടികളുടെ താവളം ബാക്ട്ര ആയിരുന്നു. ഖുരാ ഖും സമതലം താവളമാക്കിയിരുന്ന സിഥിയൻ നേതാവ് സ്പിറ്റാമെനെസ് ആയിരുന്നു ഇക്കാലത്ത് അലക്സാണ്ടറുടെ പ്രധാന പ്രതിയോഗി. ഇദ്ദേഹവും പിൽക്കാലത്ത് തോല്പ്പിക്കപ്പെട്ടു. തുടർന്ന് സിർ ദാര്യയുടെ തീരം വരെ അലക്സാണ്ടർ എത്തിച്ചേർന്നു. ഇവിടെ അലക്സാണ്ട്രിയ എസ്ചാറ്റ എന്ന ഒരു നഗരം സ്ഥാപിച്ചു. താജികിസ്താനിലെ ഇന്നത്തെ ഖൂജന്റിനടുത്താണ് ഈ സ്ഥലം. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കേ അതിരാണിത്. ബി.സി.ഇ ആറാം നൂറ്റാണ്ടിൽ സൈറസ് സ്ഥാപിച്ച സൈറോപോളിസ് നഗരവും ഇതിനടുത്താണ്.[1].
വിവാഹം [തിരുത്തുക]
അമു ദാര്യക്ക് വടക്ക് ഇന്നത്തെ ഉസ്ബെക്കിസ്താൻ താജികിസ്താൻ അതിർത്തിപ്രദേശത്ത് മൗവാസെസ്, ഓക്സിയാർട്ടസ്, സിസിമിത്രസ് തുടങ്ങിയ സിഥിയൻ നേതാക്കൾ, അലക്സാണ്ടറോട് ധീരമായി പൊരുതിയിരുന്നു. അലക്സാണ്ടറോട് കീഴടങ്ങിയ ഓക്സിയാർട്ടസിനെ പാരോപനിസഡെ പ്രദേശത്തെ (ഇന്നത്തെ കാബൂൾ മേഖല) സത്രപ് ആയി വാഴിച്ചിരുന്നു. ഈ പ്രദേശം സംരക്ഷിക്കുന്നതിന് ആവശ്യമുള്ള ബന്ധങ്ങളുള്ള ഒരു വിശ്വസ്തനായി അലക്സാണ്ടർ ഇദ്ദേഹത്തെ കണക്കാക്കി. ഇതിനു പുറമേ ഇന്ത്യയിലേക്ക് തുടർന്നുള്ള മുന്നേറ്റസമയത്ത് മാസിഡോണിയൻ സേനക്ക് പുറകിൽ നിന്നുള്ള സംരക്ഷകനായും ഇദ്ദേഹത്തെ കണക്കാക്കിയിരിക്കണം. റോക്സനെ എന്ന ഓക്സിയാർട്ടസിന്റെ പുത്രിയെ അലക്സാണ്ടർ വിവാഹം ചെയ്യുകയും ചെയ്തു. അലക്സാണ്ടറുടെ മരണശേഷം ഈ ബന്ധത്തിൽ ജനിച്ച പുത്രനും അലക്സാണ്ടർ (നാലാമൻ) എന്ന പേരിലറിയപ്പെട്ടു[1].
ഇന്ത്യയിലേക്ക് [തിരുത്തുക]
ബി.സി.ഇ 327-ലെ വേനൽക്കാലത്ത് അലക്സാണ്ടർ ഹിന്ദുകുഷിന് തെക്കോട്ട് തിരിച്ചുകടന്നു. കാബൂൾ നദിക്കരയിലൂടെ സിന്ധൂതടത്തിലേക്കുള്ള തന്നെ സൈനികനീക്കം തുടർന്നു. രണ്ടു വിഭാഗങ്ങളായാണ് അലക്സാണ്ടറുടെ സൈന്യം ഇന്ത്യയിലേക്ക് (ഇന്നത്തെ പാകിസ്താൻ) കടന്നത്. പെർഡിക്കസ്, ഹെഫേസ്റ്റ്യൻ എന്നീ സേനാനായകന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം കാബൂൾ നദിക്കരയിലൂടെ നീങ്ങി ഖൈബർ ചുരം വഴിയും, അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കാബൂൾ നദിക്ക് വടക്കുള്ള കുനാർ താഴ്വരയിലൂടെ വടക്കോട്ട് കടന്ന് ചിത്രാലിനു തെക്കുഭാഗത്ത് പഞ്ച്കോറ നദികൾക്കിടയിലുള്ള പ്രദേശത്തുകൂടിയാണ് ഇന്നത്തെ പാകിസ്താനിൽ പ്രവേശിച്ചത്. ബിയാസ് നദി വരെ അലക്സാണ്ടറൂടെ സൈന്യം എത്തിച്ചേർന്നു[2]. (ഹൈഫാസിസ് എന്നാണ് ഗ്രീക്കുകാർ ഈ നദിയെ വിളിക്കുന്നത്). ഈ നദീതീരമാണ് അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ കിഴക്കേ അതിര്[1].
മടക്കവും അന്ത്യവും [തിരുത്തുക]
ബി.സി.ഇ. 326-ൽ മാസിഡോണിയൻ സൈന്യം പിന്തിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി[1]. സിന്ധൂനദിയിലൂടെ താഴേക്കുള്ള പാതയാണ് അലക്സാണ്ടറും സംഘവും മടക്കയാത്രക്ക് തെരഞ്ഞെടൂത്തത്. (അന്നത്തെ സിന്ധൂനദിയുടെ പാത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു). പട്യാല വരെ എത്തിയ സംഘം അവിടെ നിന്നും രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക്ക് മടങ്ങി. നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗം നാട്ടിലേക്ക്ക് യാത്രയായപ്പോൾ അലക്സാണ്ടറുടെ നേതൃത്വത്തിൽ മറ്റുള്ളവർ മക്രാൻ തീരത്തുകൂടെ കരമാർഗ്ഗം മടക്കയാത്ര നടത്തി[2]. ബി.സി.ഇ. 324-ആമാണ്ടിലെ വസന്തത്തിൽ അലക്സാണ്ടറുടെ സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി. ബി.സി.ഇ. 323 ജൂൺ മാസം ബാബിലോണിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്. അലക്സാണ്ടറുടെ മരണശേഷം, പിന്തുടർച്ചവകാശത്തിനുള്ള തർക്കങ്ങൾ ഏതാണ്ട് 20 വർഷത്തോളം നീണ്ടുനിന്ന യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു (ബി.സി.ഇ. 321-301) ഡയഡോക്കി അഥവാ പിൻഗാമികളുടെ യുദ്ധം (Wars of the successors) എന്ന് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നു.[3]
അലക്സാണ്ടറുടെ പിൻഗാമികൾ [തിരുത്തുക]
അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സേനാനായകന്മാർക്കിടയിൽ അധികാരവടംവലി ശക്തമയി. യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അലക്സാണ്ടറുടെ ഭാര്യ റോക്സന്നെയും മകൻ അലക്സാണ്ടർ നാലാമനും ഈ സേനാനായകന്മാരുടെ കൈകളിലെ കളിപ്പാവകളായി മാറി (പിന്നീട് ബി.സി.ഇ. 311/310-ൽ കസ്സാണ്ടർ, അലക്സാണ്ടറുടെ ഇവരെ കൊലപ്പെടുത്തി). മെസപ്പൊട്ടമിയയിലെ സേനാനായകന്മാർക്കു പുറമേ അലക്സാണ്ടർ, കിഴക്കൻ ദേശങ്ങളിൽ ഭരണമേല്പ്പിച്ചു പോന്ന സത്രപരും ഒന്നു സചേർന്ന് അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശത്തിനായി പൊരുതിയിരുന്നു.ബാക്ട്രിയയിലും സമീപപ്രദേശത്തും ഇങ്ങനെ തമ്പടിച്ചിരുന്ന ഏതാണ്ട് 23000-ത്തോളം വരുന്ന ഗ്രീക്ക്/മാസിഡോണിയൻ സൈനികരുണ്ടായിരുന്നു. ഇവരുടെ ഭീഷണിയെ ഒഴിവാക്കുന്നതിനായി, അക്കാലത്തെ അലക്സാണ്ടറൂടെ പിന്തുടർച്ചാവകാശീകളുടെ പ്രതിനിധിയായി ഭരണം നടത്തിയിരുന്ന പെർഡിക്കാസ്, പിത്തോൺ എന്ന സേനാനായകന്റെ നേഠൃത്വത്തിൽ 20000 പേരടങ്ങുന്ന ഒരു സൈന്യത്തെ കിഴക്കോട്ടയച്ചു. കിഴക്കൻ ദേശത്തെ വിമതരെ തോല്പ്പിച്ച് പിത്തൻ തന്റെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയെങ്കിലും മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണെ, ബി.സി.ഇ. 317-ൽ കിഴക്കൻ സത്രപരുടെ 6500 പേരടങ്ങുന്ന ഒരു സേന പരാജയപ്പെടുത്തി. പിൽക്കാലത്ത് ആന്റിഗോണസ് കിഴക്കൻ സത്രപരെ പരാജയപ്പെടുത്തിയെങ്കിലും പാരോപനിസഡേയിലെ റോക്സന്നെയുടെ പിതാവായ ഓക്സിയാർട്ടസിന് സ്ഥാനനഷ്ടം സംഭവിച്ചില്ല[1].
ഈജിപ്തിലെ സത്രപ് ആയിരുന്ന ടോളമിയെ നേരിടാനെത്തിയ പെർഡിക്കാസിനെ, ടോളമിയുമായി ഗൂഢാലോചന നടത്തി ബി.സി.ഇ. 321/320-ൽ അദ്ദേഹത്തിന്റെ സൈന്യത്തിലെ ചിലർ തന്നെ വധിച്ചു. മീഡിയയുടെ സത്രപ് ആയിരുന്ന പിത്തോണും പെർഡിക്കാസിന്റെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസും ഇതിൽ പങ്കാളികളാണെന്ന് കരുതുന്നു. പെർഡിക്കാസിന്റെ പിൻഗാമിയായി മാസിഡോണിയയിൽ അധികാരത്തിലെത്തിയ ആന്റിപാറ്റർ, ബാബിലോണിലെ സത്രപ് ആയി ബി.സി.ഇ. 321-ൽ സെല്യൂക്കസിനെ നിയമിച്ചു. എന്നാൽ 315-ബി.സി.ഇയിൽ ഏഷ്യാ മൈനറിലെ സത്രപ് ആയ ആന്റിഗോണസിനെ ഭയന്ന് സെല്യൂക്കസ് ഈജിപ്തിൽ അഭയം തേടുകയും, ബി.സി.ഇ. 312/311 കാലത്ത് തിരിച്ചെത്തി ബാബിലോൺ ആക്രമിച്ച് കീഴടക്കുകയും സെല്യൂക്കിഡ് സാമ്രാജ്യത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
ചരിത്രപ്രാധാന്യം [തിരുത്തുക]
അലക്സാണ്ടറുടെ സൈന്യത്തോടൊപ്പം ഭൂമിശാസ്ത്രജ്ഞരും, സസ്യശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, ജീവചരിത്രകാരന്മാരുടേയും മറ്റും ഒരു സംഘവും കൂടിയുണ്ടായിരുന്നു. അലക്സാണ്ടറുടെ സൈനികനടപടികളുടേയും അവർക്ക് നേരിടേണ്ടിവന്ന ജനസമൂഹങ്ങളേയും ഈ പ്രദേശങ്ങളിലെ ഭൂഘടനയെക്കുറിച്ചും മറ്റും വിലപ്പെട്ട വിവരങ്ങൾ ഇവർ ശേഖരിച്ചു. ഏഷ്യയുടെ ചരിത്രത്തിന്റെ വിലപ്പെട്ട രേഖകളാണിവ. അലക്സാണ്ടറുടെ പടനീക്കങ്ങളെക്കുറിച്ച് സംഘത്തിലുണ്ടായിരുന്ന ആരിയൻ രചിച്ച ഗ്രന്ഥമാണ് അനബാസിസ് അലക്സാണ്ട്രി (അലക്സാണ്ടറുടെ സൈനികപര്യടനങ്ങൾ എന്ന് ഏകദേശതർജ്ജമ)[1].
ഏതാണ്ട് മൂന്നുവർഷം നീണ്ടുനിന്ന അലക്സാണ്ടറുടെ ഇന്ത്യൻ അധിനിവേശം വഴി യുറോപ്യന്മാർക്ക് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനും ഇന്ത്യയെക്കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ പ്രചരിച്ചിരുന്ന പല അബദ്ധധാരണകളും നീങ്ങാനും ഇടയായി[2].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 113-122. ISBN 978-1-4051-8243-0.
- ↑ 2.0 2.1 2.2 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 4.
- ↑ William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 18.
സ്രോതസ്സുകൾ [തിരുത്തുക]
പ്രാധമിക സ്രോതസ്സുകൾ [തിരുത്തുക]
- Arrian (1976). de Sélincourt, Aubrey. ed. Anabasis Alexandri (The Campaigns of Alexander). Penguin Books. ISBN 0-14-044253-7.
- Diodorus Siculus (1989). "Library of History". Perseus Project. ശേഖരിച്ചത് 14 November 2009. C.H. Oldfather, translator (ഇംഗ്ലീഷ്)
- Plutarch (1919). Perrin, Bernadotte. ed. Plutarch, Alexander. Perseus Project. http://www.perseus.tufts.edu/hopper/text?doc=Perseus:text:1999.01.0243. ശേഖരിച്ചത് 6 December 2011. (ഇംഗ്ലീഷ്)
- Plutarch (1936). Babbitt, Frank Cole. ed. Plutarch, On the Fortune of Alexander. IV. Loeb Classical Library. pp. 379‑487. http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Moralia/Fortuna_Alexandri*/home.html. ശേഖരിച്ചത് 26 November 2011. (ഇംഗ്ലീഷ്)
ദ്വിതീയ സ്രോതസ്സുകൾ [തിരുത്തുക]
- Barnett, C. (1997). Bonaparte. Wordsworth Editions. ISBN 1-85326-678-7.
- Baynes, Norman G. (2007). "Byzantine art". Byzantium: An Introduction to East Roman Civilization. Baynes Press. p. 170. ISBN 978-1-4067-5659-3. http://books.google.com/?id=HdHiVlZ3ErIC&pg=PA170&dq=hellenistic+culture+in+byzantine+traditions&cd=39#v=onepage&q=hellenistic%20culture%20in%20byzantine%20traditions.
- Berkley, Grant (2006). Moses in the Hieroglyphs. Trafford Publishing. ISBN 1-4120-5600-4. http://books.google.com/books?id=N7mj2NhCGNYC&pg=PA101&dq=hephaestion+and+alexander+the+great+lover#v=onepage&q=hephaestion%20and%20alexander%20the%20great%20lover&f=false. ശേഖരിച്ചത് 13 January 2011.
- Cambon, Pierre; Jarrige, Jean-François (2006). "Afghanistan, les trésors retrouvés: Collections du Musée national de Kaboul". Éditions de la Réunion des musées nationaux. pp. 297. ISBN 978-2-7118-5218-5. http://books.google.com/?id=xJFtQgAACAAJ&dq=afghanistan,+les+tresors+retrouves.
- Bose, Partha (2003). Alexander the Great's Art of Strategy. Crows Nest, N.S.W: Allen & Unwin. ISBN 1-74114-113-3.
- Bosworth, A.B. (1988). Conquest and Empire: The Reign of Alexander the Great. New York: Cambridge University Press.
- Cawthorne, Nigel (2004). Alexander the Great. Haus Publishing. ISBN 1-904341-56-X.
- Chamoux, François; Roussel, Michel (2003). Hellenistic Civilization. Blackwell Publishing. ISBN 0-631-22242-1.
- Connerney, R.D. (2009). The upside-down tree: India's changing culture. Algora Publishing. pp. 214. ISBN 0-87586-649-2. http://books.google.com/?id=4WadcncjsRUC&pg=PA68&dq=sikandar+%2B+alexander#v=onepage&q=sikandar%20%2B%20alexander&f=false.
- Curtis, J.; Tallis, N.; Andre-Salvini, B. (2005). Forgotten empire: the world of ancient Persia. University of California Press. p. 154. ISBN 0-520-24731-0. http://books.google.com/books?id=kJnaKu9DdNEC&pg=PA154&dq=Alexander+%2B+gojastak&hl=en&ei=Rd25TrynCsXJiQKasey8BA&sa=X&oi=book_result&ct=result&.
- Dahmen, Karsten (2007). The Legend of Alexander the Great on Greek and Roman Coins. Taylor & Francis. ISBN 0-415-39451-1.
- Danforth, Loring M. (1997). The Macedonian Conflict: Ethnic Nationalism in a Transnational World. Princeton University Press. ISBN 0-691-04356-6.
- Dillon, John M. (2004). Morality and custom in ancient Greece. Indiana University Press. ISBN 978-0-253-34526-4.
- Durant, Will (1966). The Story of Civilization: The Life of Greece. Simon & Schuster. ISBN 0-671-41800-9.
- Fermor, Patrick Leigh (2006). Mani: Travels in the Southern Peloponnese. New York Book Review. pp. 358. ISBN 1-59017-188-8. http://books.google.com/?id=8V5QBkD7IIYC&printsec=frontcover&dq=patrick+leigh+fermor+mani#v=onepage&q=alexander%20&f=false.
- Fischer, M.M.J. (2004). Mute dreams, blind owls, and dispersed knowledges: Persian poesis in the transnational circuitry. Duke University Press. p. 66. ISBN 0-8223-3298-1. http://books.google.com/?id=KibBH6cI8BgC&pg=PA66&dq=Alexander+%2B+shahnameh#v=onepage&q=Alexander%20%2B%20shahnameh&f=false.
- Foreman, Laura (2004). Alexander the conqueror: the epic story of the warrior king. Da Capo Press. pp. 217. ISBN 978-0-306-81293-4. http://books.google.com/books?id=rVEa4nzLkT4C&pg=PA152&dq=vandalism+in+Persepolis#v=onepage&q=vandalism%20in%20Persepolis&f=false.
- Fox, Robin Lane (2006) (Kindle Edition). Alexander the Great. ePenguin. ASIN B002RI9DYW.
- Fox, Robin Lane (1980). The Search for Alexander. Little Brown & Co. Boston. ISBN 0-316-29108-0.
- Gabriel, Richard A. (2002). "The army of Byzantium". The Great Armies of Antiquity. Greenwood Publishing Group. p. 277. ISBN 0-275-97809-5. http://books.google.com/?id=y1ngxn_xTOIC&printsec=frontcover&q=romano-Hellenistic.
- Gergel, Tania, ed. (2004). The Brief Life and Towering Exploits of History's Greatest Conqueror as Told By His Original Biographers. Penguin Books. ISBN 0-14-200140-6.
- Glick, Thomas F.; Livesey, Steven John; Wallis, Faith, eds. (2005). Medieval Science, Technology, and Medicine: An Encyclopedia. New York: Routledge. ISBN 0-415-96930-1.
- Goldsworthy, A. (2003). The Fall of Carthage. Cassel. ISBN 0-304-36642-0.
- Grafton, Anthony; Most, Glenn W.; Settis, Salvatore (eds.) (2010). The Classical Tradition. Harvard University Press. ISBN 978-0-674-03572-0.
- Green, Peter (2007). Alexander the Great and the Hellenistic Age. London: Phoenix. ISBN 978-0-7538-2413-9.
- Grimal, Nicolas (1992). A History of Ancient Egypt (reprint ed.). Blackwell Publishing. ISBN 978-0-631-17472-1.
- Gunther, John (2007). Alexander the Great. Sterling. ISBN 1-4027-4519-2.
- Hammond, N.G.L. (1986). A History of Greece to 323 BC. Cambridge University.
- Hammond, N.G.L. (1983). Sources for Alexander the Great. Cambridge University Press. ISBN 978-0-521-71471-6. http://books.google.com/?id=gay_i14p9oEC&pg=PA72&lpg=PA72&dq=%22statue+of+Xerxes%22+alexander&q=.
- Harrison, E.F. (1971). The language of the New Testament. Wm. B. Eerdmans Publishing. p. 508. ISBN 0-8028-4786-2. http://books.google.com/?id=qh7b4o6JQpIC&pg=PA51&dq=armies+of+alexander+the+great+koine#v=onepage&q&f=false.
- Holland, Tom (2003). Rubicon: Triumph and Tragedy in the Roman Republic. Abacus. ISBN 978-0-349-11563-4.
- Holt, Frank Lee (2003). Alexander the Great and The Mystery of the Elephant Medallions. University of California Press. ISBN 0-520-23881-8.
- Keay, John (2001). India: A History. Grove Press. ISBN 0-8021-3797-0.
- Liddell, Henry George; Scott, Robert (1940). Jones, Sir Henry Stuart; McKenzie, Roderick. eds. A Greek-English Lexicon on Perseus Digital Library. Oxford: Clarendon Press.
- Luniya, Bhanwarlal Nathuram (1978). Life and Culture in Ancient India: From the Earliest Times to 1000 A.D.. Lakshmi Narain Agarwal. LCCN 78907043.
- McCarty, Nick (2004). Alexander the Great. Camberwell, Victoria: Penguin. ISBN 0-670-04268-4.
- McCrindle, J. W. (1997). "Curtius". In Singh, Fauja; Joshi, L. M.. History of Punjab. I. Patiala: Punjabi University.
- McKechnie, Paul (1989). Outsiders in the Greek cities in the fourth century B.C.. Taylor & Francis. p. 54. ISBN 0-415-00340-7. http://books.google.co.uk/books?id=lMoOAAAAQAAJ&pg=PA54&dq=transplant+of+populations+from+Asia+to+Europe+and+in+the+opposite+direction+from+Europe+to+Asia#v=onepage&q&f=false. ശേഖരിച്ചത് 28 December 2010.
- Morkot, Robert (1996). The Penguin Historical Atlas of Ancient Greece. Penguin.
- Narain, AK (1965). Alexander the Great: Greece and Rome–12.
- Ogden, Daniel (2009). "Alexander's Sex Life". In Alice Heckel, Waldemar Heckel, Lawrence A. Tritle. Alexander the Great: A New History. Wiley-Blackwell. ISBN 1-4051-3082-2.
- Pingree, D. (1978). "History of Mathematical Astronomy in India". Dictionary of Scientific Biography. 15. pp. 533–633.
- Pratt, James Bissett (1996). The Pilgrimage of Buddhism and a Buddhist Pilgrimage. Laurier Books. ISBN 81-206-1196-9.
- Renault, Mary (2001). The Nature of Alexander the Great. Penguin. ISBN 0-14-139076-X.
- Ring, Trudy; Salkin, Robert M.; Berney, K. A. et al., eds. (1994). International dictionary of historic places. Chicago: Fitzroy Dearborn, 1994–1996. ISBN 978-1-884964-04-6.
- Roisman, Joseph; Worthington, Ian (2010). A Companion to Ancient Macedonia. John Wiley and Sons. ISBN 1-4051-7936-8. http://books.google.com/books?id=lkYFVJ3U-BIC.
- Sabin, P; van Wees, H; Whitby, M (2007). The Cambridge History of Greek and Roman Warfare: Greece, the Hellenistic World and the Rise of Rome. Cambridge University Press. ISBN 0-521-78273-2.
- Sacks, David (1995). Encyclopedia of the Ancient Greek World. Constable and Co.. ISBN 0-09-475270-2.
- Stoneman, Richard (2004). Alexander the Great. Routledge. ISBN 0-415-31932-3.
- Stoneman, Richard (1996). "The Metamorphoses of Alexander Romance". In Schmeling; Gareth L.. The Novel in the Ancient World. BRILL. pp. 601–612. ISBN 90-04-09630-2.
- Studniczka, Franz (1894). Achäologische Jahrbook 9.
- Tripathi, Rama Shankar (1999). History of Ancient India. ISBN 978-81-208-0018-2. http://books.google.com/?id=WbrcVcT-GbUC.
- Heckel, Waldemar; Tritle, Lawrence A., eds. (2009). Alexander the Great: A New History. Wiley-Blackwell. pp. 47–48. ISBN 978-1-4051-3082-0. http://books.google.com/?id=jbaPwpvt8ZQC&pg=PA46&lpg=PA46&dq=callisthenes+of+olynthus+conspiracy&q=callisthenes%20of%20olynthus%20conspiracy.
- Wood, Michael (2001). In the Footsteps of Alexander the Great: A Journey from Greece to Asia. University of California Press. ISBN 978-0-520-23192-4. http://books.google.com/?id=5wDWn1dL6HMC&pg=PA226&dq=alexander+the+great+%2B+fever#v=onepage&q=alexander%20the%20great%20%2B%20fever&f=false.
- Worthington, Ian (2003). Alexander the Great: A Reader. Routledge. pp. 332. ISBN 0-415-29187-9. http://books.google.com/?id=OiM51I7_A1gC&pg=PA175&dq=Alexander+Nicaea+Punjab#v=onepage&q=Alexander%20Nicaea%20Punjab&f=false.
- Yenne, Bill (2010). Alexander the Great: Lessons From History's Undefeated General. Palmgrave McMillan. ISBN 978-0-230-61915-9.
കൂടുതൽ വായനയ്ക്ക് [തിരുത്തുക]
- Badian, Ernst (1958). "Alexander the Great and the Unity of Mankind". Historia 7: 425–444.
- Beazley, JD; Ashmole, B. (1932). Greek Sculpture and Painting. Cambridge University Press.
- Bowra, Maurice (1994). The Greek Experience. Phoenix Books. ISBN 1-85799-122-2.
- Burn, A.R. (1951). Alexander the Great and the Hellenistic Empire (2 ed.). London: English Universities Press.
- Curtius. "Curtius Rufus, History of Alexander the Great". penelope.uchicago.edu. ശേഖരിച്ചത് 16 November 2009. (Latin)
- Encyclopædia Britannica (1910). Encyclopædia Britannica. 14. Books.google.ca. http://books.google.ca/books?id=6_ctAAAAIAAJ&q=Nicaea+Mong&dq=Nicaea+Mong. ശേഖരിച്ചത് 29 January 2011.
- Engels, Donald W. (1978). Alexander the Great and the Logistics of the Macedonian Army. Berkeley: University of California Press.
- Fawcett, Bill, ed. (2006). How To Lose A Battle: Foolish Plans and Great Military Blunders. Harper. ISBN 0-06-076024-9.
- Fuller, J.F.C. (1958). The Generalship of Alexander the Great. London: Eyre and Spottiswoode. http://books.google.com/books?id=q3M0NE2RJgYC&printsec=frontcover.
- Green, Peter (1992). Alexander of Macedon: 356–323 B.C. A Historical Biography. University of California Press. ISBN 0-520-07166-2.
- Greene, Robert (2000). The 48 Laws of Power. Penguin Books. p. 351. ISBN 0-14-028019-7.
- Hammond, N.G.L. (1994). Alexander the Great: King, Commander, and Statesman (3 ed.). London: Bristol Classical Press.
- Hammond, N.G.L. (1997). The Genius of Alexander the Great. Chapel Hill: University of North Carolina Press.
- Hammond, N.G.L. (1989). The Macedonian State: Origins, Institutions, and History. Oxford University Press. ISBN 0-19-814883-6.
- Justin (1853). "Justin: Epitome of the Philippic History of Pompeius Trogus". forumromanum.org. ശേഖരിച്ചത് 14 November 2009. Rev. John Selby Watson, translator(ഇംഗ്ലീഷ്)
- McCrindle, J.W. (1893). The Invasion of India by Alexander the Great as Described by Arrian, Q Curtius, Diodorus, Plutarch, and Justin. Westminster: Archibald Constable and Co. http://books.google.com/books?id=A9YNAAAAIAAJ.
- Murphy, James Jerome; Richard A. Katula, Forbes I. Hill, Donovan J. Ochs (2003). A Synoptic History of Classical Rhetoric. Lawrence Erlbaum Associates. p. 17. ISBN 1-880393-35-2.
- Nandan, Y.; Bhavan, BV (2003). British Death March Under Asiatic Impulse: Epic of Anglo-Indian Tragedy in Afghanistan. Mumbai: Bharatiya Vidya Bhavan. ISBN 81-7276-301-8.
- O'Brien, John Maxwell (1992). Alexander the Great: The Invisible Enemy. London: Routledge.
- Pomeroy, S.; Burstein, S.; Dolan, W.; Roberts, J. (1998). Ancient Greece: A Political, Social, and Cultural History. Oxford University Press. ISBN 0-19-509742-4.
- Roisman, Joseph, ed. (1995). Alexander the Great Ancient and Modern Perspectives. Problems in European Civilization. Lexington, MA.: D.C. Heath.
- Savill, Agnes (1959). Alexander the Great and His Time (3 ed.). London: Barrie and Rockliff.
- Singh, Kirpal (2005). Kambojas Through the Ages. p. 134.
- Stewart, Andrew (1993). Faces of Power: Alexander's Image and Hellenistic Politics. Hellenistic Culture and Society. 11. Berkeley: University of California Press.
- Stoneman, Richard (2008). Alexander the Great: A Life in Legend. Yale University Press. ISBN 978-0-300-11203-0.
- Tarn, W.W. (1948). Alexander the Great. Cambridge: Cambridge University Press.
- Wilcken, Ulrich (1997) [1932]. Alexander the Great. New York: W. W. Norton & Company. ISBN 0-393-00381-7.
- Worthington, Ian (2004). Alexander the Great: Man And God. Pearson. ISBN 978-1-4058-0162-1.
പുറം കണ്ണികൾ [തിരുത്തുക]
| Find more about അലക്സാണ്ടർ ചക്രവർത്തി on Wikipedia's sister projects: | |
| Definitions from Wiktionary |
|
| Textbooks from Wikibooks |
|
| Quotations from Wikiquote |
|
| Source texts from Wikisource |
|
| Images and media from Commons |
|
| Learning resources from Wikiversity |
|
- അലക്സാണ്ടർ ചക്രവർത്തി at the Open Directory Project
- Alexander the Great: An annotated list of primary sources from Livius.org
- The Elusive Tomb of Alexander the Great:
- Two Great Historians On Alexander the Great (conversations between historians James Romm and Paul Cartledge), on Forbes: Part 1, Part 2, Part 3, Part 4, Part 5, Part 6
- Alexander the Great- National Geographic Documentary [1]
|
അലക്സാണ്ടർ ചക്രവർത്തി
Born: 356 BC Died: 323 BC |
||
| മുൻഗാമി ഫിലിപ്പ് രണ്ടാമൻ |
മാസിഡോണിലെ രാജാവ് 336–323 BC |
പിൻഗാമി ഫിലിപ്പ് മൂന്നാമൻ & അലക്സാണ്ടർ നാലാമൻ |
| മുൻഗാമി ദാരിയസ് മൂന്നാമൻ |
ഷാ രാജാവ് (പേർഷ്യ) 330–323 BC |
|
| [ഈജിപ്റ്റിലെ ഫറവോ]] 332–323 BC |
||
| മുൻഗാമി New Title |
ഏഷ്യയുടെ രാജാവ് 331–323 BC |
|
| Persondata | |
|---|---|
| NAME | അലക്സാണ്ടർ ചക്രവർത്തി |
| ALTERNATIVE NAMES | അലക്സാണ്ടർ III, Μέγας Aλέξανδρος (Greek) |
| SHORT DESCRIPTION | Greek military commander |
| DATE OF BIRTH | July 20, 356 BC |
| PLACE OF BIRTH | Pella, Macedon |
| DATE OF DEATH | June 10, 323 BC |
| PLACE OF DEATH | Babylon |