ആഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്ക
LocationAfrica.png
വിസ്തീര്‍ണ്ണം 30,221,532 km2 (11,668,598.7 sq mi)
ജനസംഖ്യ 922,011,000[1] (2005, 2nd)
ജനസാന്ദ്രത 30.51 km2 (about 80/sq mi)
Demonym African
രാജ്യങ്ങള്‍ 53 (List of countries)
Dependencies
ഭാഷകള്‍ List of langauges
സമയമേഖലകള്‍ UTC-1 to UTC+4
Internet TLD African TLD
വലിയ നഗരങ്ങള്‍ List of cities

ഭൂലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളലൊന്നാണ്‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണീ വന്‍‌കര. രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട് ഇവിടെ. ഭൌമ ജനസംഖ്യയിലെ ഇരുപതു ശതമാനത്തോളം വിസ്തൃതമായ ഈ ഭൂഖണ്ഡത്തില്‍ വസിക്കുന്നു.

[തിരുത്തുക] പേരിനു പിന്നില്‍

റോമാക്കാരില്‍ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നര്‍ത്ഥംവരുന്ന Africa terra എന്ന ലത്തീന്‍ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാര്‍ത്തെജ് ഉള്‍പ്പടെയുള്ള പ്രദേശത്തെ) ആണ് റോമക്കാര്‍ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാല്‍ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാല്‍ എന്തുകൊണ്ട് ഈ പ്രദേശങ്ങള്‍ അഫ്രിക്ക ടെറാ എന്നുവിളിക്കപ്പെട്ടു എന്നതില്‍ വ്യക്തതയില്ല.

ഏതായാലും പേരിന്റെ ഉല്‍ഭവത്തിനു ഉപോല്‍ബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യന്‍, സൂര്യപ്രകാശം എന്നൊക്കെ അര്‍ത്ഥമുള്ള aprica എന്ന ലത്തീന്‍ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശീതവിമുക്തമായ എന്നര്‍ത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ആഫ്രിക്കയുണ്ടായത്.

[തിരുത്തുക] രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍:

 ഉത്തരാഫ്രിക്ക

 പശ്ചിമാഫ്രിക്ക

 മധ്യ ആഫ്രിക്ക

 കിഴക്കന്‍ ആഫ്രിക്ക

 തെക്കന്‍ ആഫ്രിക്ക

ആഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടം.
ആഫ്രിക്ക.
രാജ്യം/സ്വയംഭരണ പ്രദേശം
വിസ്തീര്‍ണ്ണം
(ച.കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
ച.കീ.മീറ്ററില്‍)
തലസ്ഥാനം
കിഴക്കന്‍ ആഫ്രിക്ക:
Flag of Burundi.svg ബറുണ്ടി 27,830 6,373,002 229.0 ബുജുംബരാ
Flag of the Comoros.svg കൊമോറസ് 2,170 614,382 283.1 മൊറോണി
Flag of Djibouti.svg ജിബൂട്ടി 23,000 472,810 20.6 ജിബൂട്ടി സിറ്റി
Flag of Eritrea.svg എരിട്രിയ 121,320 4,465,651 36.8 അസ്മാര
Flag of Ethiopia.svg എത്യോപ്യ 1,127,127 67,673,031 60.0 ആഡിസ് അബാഗ
Flag of Kenya.svg കെനിയ 582,650 31,138,735 53.4 നെയ്‌റോബി
Flag of Madagascar.svg മഡഗാസ്കര്‍ 587,040 16,473,477 28.1 ആന്റനാറിവോ
Flag of Malawi.svg മലാവി 118,480 10,701,824 90.3 ലിലൊംഗ്വേ
Flag of Mauritius.svg മൗറീഷ്യസ് 2,040 1,200,206 588.3 പോര്‍ട്ട് ലൂയിസ്
Flag of France.svg മയോട്ടി (ഫ്രാന്‍സ്) 374 170,879 456.9 മാമൗഡ്സു
Flag of Mozambique.svg മൊസാംബിക് 801,590 19,607,519 24.5 മപൂട്ടോ
Flag of France.svg റീയൂണിയന്‍ (ഫ്രാന്‍സ്) 2,512 743,981 296.2 സെന്റ് ഡെനിസ്
Flag of Rwanda.svg റുവാണ്ട 26,338 7,398,074 280.9 കിഗലി
Flag of the Seychelles.svg സീഷെല്‍‌സ് 455 80,098 176.0 വിക്ടോറിയ
Flag of Somalia.svg സൊമാലിയ 637,657 7,753,310 12.2 മോഗഡിഷു
Flag of Tanzania.svg ടാന്‍സാനിയ 945,087 37,187,939 39.3 ഡൊഡോമ
Flag of Uganda.svg ഉഗാണ്ട 236,040 24,699,073 104.6 കമ്പാല
Flag of Zambia.svg സാംബിയ 752,614 9,959,037 13.2 ലുസാക്ക
Flag of Zimbabwe.svg സിംബാബ്‌വെ 390,580 11,376,676 29.1 ഹരാരേ
മധ്യ ആഫ്രിക്ക:
Flag of Angola.svg അംഗോള 1,246,700 10,593,171 8.5 ലുവാന്‍ഡ
Flag of Cameroon.svg കാമറൂണ്‍ 475,440 16,184,748 34.0 യാവുന്‍ഡേ
Flag of the Central African Republic.svg സെന്‍‌ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് 622,984 3,642,739 5.8 ബാന്‍‌ഗുയി
Flag of Chad.svg ചാഡ് 1,284,000 8,997,237 7.0 ജമേന
Flag of the Republic of the Congo.svg റിപബ്ലിക് ഓഫ് കോംഗോ 342,000 2,958,448 8.7 ബ്രസാവില്‍
Flag of the Democratic Republic of the Congo.svg ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ 2,345,410 55,225,478 23.5 കിന്‍ഷാസ
Flag of Equatorial Guinea.svg ഇക്വറ്റോറിയല്‍ ഗ്വിനിയ 28,051 498,144 17.8 മലാബോ
Flag of Gabon.svg ഗബോണ്‍ 267,667 1,233,353 4.6 ലൈബ്രെവില്‍
Flag of Sao Tome and Principe.svg സാവോ ടോമേ 1,001 170,372 170.2 സാവോ ടോമേ
ഉത്തരാഫ്രിക്ക:
Flag of Algeria.svg അല്‍ജീരിയ 2,381,740 32,277,942 13.6 അല്‍ജിയേഴ്സ്
Flag of Egypt.svg ഈജിപ്റ്റ്[2] 1,001,450 70,712,345 70.6 കെയ്‌റോ
Flag of Libya.svg ലിബിയ 1,759,540 5,368,585 3.1 ട്രിപ്പോളി
Flag of Morocco.svg മൊറോക്കോ 446,550 31,167,783 69.8 റാബത്
Flag of Sudan.svg സുഡാന്‍ 2,505,810 37,090,298 14.8 ഖര്‍ത്തോം
Flag of Tunisia.svg ടുണീ‍ഷ്യ 163,610 9,815,644 60.0 ടുണിസ്
Flag of Western Sahara.svg വെസ്റ്റേണ്‍ സഹാറ (മൊറോക്കോ)[3] 266,000 256,177 1.0 ഏല്‍ അയൂന്‍
യൂറോപ്യന്‍ ഭരണപ്രദേശങ്ങള്‍:
Flag of the Canary Islands.svg കാനറി ദ്വീപുകള്‍ (സ്പെയിന്‍) 7,492 1,694,477 226.2 കനാറിയ,
ടെനെറിഫ്
ക്യൂട്ട (സ്പെയിന്‍) 20 71,505 3,575.2
MadeiraFlag.png മഡൈറ ദ്വീപുകള്‍ (പോര്‍ച്ചുഗല്‍) 797 245,000 307.4 ഫുന്‍‌ചല്‍
Flag of Melilla.svg മെലില (സ്പെയിന്‍) 12 66,411 5,534.2
ദക്ഷിണ ആഫ്രിക്ക:
Flag of Botswana.svg ബോട്സ്വാന 600,370 1,591,232 2.7 ഗബൊറോണ്‍
Flag of Lesotho.svg ലെസോത്തോ 30,355 2,207,954 72.7 മസേരു
Flag of Namibia.svg നമീബിയ 825,418 1,820,916 2.2 വിന്‍‌ഡ്വെക്ക്
Flag of South Africa.svg ദക്ഷിണാഫ്രിക്ക 1,219,912 43,647,658 35.8 കേപ്ടൌണ്‍[4]
Flag of Swaziland.svg സ്വാസിലാന്‍‌ഡ് 17,363 1,123,605 64.7 ബബേന്‍
പശ്ചിമാഫ്രിക്ക:
Flag of Benin.svg ബെനിന്‍ 112,620 6,787,625 60.3 പോര്‍ട്ടോ-നോവോ
Flag of Burkina Faso.svg ബുര്‍ക്കിനോ ഫാസ 274,200 12,603,185 46.0 ഔഗാദൌഗു
Flag of Cape Verde.svg കേപ് വെര്‍ദേ 4,033 408,760 101.4 പ്രായിയ
Flag of Cote d'Ivoire.svg ഐവറികോസ്റ്റ് 322,460 16,804,784 52.1 അബിജാന്‍
Flag of The Gambia.svg ഗാംബിയ 11,300 1,455,842 128.8 ബന്‍‌ജൂല്‍
Flag of Ghana.svg ഘാന 239,460 20,244,154 84.5 അക്രാ
Flag of Guinea.svg ഗ്വിനിയ 245,857 7,775,065 31.6 കൊണാക്രി
Flag of Guinea-Bissau.svg ഗ്വിനിയ-ബിസാവു 36,120 1,345,479 37.3 ബിസാവു
Flag of Liberia.svg ലൈബീരിയ 111,370 3,288,198 29.5 മൊണ്‍‌റോവിയ
Flag of Mali.svg മാലി 1,240,000 11,340,480 9.1 ബമാക്കോ
Flag of Mauritania.svg മൗരിട്ടാന 1,030,700 2,828,858 2.7 നുവാക്ച്ചോട്ട്
Flag of Niger.svg നൈജര്‍ 1,267,000 10,639,744 8.4 നിയാമേ
Flag of Nigeria.svg നൈജീരിയ 923,768 129,934,911 140.7 അബൂജ
Flag of Saint Helena.svg സെന്റ് ഹെലെന്‍ (ബ്രിട്ടണ്‍) 410 7,317 17.8 ജെയിംസ്ടൌണ്‍
Flag of Senegal.svg സെനഗല്‍ 196,190 10,589,571 54.0 ദക്കാര്‍
Flag of Sierra Leone.svg സീറാ ലിയോണ്‍ 71,740 5,614,743 78.3 ഫ്രീടൌണ്‍
Flag of Togo.svg ടോഗോ 56,785 5,285,501 93.1 ലോമേ
ആകെ 30,305,053 842,326,984 27.8

കുറിപ്പുകള്‍:

  1. "World Population Prospects: The 2006 Revision" United Nations (Department of Economic and Social Affairs, population division)
  2. ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കന്‍ പ്രദേശങ്ങളിലെ കണക്കുകള്‍ മാത്രമേ ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.
  3. വെസ്റ്റേണ്‍ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
  4. ബ്ലൂംഫൌണ്ടെയിന്‍, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങള്‍ക്കൂടിയുണ്ട്
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍