ഇക്വറ്റോറിയൽ ഗിനി
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മദ്ധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയൽ ഗിനി). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇക്വറ്റോറിയൽ ഗിനി മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്: റയോ മുനി എന്ന കര പ്രദേശവും പല തുരുത്തുകളും; ബിയോകോ എന്ന ദ്വീപ് (മുൻപത്തെ പേര്: ഫെർണാൻഡോ പോ) - ഈ ദ്വീപിലാണ് ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ (മുൻപത്തെ പേര്: സാന്റാ ഇസബെൽ) സ്ഥിതിചെയ്യുന്നത്; തെക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ അന്നോബോൺ എന്ന ദ്വീപ്. ഗിനിയുടെ അതിർത്തികൾ കാമറൂൺ (വടക്ക്), ഗാബൺ (തെക്കും കിഴക്കും), ഗിനി ഉൾക്കടൽ (പടിഞ്ഞാറ്), എന്നിവയാണ്. ഗിനി ഉൾക്കടലിലാണ് ദ്വീപുരാജ്യമായ സാഒ റ്റോമെ പ്രിൻസിപ്പെ സ്ഥിതിചെയ്യുന്നത്. മുൻപ് സ്പാനിഷ് ഗിനിയുടെ സ്പാനിഷ് കോളനി ആയിരുന്ന ഇക്വറ്റോറിയൽ ഗിനിയുടെ പേര് രാജ്യത്തിന്റെ ഭൂമദ്ധ്യരേഖയോടുള്ള സാമീപ്യവും ഗിനി ഉൾക്കടലിലാണ് ആ രാജ്യം എന്നതും കാണിക്കുന്നു. ആഫ്രിക്കൻ വൻകരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. (സ്പാനിഷ് ഭരണപ്രദേശങ്ങളായ കാനറി ദ്വീപുകൾ, ക്യൂട്ട ആന്റ് മെലില്ല, സ്വയം പ്രഖ്യാപിത രാജ്യം എങ്കിലും അംഗീകരിക്കപ്പെടാത്ത സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്നിവയുടെയും ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്).
ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇക്വിറ്റോറിയൽ ഗിനി (വലിപ്പത്തിന്റെ കാര്യത്തിൽ സേഷെൽസ്, സാഓ റ്റോമെ ആന്റ് പ്രിൻസിപ്പെ എന്നിവ ഇക്വിറ്റോറിയൽ ഗിനിയയെക്കാൾ ചെറുതാണ്). ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനി ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Equatorial Guinea". CIA World Factbook. https://www.cia.gov/library/publications/the-world-factbook/geos/ek.html#Econ, ശേഖരിച്ചത്: 2007-11-26.
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||